Smiley face

2012, സെപ്റ്റംബർ 30, ഞായറാഴ്‌ച

ബൂലോകത്തേയ്ക്കൊരു യാത്ര

-->
   എന്റെ ബ്ലോഗ് വീട് തല്‍ക്കാലോന്ന് ഓലമേഞ്ഞ് പണിത്, തുമ്പീന്ന് പേരൂട്ട് രണ്ട് മൂന്ന് അല്ക്കുലുത്ത് ആളോളേം താ‍മസിപ്പിച്ചേച്ച് ഞാനാ പരിസരോക്കെ ഒന്ന് നോക്കീം കണ്ടും നടക്കേര്ന്ന്. അപ്പൊ ദേ.. ഒരു പയ്യന്‍ പാന്റും,ഷര്‍ട്ടോക്കെയിട്ട്,എന്റെ കൂടെ പോരുന്നോന്നൊരു ശോദ്യം.പേര് …മോമ്മദി…ന്താസ്, അങ്ങനോ മറ്റ് ആണ്. ‍.

  .നിക്ക് അവിടോക്കെ ഒന്ന് കാണണോന്നൊരാശ. അപ്പള്  അവന്‍ പറഞ്ഞ്,അഡ്രസ് കൊടുക്കാന്‍. ദാനം ആപത്ത്ക്കളെ തടയൂന്ന് കേട്ട് വളന്ന ഞാന്‍ അവന്‍ ചോദിച്ച് സാനം കൊടുത്ത്. അപ്പള്  അവന്‍ എന്റെ ഫേസൂക്ക് വീടിന്റെ ഗേറ്റുമ്മലേക്കൊരു വണ്ടി അയച്ച് തന്ന്.ഞാനത് മ്മേക്കേറിച്ചെന്നതൊരു അല്‍ക്കുല്‍ത്ത് സലത്ത്.  ഒച്ചപ്പാടും ബഹളോം.

  പാവം ഞാന്‍ വീട് വിട്ടെങ്ങട്ടും എറങ്ങീട്ടില്ലേയ്. പാട്ടും, കൂത്തും,കതേം, വാക്കേറ്റോം എന്തൊക്കെയാവിടെ. ഞാനങ്ങിനെ ചെവീം പൊത്തിപ്പിടിച്ച് നിക്ക്വാ. അവിടത്തെ ആളോള് കള്ക്ക് ഒരു വെവരോല്ല. കൊച്ചിന് പേരിടാനറീല്ല, വീടിന് പേരിടാ‍നറീല്ല.കടക്ക് പേരിടാനറീല്ല. എന്തിന് പറയണ്? ഇതൊക്കെ ഒന്ന് പറഞ്ഞ് തായോന്ന് പറഞ്ഞ് വിളിച്ച് കൂവി നടക്ക്വാ.എന്നെ ഇങ്ങട്ട് കൂട്ടിക്കൊണ്ടോന്നയാളെ ഞാനവിടേങ്ങും കണ്ടില്ല.

     ഞാനങ്ങ്നെ വെരണ്ട് നിക്കുമ്പോ വെള്ക്കനെ ചിരിച്ചോണ്ട് ഒരാള് .ഓ..പേര്..അള്‍…അബ്സറ്.എന്നോട് ഒരു പെട്ടി നീട്ടീട്ട് ഒരു അഡ്രസ് ഇട്ട് തരാന്‍ പറഞ്ഞ്. പാ‍വം!. അഡ്രസ് ഇല്ലാത്ത്ണ്ടല്ലേന്ന് ഞാന്‍ വിചാരിച്ച്.എന്നെ ഒന്നാം ക്ലാസിലെ ടീച്ചറ് പടിപ്പിച്ചത്, ആരേലും എന്തേലും ചോയ്ച്ചാല്‍ വെറും കയ്യോടെ വിടരുതെന്നാ.ഞാനാ പെട്ടീലേക്കൊരു അഡ്രസ് ഇട്ട് കൊട്ത്ത്. 

 കൊറച്ച്കയ്ഞ്ഞപ്പൊ അട്ത്തെവിട്ന്നെങ്ങാണ്ട്ന്ന്..സാഗതം,സാഗതം,നസീമാന്ന് കൂവല്‍ കേക്കണ്.  ന്റെ റബ്ബേ..ന്റെ പേരാണല്ലാ. ഞാനോടിയവിടെ ചെന്നപ്പം ആ.. അബ്സറ്..ഡാക്കിട്ടരാണെന്നൊക്കെ ആരാണ്ട് പറയണ് ,എന്റെ ഒരു പോട്ടം ഭിത്തീമ്മേ തൂക്കി സാ‍ഗതസമ്മേളനം നടത്തണ്. രോഗികളാണോ കൂട്ടത്തില്?. എല്ലാരും സാഗതം,സാഗതംന്ന് വിളിച്ച് കൂവണ്. 

