Smiley face

2012, ജൂലൈ 18, ബുധനാഴ്‌ച

കൊച്ചിയിലേക്ക് ഒരു യാത്ര - ഒന്നാം ഭാഗം




TRAVALOGUE

February 11

2012
Tomorrow  will raze the sweetest memory, I dont allow it  ……….. Nazeema  Nazeer
Deputy Directorate of Education,Idukki








 യാത്രകള്‍  നമുക്കെന്നും പുതിയ അഌഭവങ്ങള്‍ സമ്മാനിച്ചുകൊണ്ടേയിരിക്കും..


            
                    11/02/2012  

                                                                                                                                                                                ഫയലുകളില്‍ നിന്ന്‌ മോചനം                                                                         

            ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യസ ഉപഡയറക്‌ടറേറ്റില്‍ നിന്ന്‌ ഞങ്ങളുടെ വിനോദ യാത്ര 2012 ഫെബ്രുവരി 11-)0 തീയതി രാവിലെ 8.30ന്‌ ആരംഭിച്ചു. ആരംഭത്തെ കുറിച്ചുള്ള ദീര്‍ഘ             വാചകം കേട്ട്‌ ഒരു മാസത്തെ യാത്രയാണെന്ന്‌ തെറ്റിദ്ധരിക്കേണ്ട, ഒറ്റ ദിവസത്തെ ഒരേ ഒരു ദിവസത്തെ യാത്ര. ഞങ്ങള്‍ , വിദ്യാഭ്യാസ ഉപഡയറക്‌ടറേറ്റിലെ ജീവനക്കാരും, അവരുടെ കുടുംബാംഗങ്ങളുമാണ്‌ യാത്രാംഗങ്ങള്‍ .


    ഒരു യാത്രയിലെ ഒഴിച്ചുകൂടാനാവാത്ത പ്രത്യേകതയാണ്‌ എല്ലാവരും കൃത്യ സമയത്ത്‌ ഹാജരാകാതിരിക്കുന്നതും, മറ്റുള്ളവരെ കാത്തിരിന്ന്‌ മുഷിയുന്നതും. അതിവിടേയും സംഭവിച്ചു. ടൂര്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി നസീമ സാറിന്റെ അനൗണ്‍സ്‌മെന്റ്‌ മൈക്കിലൂടെ മുഴങ്ങി. “എല്ലാവരും അവരവരുടേതായ പ്രാര്‍ത്ഥനയോടെ യാത്ര ആരംഭിക്കാം.’’ കോലാഹലങ്ങളടങ്ങി. യാത്രാംഗങ്ങളെല്ലാം ഒരു ശുഭ യാത്രയ്‌ക്ക്‌ വേണ്ടി സകല ദൈവങ്ങളേയും മൗനമായി വിളിച്ച്‌ സാങ്ഷന്‍ വാങ്ങി.                                                                                   


      

     ഞങ്ങളുടെ യാത്ര എറണാകുളത്തേക്കായിരുന്നു. എല്ലാവരും തന്നെ പലവട്ടം കണ്ടനുഭവിച്ച ജില്ലയാണെങ്കിലും നമ്മെ വീണ്ടും വീണ്ടും ആകര്‍ഷിക്കാഌള്ള ഒരു വശ്യത അറബിക്കടലിന്റെ റാണിയ്‌ക്കുണ്ടെന്നുള്ള സത്യം ഈ യാത്ര വിളിച്ചോതുന്നു. ഞാന്‍ ബസില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങളെയെല്ലാം ഒന്ന്‌ പരിചയപ്പെട്ടു. ഞങ്ങളുടെ ക്യാഷിയര്‍  സാബു സാറും ഫാമിലിയും ചെറിയൊരു പാക്കേജുമായി ബസില്‍ കയറി. സാബു സാറിന്റെ കുമാരി അനിതയുമായുള്ള കയ്യും കലാശത്തില്‍ നിന്നും പാക്കേജില്‍ പനങ്കള്ളുണ്ടണ്ടെന്ന്‌ മനസ്സിലായി. അനിതയുടെ മുഖം തിളങ്ങി!...

        ബസ്‌ ഡ്രൈവറുടെ പിന്നിലുള്ള കര്‍ട്ടന്‍ ഒതുക്കി വയ്‌ക്കണമെന്ന്‌ യാത്രക്കാരായ സ്‌ത്രീകള്‍ ആവശ്യപ്പെട്ടതില്‍ എന്തെങ്കിലും ദുരുദ്ദേശമുണ്ടോ എന്ന് ഡ്രൈവര്‍ സംശയിച്ചുവോ!? ഞങ്ങള്‍ കെട്ടിവെയ്‌പ്പിച്ച കര്‍ട്ടന്‍ ഡ്രൈവര്‍ അഴിച്ച് വിടര്‍ത്തിയിട്ട്‌ റോഡിലെ കാഴ്‌ച്ചകള്‍ ഞങ്ങള്‍ക്ക്‌ അപ്രാപ്യമാക്കി. ഹൊ! ഒരു നാണക്കാരന്‍   . അങ്ങനെ പിറുപിറുത്താല്‍ തീരുന്നതല്ല ഞങ്ങളുടെ പ്രതിഷേധം. ശ്രീമതി സുഹ്‌റസാറിന്റെ മകള്‍ കുമാരി നസിയ ഡ്രൈവറോട്‌ ചോദിച്ചു; എന്താ ഒരു നാണം?. ഹൊ! വീണ്ടും നാണം പൂണ്ടൊരു ചിരി. സഹിക്കാന്‍ വയ്യ ഈ പുരുഷനാണം. 


