Smiley face

2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

ഐ.എം.ജി. അക്കിടി





     ഐ.എം.ജി. ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ട് കൊച്ചിയുടെ പ്രവേശനകവാടത്തില്‍ ഇത് രണ്ടാം തവണയാണ്.

        പരിശീലനത്തിന്റെ കുറവുകള്‍ ഉണ്ടായിട്ടല്ല,നിറവുകള്‍പരിലസിച്ച് തുളുമ്പുന്ന നിറകുടം പോലെ ഞങ്ങള്‍ ലഗ്ഗേജുകളുമായി  ഐ.എം.ജി. ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ട് കൊച്ചിയിലെത്തിയത്. പത്ത് ദിവസത്തെ ഒരു അടുക്കള ബഹിഷ്ക്കരണം.

     ഇതിന് മുമ്പ്  സര്‍ക്കാര്‍  ഓഫീസുകളില്‍ മുഴുവന്‍ ഇ-ഗവേണന്‍സ് നടപ്പിലാക്കിയാല്‍ എന്തായിരിക്കാം പരിണിതഫലം എന്നറിയാനായി 2011 ഒക്ടോബറില്‍ രണ്ട് ദിവസം ഇവിടെ തങ്ങിയിരുന്നു.

         ഇപ്പോള്‍ ഡിസംബറില്‍ വീണ്ടും എത്തിയിരിക്കുകയാണ്. റൂം നമ്പര്‍ 2. കെയര്‍ ടേക്കര്‍ റൂം തുറന്ന് , ബെഡ് ഷീറ്റും,പില്ലോകവറുമെല്ലാം മാറ്റി,റൂമിനെ അണിയിച്ചൊരുക്കി പുറത്തേക്കിറങ്ങി ഞങ്ങളെ അകത്തേക്കാനയിച്ചു. ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ബിന്ദു പാല, ശ്രീ രശ്മി ഈരാട്ടുപേട്ട, നസീമ തൊടുപുഴ. മൂന്ന് സ്ഥിതിവിവരകണക്ക് സമഹാരകന്മാര്‍. അവര്‍ സാമ്പത്തിക സ്ഥിതിവിവരകണക്ക് വിഭാഗത്തിലും, ഞാന്‍ വിദ്യാഭ്യാസ വകുപ്പിലും ജോലി ചെയ്യുന്നു. 

          സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ മൂന്ന് പേരുടേയും മനസ്സ് ഒരേ ഒരു കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് മനസ്സിലായി.അവിടെ ഒരു ഇക്വേഷന്‍ രൂപപ്പെട്ടു. ഈ പത്ത് ദിവസത്തെ പരിശീലനത്തിനായി ഇവിടെ തങ്ങുമ്പോള്‍ കിട്ടുന്ന ആനന്ദനിര്‍വൃതി സര്‍വ്വസമം മൂന്ന് ഭര്‍ത്താക്കന്മാരുടെ അടുക്കള പരിശീലനത്തിനായുള്ള നട്ടം തിരിച്ചില്‍.

          ഞങ്ങളുടെ ഓരോ പകലുകളും കമ്പ്യൂട്ടറിന്റെ മുന്നില്‍ ഫാക്കല്‍റ്റികളുടെ മനോഹര വാക്ധോരണികളിലൂടെ  തലച്ചോറില്‍ ജ്ഞാനത്തിന്റെ വിത്തുകള്‍

 പാകിയും, ആമാശയങ്ങളില്‍ നാലുനേരവും കാന്റീനില്‍നിന്നു ഫുഡ് കുത്തിനിറച്ചും ,ഗാ‍ര്‍ഡനില്‍ ഫോട്ടോ എടുത്തും  കടന്ന് പൊയ്ക്കൊണ്ടിരുന്നു
.                        
                            

          രാവുകളില്‍ അന്താക്ഷരി കളിച്ചു. രശ്മിയുടെ മനോഹരമായ ആലാപത്തിനിടയില്‍ ഞാനും അപശ്രുതിമീട്ടി അന്താക്ഷരി പൂരിപ്പിച്ച് കൊണ്ടിരുന്നു.