   ന്റെ റബ്ബേ തലേ വെച്ചാ ചെവിതിന്നും, താഴെ വെച്ചാ നെറ്റീക്കേറുംന്ന് പറഞ്ഞാ ന്റെ പുള്ളിക്കാരന്‍ എന്നെ വളത്തണെ. ന്റെ പുള്ളിക്കാരന്‍ ഇതിലെങ്ങാനും വന്നാല്‍ ഹലാക്കിന്റെ അവ് ലും കഞ്ഞീം.ഞാനാ പോട്ടത്തിലേക്ക് മന്തിരിച്ചൂതി ,അതിനെ ഒരു തുമ്പീന്റെ പോട്ടാക്കി. നീം എന്തൊക്കെയാണോ..പുകില് ‍?!...

   അങ്ങനെയോര്‍ത്ത് നിക്ക്മ്പ്ള് ഒരു കണ്ണടക്കാരന്‍ എന്റെ കുടിലീന്നിറങ്ങി വരണ് .ആ അല്‍ക്കുല്ത്ത് ആളോളിലാരാണ്ടെ കാണാന്‍ പോയിട്ട് വന്നതാ. എന്നിട്ട് ആ കണ്ണടക്കാരന്‍ ഓ..പേര് ….ഒരു പുലി പോല്‍ത്തെ പേരാ…ആ..അലി. പടന്നക്കാരന്‍,..ഷബീര്‍ അലി. പുള്ളി പറയണ് ന്റെ വീട് കാണാന്‍ കൊള്ളൂല്ല..ഒരു 10 മിനിറ്റിരുന്നാല്‍ ..അയ്ന്റെ ലേയൌട്ടോ മറ്റോ പഷ്ട്ടാക്കാന്ന്. പിന്നെന്തൂട്ട്? .ഒരു സാ‍ധനോം പിടിപ്പിക്കാന്‍..ഗ.ഗാഡ്ജറ്റ്. പിന്നേ…ആ കുന്ത്രാണ്ടം പിടിപ്പിച്ചിട്ട് ..വന്നോര്ടേം, പോണോര്ടേം കണക്കെടുപ്പല്ലേ..നിക്ക് പണി? 

   ന്റെ ജില്ലേലെ അദ്യാപര്ടേം, സ്ക്കൂളിന്റ്റേം, എറങ്ങിപ്പോയ ക്കുട്ടീടേം,,തോറ്റ കുട്ടീടേം, കക്കൂസിന്റേം, ടാപ്പിന്റേം, പിന്നെ വരവിന്റ്റേം,ചെലവിന്റേം, ങ്ങനെ നൂറൂട്ടം കണക്കെടുത്ത്,മട്ത്ത് തല്യ്ക്ക് വെളിവില്ലാതിരിക്ക്മ്പ്ഴാ…..ആ ബ്ലോഗൂടീലില്  കേറിയിറങ്ങണവര്ടെ കണക്കെടുപ്പ്!.ന്റെ കണ്ണടക്കാരാ ഈബ്ലോഗൂടീല് കണ്ടിട്ട് യ്യ്..ത്രേം…പറഞ്ഞാല്, എന്റെ സൊന്തം വീട് കണ്ടാല് യ്യ് ..ന്ത്…പറയും? യ്യ്.. ഒരു ചൂലെടുത്ത് വെടിപ്പാക്കീട്ട് പോവും. 

      ..ന്നാലും ഓലമേഞ്ഞ പൊരയാണേലും എല്ലാര്ടേം കൊട്ടാരങ്ങളെ കണ്ടിട്ട് പൂതി തോന്നീട്ട് ,ഞാനൊരിക്കെ ആ ..കുന്ത്രാ..ആ ഗാഡ്ജറ്റ് പിടിപ്പിച്ചാര്‍ന്ന്ട്ടാ. പിന്നെ ഞാനെവിടേലും കേറിച്ചെല്ലുമ്പൊ  അത് പറയാ..ദേ മുബൈ മഹരഷ്ട്രക്കാരന്‍ വന്നെന്ന്. ഈ ഇടുക്കീ കെടക്കണ എന്നെ മുബൈ മഹാരാഷ്ട്രക്കാരന്‍ ന്ന് വിളിച്ചാല്‍ ഞാന്‍ വെച്ചേക്കുവോ അയ്നെ? ഞാന്‍ ആ കുന്ത്രാണ്ടം തല്ലിപ്പൊട്ടിച്ചു. 