          



     ബസ്‌ എല്ലാ കോലാഹലങ്ങളുമായി മുന്നോട്ട്‌ പൊയ്‌ക്കൊണ്ടിരുന്നു. മണക്കാട്‌ നിന്നും സീനിയര്‍ സൂപ്രണ്ട് ശ്രീ.ശശിധരന്‍ സര്‍ ബസില്‍ കയറി. എല്ലാവരും ആശ്വാസ നിശ്വാസങ്ങളുയര്‍ത്തി. സീനിയര്‍ സൂപ്രണ്ടിന്റെ ആഗമനത്തേക്കാള്‍ സാറിന്റെ കൂടെയുണ്ടായിരുന്ന ചോറും സാമ്പാറുമായിരുന്നു ആശ്വാസ നിശ്വാസങ്ങള്‍ക്ക്‌ നിദാനം.എല്ലാവരും അവരവരുടെ സീറ്റില്‍ തങ്ങള്‍ക്ക്‌ കിട്ടിയ സഹയാത്രികരോട്‌ കുശലം പറഞ്ഞിരുന്നു.

 സൂപ്രണ്ട് ഇല്ല്യാസ് സാറിന്റെ കണ്ടെത്തല്‍ .                                                    

         ഇടയ്‌ക്ക്‌ മടക്കത്താനത്ത്‌ നിന്ന്‌ ശ്രീമതി ഗീത സാറും കുടുംബവും, കൂടെ ഷാജിച്ചേട്ടഌം ബസില്‍ കയറി. ആനിക്കാട്‌ നിന്നും ബസില്‍ കയറിയ ഡ്രൈവര്‍ സര്‍ , ബസ്‌ വൈകിയതിലുള്ള അക്ഷമ അല്‍പ്പം തിക്തമായി തന്നെ വെളിപ്പെടുത്തി. ആ കുറ്റപ്പെടുത്തലുകള്‍ നസീമ സാര്‍ സ്വയം ഏറ്റെടുത്തെങ്കിലും, ആ രോഷം രഹസ്യമായി തീര്‍ക്കാന്‍ വേണ്ടി മ്യൂസിക്‌ പ്‌ളേയര്‍ ഓണ്‍ ചെയ്‌ത്‌ ബസിന്റെ ഫ്‌ളോറില്‍ ശക്തമായ താഡനങ്ങള്‍ ഏല്‍പ്പിച്ച്‌ താളം ചവിട്ടി. ആ താളം ചില യാത്രികരും ഏറ്റുപിടിച്ചു. എല്ലാവര്‍ക്കും ഉണര്‍വും ഉന്‍മേഷവുമായി. പാട്ട്‌ കേട്ടാല്‍ രണ്ടുണ്ട് ഗുണം. ദേഷ്യവും തീര്‍ക്കാം ടെന്‍ഷഌം മാറ്റാം.