          ഇടയ്ക്കിടെ ഫോണ്‍കോളുകള്‍ ഞങ്ങളെത്തേടിയെത്തുന്നുണ്ടായിരുന്നു. ഗാനമാലപിക്കുന്ന രശ്മിക്കപ്പോള്‍ പെട്ടൊന്നൊരു തലവേദന. “ചേട്ടാ നിയ്ക്കെന്തോ അവിടെ നിന്ന് പോന്നത് മുതല്‍ വല്ലാത്തൊരു തലവേദന. തൊണ്ടയ്ക്കും. വീട്ടില്‍ നിന്നും വിട്ട് നിന്നത് കൊണ്ടാണെന്ന് തോന്നുന്നു.” “ആഹ് , മരുന്ന് വാങ്ങാന്‍ മറക്കരുത്.ഇവിടെ ഞങ്ങള്‍ ഒരുവിധം പോകുന്നു.” തുടര്‍ന്നു രശ്മിയുടെ ഇടര്‍ച്ചയോടെയുള്ള മറുപടി...ഫോണ്‍ ഡിസ്കണക്ട് ആയപ്പോല്‍ രശ്മിയുടെ തലവേദനയും, തൊണ്ടവേദനയും മാറി.

          ബിന്ദുവിന്റെ ചെവിയിലും ഫോണ്‍ മുട്ടിയുരുമ്മി. “ചേട്ടാ എന്റെ റൂ മേറ്റ് ചോദിക്കുകയാ ചേട്ടനെപ്പോഴും എന്തിനാണ് വിളിക്കുന്നതെന്ന്? പേടിക്കണ്ടാട്ടോ.. റൂമില്‍ നസീമയും,രശ്മിയും മാത്രേയുള്ളൂ.പിന്നെ ഞാനില്ലെന്നു കരുതി വീട്ടില്‍ ആരേം കയറ്റി താമസിപ്പിച്ചേക്കരുത് ട്ടോ...കൊച്ചിനെ നല്ലോണം നോക്കണം. സ്നഗ്ഗി എപ്പോഴും മാറ്റാന്‍ മറക്കരുതേ..

          എനിക്ക് വന്ന ഫോണ്‍ കോള്‍,വായില്‍ കിടന്ന ചിപ്സിനെ ചവയേല്‍ക്കുന്നതില്‍നിന്നും അല്‍പ്പനേരം രക്ഷപെടുത്തി. ചവയ്ക്കുന്ന ശബ്ദം കേട്ടാല്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതില്‍ ഒരു സങ്കടോമില്ലാതെ എപ്പോഴും തീറ്റയാണെന്നു കരുതിയാലോ? “എന്താ അച്ചീ..(സ്നേഹം കൂടുമ്പോള്‍ അണ്ണച്ചീ എന്നത് അച്ചിയാവും) ഞാന്‍ ഇപ്പോള്‍ അങ്ങോട്ട് വിളിക്കാന്‍ പോവാരുന്നു..” “അതേടാ നമ്മുടെ മനസ് പലപ്പോഴും ഒരു പോലെ ചിന്തിക്കുന്നെന്ന് ഞാ‍ന്‍ പറയാറില്ലേ?. നീയോര്‍ത്തപ്പോഴേക്കും അതാ ഞാന്‍ വിളിച്ചത് ”. ഞാന്‍ ആത്മഗതം കൊണ്ടു. “പത്ത് ദിവസത്തേക്ക് ട്രെയിനിങ്ങിന് പോകാന്‍ നിനക്ക് സമ്മതമില്ല. മറ്റാരെയെങ്കിലും ഡെപ്യൂട്ട് ചെയ്യാന്‍ വയ്യരുന്നോ? എന്ന് നൂറ് തവണയെങ്കിലും ആശിച്ചില്ലേ?..ആ മനസ് അറിഞ്ഞുകൊണ്ട് തന്നെയാ ഞാന്‍ പോന്നത്.” ആത്മഗതത്തില്‍ നിന്നു മുക്തി നേടി ഞാന്‍ പറഞ്ഞു; “എനിക്കു തീരെ വിശപ്പില്ല. കാന്റീനില്‍ രാത്രി ചപ്പാത്തിയും ചിക്കനുമായിരുന്നു. വീട്ടിലാ‍യിരുന്നെങ്കില്‍ ഞാന്‍ സന്തോഷത്തോടെ കഴിച്ചേനെ. എന്തോ.. നിങ്ങളൊന്നും കൂടെയില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു.” അത്കേട്ട് അടുത്തിരുന്ന ബിന്ദു എന്റെവീര്‍ത്ത വയറില്‍ ഒന്നു തടവി. രശ്മിയുടെ പൊട്ടിച്ചിരിയുടെമേല്‍ എന്റെ തുറിച്ച കണ്ണുകള്‍ ഒരു വാണിങ്ങായി വീണു.