   പടന്നക്കാരാ.ങ്ങനെ കുറ്റോം,കുറവും.വിളിച്ച് കൂവീട്ടിറങ്ങിയോടണതല്ല മനുഷെത്തം. സഹായ്ക്കാന്‍ മനസ്സുണ്ടാ‍വണം. ന്നെ പ്പോലെ ബുദ്ദീം, വെവരോല്ലോത്തോര്‍ക്ക് അത് പറഞ്ഞോട്ക്കണം. ന്റെ ബ്ലോഗൂടീലില് ഒരു പൂന്തോട്ടോം,പാട്ട്പെട്ടീം,കോളിംബെല്ലും,ഹോം തീറ്ററും…ഒക്കെ എന്റെ മോഹാണ്‍. പഷേങ്കില് ഇതൊക്കെ പണിതോണ്ടിരുന്നാല് ആരെന്റെ വീട്ന്റെ കാര്യം നോക്കും?. ആണുങ്ങള്ക്കിതോന്നും അറീണ്ടല്ലോ.അതോണ്ട് തന്നെയാ ഞാന്‍ മഴവില്ല് മാ‍ഗസിനിലെ എച്ച്മുക്കുട്ടി പറഞ്ഞത് ശരിയാ‍ന്ന് പറഞ്ഞത്. ഞാനാ വാക്കേറ്റ്ത്തീപ്പെട്ടപ്പോ മുളക്പൊടീന്നാരോ വിളിച്ചേക്കണ്. 

     ഞാനവിടന്നിറങ്ങി പാട്ടും പാടി,കതേം പറഞ്ഞിങ്ങ്നെ വരുമ്പഴ് എല്ലാക്കാര്യോം ന്റെ തലേമ്മേക്കൂട്യാന്ന് പറഞ്ഞ്, എപ്പോഴും ചെവീല് മൊവൈലും പിടിച്ചോണ്ട് നടക്കണ ആ.. വട്ടപ്പൊയ് ല്‍ മാഷ് വിളിച്ച് കൂവണ് ‍..23.09.2012, രാത്രി 10 മണിയ്ക്ക് ഓണ്‍ലൈന്‍ കിസുണ്ടെന്ന്. അതെങ്ങിനെ ഓണ്‍ലൈനീക്കൂടി കിസ്സൂന്ന് ..നിക്കറീല്ലല്ലോ. ചോദ്യോം,ഉത്തരോം മാത്രംന്ന് പറഞ്ഞപ്പൊ സംഗതി പുടികിട്ടി.കണ്‍പീലീമ്മേല് കോല് കുത്തിവെച്ച് ഒറക്കം വരാതെ ഞാന്‍ കാത്തിര്ന്ന്. പിന്നെയാ. ആ മാഷ് നുണച്ചനാണെന്ന് പുടികിട്ടീത്. 

  ..ങ്കിലും നിക്കിത്തിരി അഹമ്മതിയൊണ്ടേയ്. ഒന്നാം ക്ലാസീ പടിച്ചിരുന്നപ്പൊ ടീച്ചറൊരിക്കെ ചോയ്ച്ച്..ഒന്നും ഒന്നും എത്രയാന്ന്. അപ്പൊ..ഞാന്‍ രണ്ട്ന്ന് പറഞ്ഞ് പഷ്ട്ടായി. അപ്പൊ “ഠിം” ന്ന് നെഞ്ചിലൊരിത് ഒണ്ടല്ലോ. ആ ഒരിത് ഇനീം കിട്ടാനായി ഞാന്‍ പിറ്റേന്നും (24.09.2012)അവിടെയെത്തി .ഞാന്‍ അവിടേക്ക്   പതുക്കനെയാണ്  കടന്ന് വന്നത്. കയറി വന്നപ്പൊ മാഷ് പറഞ്ഞത് കേള്‍ക്കാതെ കുട്ട്യോള് കലപിലയോ കലപില...എങ്ങനെ?.. മാഷ്ക്ക് പങ്ക്ച്വാലിറ്റിയില്ല. പിന്നാ പുള്ളങ്ങ് ള്ക്ക്.?!..