    “പതിനേഴിന്റെ പൂങ്കരളില്‍ പാടത്ത്‌ പൂവിട്ടതെന്താണ്‌.?...പറയാതെന്റെ പൂങ്കനവില്‍ മാറത്ത്‌ നീ തൊട്ട മറുകാണ്‌..…’’ എന്ന പാട്ട്‌ കേട്ട്‌ ആടിത്തിമിര്‍ത്തപ്പോള്‍ എല്ലാവരും പതിനേഴിന്റെ പടിവാതില്‍ക്കലേക്ക്‌ ഒന്ന്‌ തിരിഞ്ഞ്‌ നോക്കിയില്ലേ ?! സംഗീതത്തിന്‌ അനായാസമായി പ്രായം കുറയ്‌ക്കാഌള്ള കഴിവുണ്ടെന്ന്‌ ആ ഗാനം തെളിയിച്ചു. 
               മൂവാറ്റുപുഴയില്‍ നിന്നും ഫെയര്‍ കോപ്പി സൂപ്രണ്ട് ശ്രീമതി ചന്ദ്രിക മാഡവും, ഷിജാസും കുടുംബവും ബസില്‍ കയറി. ഡ്രസ്‌ കോഡ്‌ ചേഞ്ചിലൂടെ ഫെയര്‍ കോപ്പി സൂപ്രണ്ട് , ഒരു ഫെയര്‍ ലുക്കിങ്ങ്‌ നേടിയെടുത്തിരുന്നു. വീട്ടില്‍ കുട്ടിയെ എടുത്ത്‌ ശീലമില്ലാത്ത ഷിജാസ്‌ ഇടയ്‌ക്കിടെ കുട്ടിയെ എടുത്ത്‌ ഭാര്യയെ സഹായിക്കുന്നുണ്ടായിരുന്നു. കുട്ടിയെ രണ്ടുപേരും ഌള്ളിപ്പറിച്ച്‌ കരയിച്ചാണ്‌ പരസ്‌പരം കൈമാറിയിരുന്നതെന്ന സൂപ്രണ്ട് ഇല്ല്യാസ്‌ സാറിന്റെ കണ്ടെത്തലില്‍ എന്തെങ്കിലും വാസ്‌തവമുണ്ടോ?!... കൊലവെറി ഗാനത്തില്‍ എല്ലാവരും വെറിപിടിച്ചാടി. കുടുംബം കൂടെയുള്ളവര്‍ വളരെ അടക്കത്തോടെയും ഒതുക്കത്തോടെയും കാണപ്പെട്ടു. വീട്ടില്‍ ചെന്നാലും ജീവിച്ച്‌ പോകണ്ടേ?!...
                                                                                                                                                                                                തിമിര്‍ത്താടിക്കൊണ്ടിരുന്ന സൂപ്രണ്ട് ഇല്ല്യാസ്‌ സാറിന്റെ മടക്ക്‌പര്‍വ്വതം പോലുള്ള മുടിയുടെ ഉയര്‍ച്ച താഴ്‌ച്ചകള്‍ കണ്ടപ്പോള്‍ എനിയ്‌ക്കതൊന്ന്‌ പിന്നിയിടണമെന്ന്‌ തോന്നി. എന്റെ മനസ്സ്‌ വായിച്ചറിഞ്ഞ സ്റ്റാഫ്‌ സെക്രട്ടറി, കുമാരി നസിയ ദാനം ചെയ്‌ത ഹെയര്‍ ബുഷ്‌ കൊണ്ട് അദ്ദേഹത്തിന്റെ മുടി കൂട്ടികെട്ടി. ഒതുക്കി കെട്ടിയ മുടിയുടെ പിന്‍ഭാഗദൃശ്യം ഞാന്‍ വീഡിയോയില്‍ ദൃശ്യാവിഷ്‌ക്കാരം ചെയ്‌തു. "ഛായ്‌!’ അദ്ദേഹം ഞൊടിയിടയില്‍ ബുഷ്‌ വലിച്ചൂരി തലമുടിയുടെ പുരുഷപ്രതിഛായവീണ്ടെടുത്തു.                                                                                                                                    
കോംപ്‌ളാന്‍ ബോയ്‌സ്‌.. .. 
             ഇതിനിടയില്‍ പഴയകാല പാട്ടിന്റെ വക്താവായ ഡിഡി ഡ്രൈവര്‍ സര്‍ മൈക്ക്‌ കയ്യിലെടുത്ത്‌ 1980 ലെ പാട്ടാണെന്ന ആമുഖത്തോടെ ഡ്രൈവറുടെ ക്യാബിനിലിരുന്ന്‌ ഒരു പാട്ട്‌ പാടാന്‍ ആരംഭിച്ചു. കാലിതഭംഗിയോടെഴുതുന്ന സന്ദേശ കാവ്യങ്ങളോ.. ..1980 ന്റെ ബാലറ്റ്‌ പെട്ടിയില്‍ ഒരു വോട്ട്‌.ഒരേ ഒരു വോട്ട്‌. ഗായകന്റേത്‌ മാത്രം. 1980 ലെ പാട്ടുകളോട്‌ വിയോജിക്കുന്നു എന്ന്‌ പലരും കൂകി വെളിപ്പെടുത്തി. കൂകി ജയിച്ചതില്‍ അഗ്രഗണ്യ ശ്രീമതി കബീല സര്‍ ആയിരുന്നു.

               നാം എത്രയേറെ പ്രകൃതിയെ പാടിപുകഴ്‌ത്തിയാലും പ്രകൃതിയും പ്രകൃതിയിലെ കാഴ്‌ച്ചകളും മഌഷ്യരുടെ മുന്നില്‍ തോല്‍ക്കുന്നു. ആ സത്യമാണ്‌ ഈ ബസിലും അരങ്ങേറിയത്‌. ഭൂരിപക്ഷം യാത്രക്കാരും ഗാനത്തോട്‌ ശാരീരികമായി പ്രതികരിക്കുന്ന യാത്രക്കാരുടെ അംഗവിക്ഷേപങ്ങളും 
     ത്‌ധടുത ചലനങ്ങളും വീക്ഷിച്ചാണ്‌ യാത്ര ആസ്വദിച്ചത്‌വീക്ഷണ കോണ്‍ പോസിറ്റീവിലേക്കും നെഗറ്റീവിലേക്കുമാകാം. എങ്കില്‍ പോലും എന്ത്‌ കൊണ്ട് അവരുടെ കണ്ണുകള്‍ പുറത്തെ കാഴ്‌ച്ചകളിലേക്ക്‌ പോയില്ല?! ഒരു നിമിഷം പോലും ആരുടെ മനസ്സും ഈ ട്രൂപ്പ്‌ വിട്ട്‌ പുറത്തേയ്‌ക്ക്‌ സഞ്ചരിക്കരുതെന്ന്‌ വാശി പിടിച്ച സ്റ്റാഫ്‌ സെക്രട്ടറി, സീനിയര്‍ സൂപ്രണ്ട് സര്‍ , സൂപ്രണ്ട് ഇല്ല്യാസ് സാര്‍  , ടൈപ്പിസ്റ്റ്‌ വിജേഷ്‌ എന്നിവരൊക്കെ ട്രൂപ്പിന്റെ കോംപ്‌ളാന്‍ ബോയ്‌സായിരുന്നു.