          അങ്ങനെ എട്ടാമത്തെ ദിവസം രാത്രി ഞങ്ങള്‍ ഭക്ഷണത്തിനായി ക്യാന്റീനില്‍ ടേബിളിനു മുന്നില്‍ ഇരിപ്പുറപ്പിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റൂകളില്‍ നിന്ന്,വിവിധ വിഷയങ്ങളിലായി ട്രെയിനിങ്ങിന്  വന്നവര്‍ ആ ക്യാന്റീനില്‍ വളരെയധികം പേരുണ്ടായിരുന്നു. എനിക്കും ബിന്ദുവിനും എതിര്‍സൈഡിലായിരുന്നു രശ്മി ഇരുന്നത്. ഞങ്ങളുടെ ഓപ്പോസിറ്റ് ടേബിളില്‍ ഞങ്ങള്‍ക്കഭിമുഖമായി ഒരു കാര്‍വര്‍ണ്ണദേഹമിരിക്കുന്നു. ഒരു സൂപ്പര്‍ലേറ്റീവ് ചുളുക്ക് ജുബ്ബയാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. എതിര്‍വശത്ത് ലേഡീസായത് കൊണ്ടാവാം ടേബിളിലേക്ക് കുനിഞ്ഞ കണ്ണൂകള്‍. മുന്നില്‍ പ്ലേറ്റോ, ഭക്ഷണമോ ഇല്ല.

          ഞങ്ങള്‍ ക്യൂവില്‍ നിന്ന് ഭക്ഷണം വാങ്ങിയാണ് ടേബിളില്‍ വന്നിരുന്ന് കഴിച്ചത്. അദ്ദേഹത്തിന് അതറിയില്ലെന്ന് തോന്നുന്നു. ആരെങ്കിലും ഭക്ഷണം കൊണ്ട് വന്ന് കൊടുക്കുമെന്ന് ധരിച്ചിട്ടുണ്ടാവും. ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞ് വാഷ് ബേസിനില്‍ കൈകഴുകി ക്യാന്റീനില്‍ നിന്ന് പുറത്തിറങ്ങി.ഞങ്ങള്‍ അദ്ദേഹത്തെ വീണ്ടും ഒന്ന് കൂടി നോക്കിയപ്പോള്‍ അദ്ദേഹം കണ്ണുകളുയര്‍ത്തിയിരുന്നു.ഞങ്ങള്‍ ഒരു ഇന്‍ഫര്‍മേഷന്‍ സെന്ററാവാന്‍ തീരുമാനിച്ചു.

          "ക്യൂവില്‍ പോയി നില്‍ക്ക് ഭക്ഷണം അവിടെ നിന്ന് കിട്ടും.” ആംഗ്യത്തിലൂടെ ഞങ്ങള്‍ കാര്യം വെളിപ്പെടുത്തിയിട്ട് മുന്നോട്ട് നടന്നു. ഞങ്ങളുടെ റൂം ക്യാന്റീനിന്റെ തൊട്ടടുത്തായിരുന്നു. റൂമില്‍ കയറുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് വീണ്ടുമൊരു സന്ദേഹം.അദ്ദേഹത്തിന് ഞങ്ങള്‍ പറഞ്ഞത് മനസ്സിലായോ?..ഭക്ഷണം കിട്ടിയോ?..വീണ്ടും ഞങ്ങള്‍ തിരികെ വന്ന് നോക്കിയപ്പോള്‍   കെയര്‍ടേക്കര്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് ഭക്ഷണ വിഭവങ്ങള്‍ നിരത്തുന്നു. ഞങ്ങള്‍ തമ്മില്‍ പറഞ്ഞു; “ക്യാന്റീനിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കിലും കെയര്‍ടേക്കറിന് എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തെന്ന് ഉറപ്പിക്കണമല്ലോ”.

          ഞങ്ങള്‍ പതിവ് പോലെ നാളത്തെ ക്ലാസ് വാല്വേഷന് വേണ്ടിയുള്ള ചര്‍ച്ചകളിലേക്ക് നടന്നു.ഫുഡ് റിവ്യുവില്‍ സംഹരിച്ചു. ഫീല്‍ഡില്‍ പയറ്റുന്ന ബിന്ദുവും,രശ്മിയും ഫോണിലൂടെ  ഓരോ കര്‍ഷകരേയും വിളിച്ച് സാമ്പിള്‍ സര്‍വ്വേക്കുള്ള വാഴക്കുല വെട്ടരുത്, ജാതിക്കായ എത്ര?, കുരുമുളകതിരിയിലെ കുരു എത്ര? എന്നിത്യാദി ചോദ്യങ്ങള്‍ ചോദിക്കവേ കൌതുകം പൂണ്ട് മടുത്ത ഞാന്‍ വായനയിലേക്ക് തിരിഞ്ഞു.

         ഒമ്പതാമത്തെ ദിവസം രാത്രി ഞങ്ങള്‍ ഭക്ഷണത്തിനായി ക്യാന്റീനില്‍ ചെന്നപ്പോള്‍ ക്യൂവില്‍ ഞങ്ങളുടെ മുന്നിലായി തലേന്ന് കണ്ട ജുബ്ബാമാന്‍ നില്‍ക്കുന്നു; കയ്യില്‍ ഒരു പ്ലേറ്റുമായി. ഞങ്ങള്‍ കൃതാ‍ര്‍ത്ഥരായി.ഒരു അജ്ഞനായ മനുഷ്യനെ ഒരു ക്യാന്റീന്‍ പാഠം പരിശീലിപ്പിക്കാന്‍ കഴിഞ്ഞു.