     
   അങ്ങനെ ആവേശകരമായ യാത്ര 10.15 ആയപ്പോള്‍ ഹില്‍ പാലസിന്‌ മുന്നില്‍ എത്തിച്ചേര്‍ന്നു. അവിടെ സൂപ്രണ്ട് ഉഷാ മാഡം ഞങ്ങളോടൊപ്പം ചേരാനായി കാത്ത്‌ നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ ടിക്കറ്റ്‌ കൗണ്ടറിന്‌ മുന്നിലുള്ള സന്ദേശം വായിച്ചു. 'മൊബൈല്‍ ഫോണ്‍ , ക്യാമറ,ബാഗ്‌ ഇവകളൊന്നും കൊട്ടാരത്തില്‍ പ്രവേശിപ്പിക്കുവാന്‍ പാടില്ല.' സന്തത സഹചാരിയായ ഫോണ്‍ ഉപേക്ഷിക്കുന്നത്‌ ആര്‍ക്കും ആലോചിക്കാനേ വയ്യ. 12.30 ന്‌ എല്ലാവരും ബസില്‍ കയറണമെന്ന അനൗണ്‍സ്‌മെന്റ്‌ കേട്ട് കൊണ്ട് ഞങ്ങള്‍ മുന്നോട്ട്‌ നീങ്ങി.

       കൗമാര, യൗവ്വന, വാര്‍ദ്ധക്യ ശരീരങ്ങളിലെ കൗമാര മനസ്സുകളെയാണ്‌ പ്രായഭേദമന്യേ ഞാന്‍ സൗഹൃദത്തിനായി ഇഷ്‌ടപ്പെടുന്നത്‌. ഞാഌം, മകഌം, നസിയയും, നസീമും This Way-> എന്ന ചൂണ്ടു പലകയെ വിശ്വസിച്ച്‌ മുന്നോട്ട്‌ നടന്നപ്പോള്‍ അവിടത്തെ സ്റ്റാഫായ രണ്ട് സ്‌ത്രീകള്‍ ഞങ്ങളെ ഇതിലൂടെയല്ലെന്ന്‌ പറഞ്ഞ്‌ വഴി തിരിച്ചുവിട്ടു. അതോടെ This Way എന്ന വാക്ക്‌ ഞങ്ങള്‍ ഡിക്ഷണറിയില്‍ നിന്ന്‌ ഡിലീറ്റ്‌ ചെയ്‌ത്‌, ചൂണ്ടുപലകയിലുള്ള വിശ്വാസവും നഷ്‌ടപ്പെടുത്തി കൗമാര മനസ്സുകളുടെ വേലിചാടല്‍ നയം ഉള്‍ക്കൊണ്ട് മുന്നില്‍ കണ്ട വഴിയിലൂടെ നടന്നു. കോണ്‍ക്രീറ്റില്‍ പണിതീര്‍ത്ത വീതിയേറിയ സ്റ്റെപ്പുകള്‍ ; മുകളിലേയ്‌ക്കേറെയുണ്ട് കൊട്ടാരമുറ്റത്തെത്തുവാന്‍. പൊരിവെയില്‍! നടപ്പാതയ്‌ക്കെന്തിനാണിത്രവീതി?!ഇരുവശങ്ങളിലും മരത്തണലുണ്ടായിരുന്നെങ്കില്‍ എന്ന്‌ 
ഞാനാശിച്ചു. 

          കൊട്ടാരത്തില്‍ രാജാക്കന്‍മാരുണ്ടായിരുന്നെങ്കില്‍ അടിയന്‍ ഒരു പരാതി ബോധിപ്പിച്ചേനെ; “രാജാവിനെ മുഖം കാണിക്കാന്‍അടിയന്‍ ഇവിടെവരെ വന്നപ്പോള്‍ വെയിലേറ്റ്‌ എന്റെ സ്‌കിന്‍ ഡള്ളായി. ധാത്രിയുടെ ഫേസ്‌ പാക്ക്‌ വാങ്ങാന്‍ അടിയന്‌ ഒരു ചെറു നാണയമെങ്കിലും.... ’’ പോയാലോ ഒരു തല. കിട്ടിയാലോ സ്‌കിന്‍. ശരീരത്തിലെ ഏറ്റവും വലിയ അവയവം തലയല്ല, സ്‌കിന്നാണേ!  
         ദര്‍ബാര്‍ ഹാളില്‍ 

   സ്റ്റെപ്പുകള്‍ കയറി വരുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ ഞാന്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. ശ്രീമതി.ഷൈല സാറിന്റെ മകള്‍ ഒരു കുക്കുടു ചിരിയുമായി വീഡിയോയില്‍ കയറിപ്പറ്റി. ഞങ്ങള്‍ കൊട്ടാരത്തിന്റെ പൂമുഖ വാതില്‍ക്കലെത്തി. കൊട്ടാര ഭടന്റെ അതികഠിനമായ ആജഞ: “മൊബൈല്‍ ഫോണ്‍, ക്യാമറ,ബാഗ്‌,ചെരിപ്പ്‌ ഇവയൊന്നും അകത്തേയ്‌ക്ക്‌ പ്രവേശിപ്പിക്കരുത്‌’’. കൗമാര മനസ്സുകള്‍, വക്ര ബുദ്ധികള്‍. കുമാരി നസിയ എന്റെ ഫോണ്‍ ആരുടേയും കണ്ണില്‍ പെടാതെ ഒളിപ്പിച്ച്‌ കയ്യില്‍ വച്ചോളാമെന്ന്‌ പ്രോമിസ് ചെയ്‌തു. ഞങ്ങള്‍ ചെരിപ്പുകള്‍ സൂക്ഷിക്കാന്‍ ആരേയും ഏല്‍പ്പിച്ചില്ല. യാതൊരു ദയാ ദാക്ഷ്യണ്യവുമില്ലാതെ തിരുമുറ്റത്ത്‌ വിദ്യാഭ്യാസ വിചക്ഷണന്‍മാരുടെ പാദുകങ്ങള്‍ വെയിലേറ്റ്‌ കിടന്നു.         ബാഗുകള്‍ കൗണ്ടറില്‍ ഏല്‍പ്പിച്ചു.