          പത്താം ദിവസം ഞങ്ങള്‍ പരിശീലനം പൂര്‍ത്തിയാക്കി സഹപ്രവര്‍ത്തകരോട് വിട ചൊല്ലുന്നതിന്റെ അന്തിമഘട്ടത്തില്‍ ഒരു കൂട്ട പോട്ടം പിടിക്കാനായി ഗാ‍ര്‍ഡനിലെത്തി. എല്ലാ‍വരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. മദ്ധ്യത്തെ നിരയില്‍ അല്‍പ്പം സ്പേസ് ഇട്ട് ഫാക്കല്‍റ്റികള്‍ അകന്നിരുന്നു. അത് ഐ.എം.ജി. ഡയറക്ട്രറിന് വേണ്ടിയുള്ളതാണ്. ഫോട്ടോഗ്രാഫര്‍ ഡയറക്ടര്‍ എത്തിച്ചേരുന്നതിന് വേണ്ടി കാത്ത് നിന്നു. ഞങ്ങള്‍ ആ സമയം കൊണ്ട് പലതരം പുഞ്ചിരികള്‍ മുഖത്തണിഞ്ഞ് തയ്യാറെടുത്തുകൊണ്ടിരുന്നു. അപ്പോള്‍  അതാ വരുന്നു..ഒരു ജെന്റില്‍മാന്‍.ഇന്‍ ചെയ്ത ഷര്‍ട്ടും പാന്റൂം ധരിച്ച ഒരു വിനീതമുഖം. ഫാക്കല്‍റ്റികള്‍ പറയുന്നു; “ഡയറക്ടര്‍ എത്തി” ഡയറക്ടറെ കണ്ട ഞാനും ബിന്ദുവും കൈകോര്‍ത്തു. ഞങ്ങള്‍ പാഠം പഠിപ്പിച്ച ജുബ്ബാ മാന്‍. ഞാന്‍ എന്നെ തന്നെ താഴേയ്ക്കൊന്ന് വീക്ഷിച്ചു. ഇന്നലത്തെ ക്യാന്റീന്‍ വേഷവും ഈ വേഷവും കണ്ടാല്‍ ഡയറക്ടര്‍ എന്നെ തിരിച്ചറിയുമോ? ബിന്ദുവിനും പരിഭ്രമം അടക്കാന്‍ കഴിയുന്നില്ല. ഞങ്ങള്‍ പരസ്പരം ചോദിച്ചു. “ഡയറക്ടര്‍ നമ്മെ തിരിച്ചറിയുമോ?”  
പിന്നിലേക്ക് തിരിഞ്ഞു നോക്കാ‍ന്‍ പേടിയാണേ...

      വീണ്ടും ഒരു  ഫെബ്രുവരി 2012ന് എട്ട് ദിവസം നീണ്ട  ഓറിയന്റേഷന്‍  ട്രെയിനിങ്ങിന്റെ സമാപന ചടങ്ങില്‍ ഡയറക്ടറിന് നന്ദിയര്‍പ്പിക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു. അന്ന് ഞാനൊരു കഥ പറഞ്ഞു. ഡയറക്ടര്‍ എന്നെ തിരിച്ചറിഞ്ഞോ?!.....

         

27 അഭിപ്രായങ്ങൾ:

Sidheek Thozhiyoor പറഞ്ഞു...

കൂടുതല്‍ എഴുതുക ...എല്ലാ വിധ ആശംസകളും

Akbar പറഞ്ഞു...

പറയാറായില്ല. തുടര്‍ പോസ്റ്റുകള്‍ വരട്ടെ. ആശംസകള്‍

Jefu Jailaf പറഞ്ഞു...

ഇടയില്‍ വന്ന സുഖം ആദ്യത്തിലും അവസാനത്തിലും ഉണ്ടായില്ലെന്നൊരു സംശയം.. ബാക്കി വരട്ടെ.. ആശംസകള്‍..

Unknown പറഞ്ഞു...

നന്നായി എഴുതി...ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

www.adimaliweb.com പറഞ്ഞു...

ഇത് തുടരന്‍ ആക്കല്ലേ ... വേഗം പറ പറ്റിയ അക്കിടി എന്താ എന്ന് ...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

:)

അറേബ്യന്‍ എക്സ്പ്രസ്സ്‌ പറഞ്ഞു...

എഴുത്ത്‌ തുടരുക. ആശംസകള്‍

Shahida Abdul Jaleel പറഞ്ഞു...

വേഗം പറ പറ്റിയ അക്കിടി കേള്‍ക്കാന്‍ കൊതി ആയീ.ആശംസകള്‍ മോളേ ..

നിസാരന്‍ .. പറഞ്ഞു...

ആശംസകള്‍ ..

വേണുഗോപാല്‍ പറഞ്ഞു...