       ഞങ്ങള്‍ കൊട്ടാരത്തിന്റെ കോണിപ്പടികളിലൂടെ രാജ്ഞിയുടെ ഭാവാവാഹാദികളോടെ കയറി മട്ടുപ്പാവിലെത്തി താഴേയ്‌ക്ക്‌ നോക്കി. സുന്ദരം! മട്ടുപ്പാവില്‍ കുറെ ചൈനീസ്‌ മുഖങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ ദര്‍ബാര്‍ ഹാളിലെത്തി.     രാജാവിന്റെ സിംഹാസനം. ഇരുവശങ്ങളിലും നേര്‍വരയില്‍ ഉറപ്പിച്ചിരിക്കുന്ന കസേരകള്‍ .  ഇവിടെ രാജകല്‍പ്പന മുഴങ്ങിയിരുന്ന കാലത്തിലേയ്‌ക്ക്‌ ഒരു നിമിഷം എന്റെ മനസ്സ്‌ പിറകോട്ട്‌ സഞ്ചരിച്ചു. പ്രജകള്‍ എന്തൊക്കെ ആവലാതികള്‍ ബോധിപ്പിച്ചിട്ടുണ്ടാവാം? എന്തൊക്കെ നയതന്ത്രങ്ങള്‍ ഇവിടെ ഉരിത്തിരിഞ്ഞിട്ടുണ്ടാവാം? രാവിലെ പ്രാതല്‍ കഴിക്കാതെ വീട്ടില്‍ നിന്നിറങ്ങിയ എനിയ്‌ക്കൊരു ആവലാതിയേയുള്ളൂ. ഞാനത്‌ സിംഹാസനം നോക്കി ഉറക്കെ പറഞ്ഞു:---“മഹാരാജന്‍ എനിയ്‌ക്ക്‌ ഭോജനം വേണം’’. അത്‌ ആ നാലുചുവരുകള്‍ക്കുള്ളില്‍ മുഴങ്ങി. 


        ഓരോ മുറികളിലും അല്ല പള്ളിമുറികളിലും കയറി കാഴ്‌ചകള്‍ കണ്ട് തുടങ്ങിയപ്പോള്‍ എന്റെ തൂലിക എടുക്കാതെ പോന്നതില്‍ എനിയ്‌ക്ക്‌ വിഷമം തോന്നി. എന്റെ കണ്ണുകള്‍ പുരുഷ പോക്കറ്റുകളിലൂടെ ഒരു ഓട്ടപ്രദിക്ഷ നടത്തി. അങ്ങനെ സി.എ, ശ്രീ. ടോണി സാര്‍ എനിയ്‌ക്ക്‌ പേന തന്ന്‌ സഹായിച്ചപ്പോള്‍ പേപ്പറില്ല. കൂടെയുള്ള കൗമാരം, വക്രബുദ്ധി പള്ളിമുറിയിലെ പള്ളിത്തറയിലെ ഒരു പഴയ ന്യൂസ്‌ പേപ്പര്‍ ആരുടേയോ ലഗേജ്‌ തള്ളിമാറ്റി കൈക്കലാക്കി എനിയ്‌ക്ക്‌ തന്ന്‌ സഹായിച്ചു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കൗമാരങ്ങള്‍ ഇതിനോടകം ചരിത്രം ബഹിഷ്‌ക്കരിച്ച്‌ ഞങ്ങളില്‍ നിന്ന്‌ ഓടിയകന്നിരുന്നു. 


        കൊട്ടാര വാതിലിലെ ചിത്രപ്പണികളില്‍ കണ്ണുകളുടക്കിയപ്പോള്‍ “യാരത്‌? ’’ എന്നൊരു ശബ്‌ദം മണിച്ചിത്രത്താഴില്‍ നിന്നുയര്‍ന്നുവോ? നാഗവല്ലിയുണ്ടാകുമോ അകത്ത്‌? ഗാനവീചികളില്‍ അലയടിച്ച്‌ മാത്രം കേട്ടിട്ടുള്ള ആവണിപ്പലക, വെറ്റിലത്തട്ടം, നാഗവീണ, മാടമ്പിവിളക്ക്‌ ഇവയെല്ലാം കണ്‍ മുന്നിലൂടെ തെന്നി നീങ്ങിയപ്പോള്‍ ആ ശില്‍പ്പഭംഗിക്ക്‌ വേണ്ടി അഹോരാത്രം യത്‌നിച്ച കൈകളെ കുറിച്ചാണെനിയ്‌ക്ക്‌ ഓര്‍മ്മ വന്നത്‌.

 പണി പാളി.. .

      ഒരു കൊട്ടാര മുറിയില്‍ 14-ാം നൂറ്റാണ്ടില്‍ പത്തനംതിട്ട ജില്ലയിലുണ്ടായിരുന്ന ഏനാദിമംഗലക്ഷേത്രത്തിന്റെ ഒരു മിനിയേച്ചര്‍ രൂപം ഉണ്ടായിരുന്നു. അതിലെ ശില്‍പ്പങ്ങളെല്ലാം രാമായണ കഥയിലെ സംഭവവികാസങ്ങളായിരുന്നു.
 