ഇതിന്റെ ബാക്കി കൂടി വന്നിട്ട് വിശദമായി ഒരു കമന്റ്‌ തരാം..

ഈ തുമ്പി ഇനിയും ഉയരങ്ങളില്‍ പറക്കട്ടെ എന്ന് പ്രത്യാശിക്കുന്നു ..

ആശംസകള്‍

ആമി അലവി പറഞ്ഞു...

നുണച്ചികള്‍ക്കുള്ള പണി പാര്‍സല്‍ ആയി കിട്ടി കാണും....ബാക്കികൂടി വായിച്ചിട്ട് പറയാം കൂടുതല്‍

ഫൈസല്‍ ബാബു പറഞ്ഞു...

കുങ്കുമപ്പൂ സീരിയല്‍ പോലെ ഇത് ആയിരം എപ്പിഡോസ് തികക്കട്ടെ !!മംഗള ,മനോരമ ,കലാകൌമുദിയാശംസകള്‍!!!

ajith പറഞ്ഞു...

തുമ്പി പറന്നത് നന്നായിട്ടുണ്ട്
ഇനിയും ഉയരങ്ങളിലേയ്ക്ക്....
ആശംസകള്‍

nanmandan പറഞ്ഞു...

കൂടുതല്‍ എഴുതുക ...എല്ലാ വിധ ആശംസകളും

Mizhiyoram പറഞ്ഞു...

ബാക്കിയും കൂടി വരട്ടെ. എന്നീട്ടു പറയാം അഭിപ്രായം.

വെള്ളിക്കുളങ്ങരക്കാരന്‍ പറഞ്ഞു...

നന്നായി പറഞ്ഞു..ആശംസകള്‍

Manu പറഞ്ഞു...

തുമ്പിയെ വേറൊരു ബ്ലോഗ്ഗില്‍ കണ്ടു , എന്നാല്‍ പിന്നാലെ വരാം എന്ന് കരുതി വന്നതാ..എഴുത്ത് ഇഷ്ടായി, തുടരൂ..

സ്നേഹത്തോടെ മനു..

പടന്നക്കാരൻ പറഞ്ഞു...

എനിയും വരട്ടേ....ഡിയര്‍ ലൈ ഔട്ട് ആകെ താറു മാറായത് പോലെ കാണുന്നു...ഒരു 10 മിനുട്ട് ഇരുന്നാല്‍ ഈ ബ്ലോഗ് നല്ല മൊഞ്ചത്തിയാക്കാം.....പിന്നെ ഫോളോവേര്‍സ് ഗാഡ്ജറ്റും...

Prabhan Krishnan പറഞ്ഞു...

നന്നായിരിക്ക്ണ് .എഴുത്ത് തുടര്‍ന്നോട്ടെ..!
എല്ലാ ഭാവുകങ്ങളും നേരുന്നു.
ആശംസകളോടെ..പുലരി

പ്രവീണ്‍ കാരോത്ത് പറഞ്ഞു...