     ആഭരണ ഗ്യാലറിയിലേയ്‌ക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പായി സെക്യൂരിറ്റിയുടെ ശബ്‌ദം; “ഫോണ്‍ അകത്തേയ്‌ക്ക്‌ പ്രവേശിപ്പിക്കുവാന്‍ സാധ്യ-മല്ല.’’ നസിയയുടെ കയ്യിലിരുന്ന ഫോണ്‍ അവരുടെ കണ്ണില്‍പ്പെട്ടു. പെട്ടെന്ന്‌ ഒരു കള്ളം കണ്ട്‌ പിടിച്ചേ തീരൂ.“സര്‍ , ഒരു അര്‍ജന്റ്‌ കോളിന്‌ ഞങ്ങള്‍ വെയിറ്റ്‌ ചെയ്യുകയാണ്‌. അത്‌ കൊണ്ടാണ്‌ ഇത്‌ കൂടെ കൊണ്ടു പോന്നത്‌.’’ “ശരിയാണ്‌ മാഡം. പക്ഷേ ഞങ്ങള്‍ക്ക്‌ ഇവിടത്തെ റൂള്‍ അഌസരിക്കാതെ നിവൃത്തിയില്ല. ഇതും കൊണ്ട്‌ മുന്നോട്ട്‌ പോവാന്‍ വയ്യ. ’’ 'രക്ഷയില്ല. തിരികെ നടക്കാം' തിരികെ നടക്കുന്നതിനിടയില്‍ ഞാന്‍ നസിയയോട്‌ ഒരു ഗീര്‍വ്വാണം; “പക്ഷേ അഞ്ച്‌ മിനിട്ടിഌള്ളില്‍ ഇതേ ഫോണുമായി ഇവരുടെ മുന്നിലൂടെ തന്നെ ഞാന്‍ പോകും. ഇവിടെ ഒളിപ്പിച്ച്‌’’. ഞാന്‍ നെഞ്ചില്‍ തൊട്ടു. പെട്ടെന്നൊരു സ്‌ത്രീ ശബദം; “മാഡം.. നിങ്ങള്‍ പറയുന്നത്‌ ഞാന്‍ കേട്ടു; അഞ്ച്‌ മിനിട്ടിഌള്ളില്‍ ഇതേ ഫോണുമായി ഇതിലൂടെ തന്നെ പോകും. നിങ്ങള്‍ എന്താണ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന്‌ എനിയ്‌ക്കറിയാം’’. ‘ പണി പാളി.. .. ശ്ശൊ ! ഈ സെക്യൂരിറ്റികള്‍ക്ക്‌ ഒരു യൂണിഫോം കൊടുക്കാത്തത്‌ കഷ്‌ടമായി.' ഞാന്‍ പറഞ്ഞത്‌ മുഴുവന്‍ ഒരു ലേഡി സെക്യൂരിറ്റി കേട്ടു. ഞാന്‍ ഇവരൊക്കെ ടൂറിസ്റ്റുകളാണെന്ന്‌ തെറ്റിദ്ധരിച്ചു. എന്തായാലും അമളിയൊന്നും പുറത്ത്‌ കാണിക്കാതെ അവരുടെ കൂടുതല്‍ വാചകങ്ങള്‍ക്ക്‌ ചെവി കൊടുക്കാതെ ഞങ്ങള്‍ പുറത്തേയ്‌ക്കിറങ്ങി.

          അവിടെ ഗീത സാറിന്റെ ഹസ്‌ബന്റ്‌ കൈകള്‍ നിറയെ ഫോണുമായി നില്‍ക്കുന്നു. ടൂറിസ്റ്റുകള്‍ക്ക്‌ കുറഞ്ഞ വിലയ്‌ക്ക്‌ ഫോണ്‍ സെയില്‍ നടത്തുന്ന ആളാണെന്നേ തോന്നൂ. അപ്പോള്‍ ഞങ്ങള്‍ മാത്രമല്ല പുറത്താക്കപ്പട്ടത്‌, നമ്മുടെ ഗ്രൂപ്പിലെ പലരും പുറത്താക്കപ്പെട്ടു. അദ്ദേഹത്തിന്‌ അകത്തെ കാഴ്‌ച്ചകളോട്‌ താല്‍പ്പര്യമില്ലാത്തത്‌കൊണ്ടും, ഞങ്ങളുടെ ആവശ്യം തിരസ്‌ക്കരിക്കാന്‍ ഗത്യന്തരമില്ലാത്തതുകൊണ്ടും നിറഞ്ഞ കൈകളിലേയ്‌ക്ക്‌ എന്റെ ഫോണ്‍ കൂടി വാങ്ങി. ഫോണ്‍ കൊടുത്തിട്ട്‌ തിരിഞ്ഞപ്പോള്‍ ഞങ്ങളെ മാത്രം വാച്ച്‌ ചെയ്‌ത്‌ ആ ലേഡി സെക്യൂരിറ്റി നില്‍ക്കുന്നു. ഭാഗ്യം; വീണ്ടും വക്രബുദ്ധി കാണിക്കാതിരുന്നത്‌. 