നിങ്ങളൊക്കെ ഈ ബോഗ്ഗിംഗ് എന്നും പറഞ്ഞ്, എന്തു സാധനോം കുത്തിനിറക്കം എന്നാണോ വിചാരിക്കുന്നത്, ആകെ, പ്രശ്നമാണ്, ഭാഷയില്‍ ഒരു സ്ഥിരത ഇല്ല, പിന്നെ തീരെ പോരാത്ത ഒരു ലെ ഔട്ടും ഏതായാലും ഇനിയും നന്നാക്കാന്‍ ശ്രമിക്കൂ എന്നൊക്കെ എന്‍റെ പട്ടി പറയും! നിങ്ങളെ നന്നാക്കാനോക്കെ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ അതിനു മാത്രം ഉള്ള ചെപ്പടി വിദ്യകളൊന്നും നമ്മടെ കയ്യില്‍ ഇല്ല,പക്ഷെ ഇവിടെ ചില ഭീകരന്മാരെ ഞാനും പരിചയപ്പെട്ടു അവര്‍ പറയുന്നത് കണ്ണടച്ച് ചെയ്‌താല്‍ സംഗതികളൊക്കെ ക്ലീന്‍ ക്ലീന്‍! !, അപ്പൊ വേഗം ഒരു കെട്ടു വെറ്റിലേം, ഒരു ഡസന്‍ പാക്കും വാങ്ങി വന്നോളൂ, എന്നിട്ട് ഒരു വശത്തുന്നങ്ങട് കാലോപിടിക്കാന്‍ തുടങ്ങിക്കൊള്ളൂ, എനിക്ക് തരാന്‍ ഉദ്ദേശമുണ്ടെങ്കില്‍, ആ ഒറ്റ തുട്ടിന്റെ കൂടെ വല്യൊരു ഗാന്ധിജി കൂടി വന്നോട്ടെ, കാരണം അതില്ലെങ്കില്‍ പിന്നെ ഹിംസ നടക്കും!, ഹാ, നിങ്ങള്‍ സര്‍ക്കര്‍ന്റെ ആള്‍ക്കാരോട് ഞാന്‍ എന്ത് പറഞ്ഞ് തരാന അല്ലെ!

വള്ളുവനാടന്‍ പറഞ്ഞു...

“എനിക്കു തീരെ വിശപ്പില്ല. കാന്റീനില്‍ രാത്രി ചപ്പാത്തിയും ചിക്കനുമായിരുന്നു. വീട്ടിലാ‍യിരുന്നെങ്കില്‍ ഞാന്‍ സന്തോഷത്തോടെ കഴിച്ചേനെ. എന്തോ.. നിങ്ങളൊന്നും കൂടെയില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു.” അത്കേട്ട് അടുത്തിരുന്ന ബിന്ദു എന്റെവീര്‍ത്ത വയറില്‍ ഒന്നു തടവി. രശ്മിയുടെ പൊട്ടിച്ചിരിയുടെമേല്‍ എന്റെ തുറിച്ച കണ്ണുകള്‍ ഒരു വാണിങ്ങായി വീണു.
ഇതാണ് തുമ്പിയുടെ വരികളിലെ ക്ലൈമാക്സ്‌ ...എല്ലാവരും ഇങ്ങനെ തന്നെയാ തുമ്പി .തട്ടത്തിന്‍ മറയത്ത് ...നല്ല രചന ...

Noushad Koodaranhi പറഞ്ഞു...

ആശംസകള്‍.....!

Unknown പറഞ്ഞു...

ആഹഹ.. മൂന്നാലു പെണ്ണുങ്ങളു കൂടി കെട്ട്യേന്മാരെ പറ്റുച്ചൂന്നാ വിചാരം ?? അവരവിടെ നാലു പെഗും ഇട്ട് ഡപ്പാം കൂത്ത് ഡാൻസ് തുടങ്ങിക്കാണും നിങ്ങ വീട്ടീന്നെറങ്ങിയപ്പോ

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

sm sadique പറഞ്ഞു...

ഞാൻ ആദ്യമായിട്ടാണ് തുമ്പി-യിൽ.ആശംസകളോടെ....

JALAL ABUSAMAA പറഞ്ഞു...

അമ്പടി കള്ളികളെ......അപ്പൊ ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ് അല്ലെ തുമ്പി ???? നല്ല എഴുത്ത് ....ആശംസകള്‍.......

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

ഒരു കൊല്ലം മുന്‍പുള്ള ഒരെഴുത്ത്. ഇന്ന് വായിക്കുമ്പോള്‍ എഴുത്തില്‍ ഏറെ മുന്‍പോട്ടു പോയതു മനസ്സിലാകുന്നു. പിന്നെ, പരാമര്‍ശിത അമളി എന്തുതന്നെയായാലും എഴുത്ത് ഇഷ്ടക്കേടായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.