      വീണ്ടും ആഭരണ ഗ്യാലറിയുടെ മുന്നിലെത്തിയപ്പോള്‍ ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന എല്ലാവരുടെ കയ്യില്‍ നിന്നും ഡിറ്റക്‌ടര്‍ ഉപയോഗിച്ച്‌ സെക്യൂരിറ്റികള്‍ ഫോണ്‍ പിടിച്ച്‌ വാങ്ങുന്നുണ്ടായിരുന്നു. പുരുഷ സെക്യൂരിറ്റികള്‍ ഞങ്ങളെ അടിമുടി നോക്കുന്നു. “മാഡം ഫോണ്‍ പുറത്ത്‌ കൊണ്ടു പോയി വച്ചല്ലോ അല്ലേ ?’’. “ എന്താ ഡിറ്റക്‌ടറില്‍ നിന്ന്‌ സൌണ്ട് കേള്‍ക്കാത്തത്‌ കൊണ്ടാണോ ചോദിച്ച്‌ത്‌?’’ “അല്ലാ ഞങ്ങള്‍ പറഞ്ഞതില്‍ മാഡത്തിന്‌ വിഷമം തോന്നീയെന്ന്‌ തോന്നി. അത്‌ കൊണ്ടാ..’’. “ഏയ്‌.. അങ്ങനെയൊന്നുല്ല’’.

        അപ്പോഴാണ്‌ എതിര്‍ ദിശയിലേയ്‌ക്ക്‌ സി.എ പോകുന്നത്‌ കണ്ടത്‌ . ഞാന്‍ സി.എ. യോടെന്ന പോലെ ഉറക്കെപറഞ്ഞു; “ഞാന്‍ കൊണ്ടു പോരണമെന്നു കരുതിയതൊക്കെ എന്റെ കൂടെയുണ്ട് ’’ സി.എ യ്‌ക്ക്‌ യാതൊന്നും മനസ്സിലായില്ല. അപ്പോള്‍ നസിയ എന്റെ ചെവിയില്‍ പറഞ്ഞു; ഒരു സെക്യൂരിറ്റി, ഡിറ്റക്‌ടര്‍ കയ്യിലുള്ള രണ്ടാമത്തെ സെക്യൂരിറ്റിയോട്‌ കണ്ണ്‌ കൊണ്ട് കാണിക്കുന്നു; “ഞെക്കടാ ഞെക്ക്‌’’. പാവങ്ങള്‍! അവരുടെ ഡിറ്റക്‌ടര്‍ , അവരുടെ വിരലുകള്‍  തുടരട്ടെ നിര്‍ബാധം. ഞാന്‍ , സത്യസന്ധ എന്തൊക്കെയോ, എവിടെയൊക്കെയോ ഒളിപ്പിച്ച്‌ വച്ചത്‌ പോലെ മുന്നോട്ട്‌ നടന്നു.
    
       

23 അഭിപ്രായങ്ങൾ:

santu പറഞ്ഞു...

hi superb

അജ്ഞാതന്‍ പറഞ്ഞു...

sherikkum aa busil ningalude koodey njanum undaayirunna pole thonni. excellent.
baakki evide

തുമ്പി പറഞ്ഞു...

ബാക്കി എവിടെ? എന്ന ചോദ്യം എനിക്ക് എഴുതാനുള്ള പ്രചോദനമാണ്. നന്ദി.....

www.adimaliweb.com പറഞ്ഞു...

നല്ല വിവരണം .. നന്നായിട്ടുണ്ട് ....

Unknown പറഞ്ഞു...

good.and execellent

ANILA GEORGE പറഞ്ഞു...

പ്രിയ നസീമ,
വളരെ നന്നായിരിക്കുന്നു. ഇതു വായിക്കുമ്പോള്‍ ഞാനും നിങ്ങളോടൊപ്പമുണ്ടായിരുന്നു ഉടനീളം എന്ന തോന്നല്‍. ചെറിയ ഒരു നഷ്ടബോധവും. ഇത് യാത്രാവിവരണമല്ല മറിച്ച് നല്ലൊരെഴുത്തുകാരിയുടെ മനസ്സിന്റെ അറിയാതെയുള്ള വെളിപ്പെടുത്തലാണ്. നര്‍മ്മബോധവും,ആത്മവിമര്‍ശനവും,ചുറ്റുപാടുകളെ സൂക്ഷമ മായി നിരീക്ഷിക്കാനുള്ള പാടവവും,വ്യക്തികളെ പഠിക്കാനുള്ള കഴിവും,സര്‍വ്വോപരി അതിമനോഹരമായ ഭാഷാസ്വാധീനവും നസീമയ്ക്കുണ്ട്. എഴുതുവാനുള്ള നൈസര്‍ഗ്ഗികമായ കഴിവും ഭാവനയും പ്രതിഭയുമുണ്ട്. ഈ കഴിവ് മറ്റൊരാള്‍ക്ക് സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്ന ഒന്നല്ല. അപൂര്‍വ്വം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഈ കഴിവ് കാത്തു സൂക്ഷിക്കുക. ധാരാളമായി എഴുതുക.സമൂഹത്തിന് കുട്ടിയെക്കൊണ്ട് ആവശ്യമുണ്ട്.
ദൈവം അനുഗ്രഹിക്കട്ടെ.
സ്നേഹപൂര്‍വ്വം
ഒപ്പ്
അനില ജോര്‍ജ്
വിദ്യാഭ്യാസ ഉപഡയറക്ടര്‍
ഇടുക്കി.

അറേബ്യന്‍ എക്സ്പ്രസ്സ്‌ പറഞ്ഞു...

വളരെ വിശദമായ വിവരണം.. ചിത്രങ്ങലും കൂടെ ആകുമ്പോള്‍ ഞാനും കൂടെ ഉണ്ടായിരുന്നു എന്നാ തോന്നല്‍ ഉളവാക്കി.. വീണ്ടും എഴുതുക.. ആശംസകള്‍.

Unknown പറഞ്ഞു...

വായിക്കാന്‍ പിന്നെ വരാം ....ഇപ്പൊ വായിച്ചാല്‍ തീരില്ല...

SiM Media പറഞ്ഞു...

നന്നായിരിക്കുന്നു. ഉടുമ്പന്നൂര്‍ എവിടെയാ? അമ്മാകുന്നേല്‍ ഹമീദ് ഉസ്താദിനെ അറിയുമോ?

പ്രവീണ്‍ കാരോത്ത് പറഞ്ഞു...

നല്ല വിവരണം, 10 -12 കൊല്ലം കൊച്ചിയില്‍ അച്ചിയോടോപ്പവും, അല്ലാതെയും നിന്ന എനിക്ക് പോലും അത്ഭുതം തോന്നി, യാത്രയിലുടനീളം നിങ്ങളുടെ കൂടെ ഉണ്ടെന്നു തോന്നി, നല്ല എഴുത്ത്,ആശംസകള്‍ !

ലംബൻ പറഞ്ഞു...

സംഭവങ്ങള്‍ ഒക്കെ നന്നായി.
പക്ഷെ ഒന്ന് കട്ട് ചെയ്തു മിനിമം മൂന്ന് പോസ്റ്റ്‌ എങ്കിലും ആക്കണം. വായിച്ചിട്ട് തീരുന്നില്ല.

തുമ്പി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Rainy Dreamz ( പറഞ്ഞു...

ബളരെ ബളരെ ബല്യേ ഒരു പോസ്റ്റ്.. പിന്നെ വായനക്ക് പൈസ ചോദിക്കാത്തോണ്ട് മാത്രം വായിച്ചു. വായിച്ചപ്പോ നല്ല രസം.. ന്നാലും ആ പാവം സാറിന്റെ മുടി പിന്നിയതിലെനിക്ക് ശക്തമായ പ്രതിഷേധമുണ്ട്.

നല്ല രസമുള്ളൊരു വിവരണം, പക്ഷെ കുറെശ്ശെ ആയി രണ്ട് മൂന്ന് പോസ്റ്റ് ആക്കി എഴുതുന്നതായിരുന്നു നല്ലത്, കാരണം വളരെ വലിയ പോസ്റ്റ് ഇന്നത്തെ പോലെ നല്ലപോലെ സമയം ഉള്ളപ്പോൾ മാത്രമേ എന്നെപ്പോലെയുള്ളവര് ( ഫയങ്കര തിരക്കുള്ള ബല്യ ആളുകള് :) ) വായിക്കാൻ നിൽക്കൂ...

ആശംസകള്

Rainy Dreamz ( പറഞ്ഞു...

കമന്റിന് വേർഡ് വെരിഫിക്കേഷൻ മാറ്റിയില്ലെങ്കിൽ സത്യായിട്ടും ഞാൻ നിങ്ങളോട് മിണ്ടൂല...

റോബിന്‍ പറഞ്ഞു...

വലിയ പോസ്റ്റ്... ചില സ്ഥലത്ത് ഫോട്ടോസ് ഒരു തടസം പോലെ തോന്നി.. ഇടയ്ക്കു കയറി നില്‍ക്കുന്നത് പോലെ... എന്നാലും മുഴവനായി നോക്കുമ്പോള്‍
നന്നായിരിക്കുന്നു..

viddiman പറഞ്ഞു...

പലയിടത്തും അക്ഷരങ്ങൾക്ക് പല വലിപ്പം.. എഡിറ്റിങ്ങിൽ ശ്രദ്ധിക്കെണ്ടിയിരുന്നു. മൂന്ന് പോസ്റ്റുകളായി ഇടാനുള്ളതുണ്ട്.. :)

തുമ്പി പറഞ്ഞു...

വായനക്കാരുടെ അഭിപ്രായം മാനിച്ച് നെടുങ്കന്‍ പോസ്റ്റിനെ വെട്ടിമുറിച്ച് മൂന്ന് ഭാഗങ്ങളാക്കിയിട്ടുണ്ട്. അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

വള്ളുവനാടന്‍ പറഞ്ഞു...

എഴുതി തീര്‍ക്കുന്നില്ലേ ..അല്ലെങ്കില്‍ മടിയായോ ...

ms.saheer പറഞ്ഞു...

വീണ്ടും എഴുതുക.. ആശംസകള്‍.

റാണിപ്രിയ പറഞ്ഞു...

:)

അജ്ഞാതന്‍ പറഞ്ഞു...

രണ്ടാം ഭാഗം മുന്നേ വായിച്ചതാ. ആ മോതിരം നെയ്യുന്ന?
നന്നായിട്ടുണ്ട്.

ശ്രീ പറഞ്ഞു...

ബൂലോകത്തേയ്ക്ക് സ്വാഗതം

akbar പറഞ്ഞു...

http://koooval.blogspot.in/

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.