    ഞാന്‍ വന്നപ്പോ എല്ലാരുടെ ഉത്തരങ്ങളും ബോര്‍ഡ്മ്മെ ഫ് ളാഷി..ഫ് ളാഷി പ്പോണു.  ചോദ്യം കാണണില്ല (എന്റെ സ്ക്രീനില്). ദേ..വരണൂ..ഒരു ശ്രേണി.20..48...ഞാന്‍ കുറച്ചും കൂട്ടീം (ഒരു ലെറ്റര്‍ പാഡ് തീര്‍ന്നു)ഉത്തരം കണ്ട് പിടിച്ചപ്പൊ മണ്ടൂസുകളാരും ശരി ഉത്തരം ഇട്ടിട്ടില്ല(എന്റെ സ്ക്രീനില്).ഞാനിട്ടു..56..ദേ ഫൈസല്ന്ന് പറയണ ആള്‍ ലൈക്കണു. ഞാന്‍ തുള്ളിച്ചാടി..മിടുക്കി. “ന്റള്ളാ..റിസല്‍റ്റ് കൂക്യേ ..പ്പിന്നാ ന്റെ ഉത്തരം വീണിരിക്കണേ.”പിന്നെ .. നിക്ക് മനസ്സ് ലായി ക്വസ്റ്റ്യന്‍, ബോക്സില് കണ്ടില്ലേലും ഫ് ളാഷുമ്പൊ ലുക്കിയെടുക്കണംന്ന്. 

   തോറ്റ് തുന്നം പാടിയിരിക്കുമ്പൊ ദേ വരണൂ.“ജൈ ജവാന്‍ ജൈ കിസാന്” മുദ്രാവക്യം ആരുടേത്?..  “ല”   യിലാണ് തുടങ്ങുന്നതെന്നറിയാം. ഓപ്ഷന്‍ തരാത്തത്  വക്ക് പൊട്ടിയ സെറിബ്ബ്രത്തിനോടുള്ള പൊയില് മാഷിന്റെ ക്രൂരത. ലായില്‍ തുടങ്ങുന്ന ഒരു വാക്ക് സെറിബ്രം തപ്പിത്ത്ടഞ്ഞെടുത്തു. ‘ലാലാലജ് പത് റായ്’. ഞാനതാ ബോക്സിലേക്ക് കിക്കി. ദേ പിറകേ വന്ന ആ നല്ല സെറിബ്രന്‍ പറഞ്ഞ്പ്പോഴാണ് ശസ്ത്രിയെ ഞാന്‍ ഓര്‍ത്തത്. അപ്പള്ക്കും കാല്മ്മേന്ന് പന്ത് പോയില്ലേ?..ആഹ് ..ലാലാലജ് പത് റായിക്കും വേണമെങ്കില്‍ അങ്ങെനെ ഒരു മുദ്രാവാക്യം മുഴക്കാരുന്നു 

    ദേ വരണു..അടുത്ത ചോദ്യം.‘മുഗള്‍ രാജവംശത്തിലെ അവസാനത്തെ ചക്രവര്‍ത്തി’. ഇത്തവണേം   സെറിബ്രം സ്പീഡ് പോസ്റ്റില് എനിക്കൊരു “ഷാ” തന്നു. ‘നാദിര്‍ഷ.’ 24-)0. തീയതിയ്ക്ക് ശേഷം മിമിക്രി നാദിര്‍ഷ ,രാജകുടുംബത്തിലെ അംഗമാണെന്നും പറഞ്ഞാ നടപ്പെന്നാ കേട്ട് കേള്‍വി. “ബഹാദുര്‍ഷാ തല്‍ക്കാലം ക്ഷമീര്..ഇത്തിരി നേരം നാദിര്‍ഷാ ചെങ്കോലും കിരീടവുമൊന്ന് പിടിക്കട്ടേന്ന്.”

  ദേ ശോദ്യം വര്ണ് .നമ്മടട്ത്ത് ആദ്യം വൈദ്യുതി എത്തീതെവിടേന്ന്.ദേ ഒരുത്തന്‍ ഗൂഗിളിന്റെ വാ‍തില്‍മ്മേക്കൂടി അള്ളിപ്പിടിച്ച് കേറണ്. ഒരു നാണോല്ലാതെ ഈ പട്ടാരാത്രീല് മോട്ടിക്കാന്‍ പോണു‍. ന്റെ സെറിബ്രം    മയങ്ങിപ്പോയോ എന്തോ?.ഞാന്‍ കുറേ സലങ്ങളെ സെറിബ്രത്തിന്റെ അരിപ്പേലിട്ട് അരിച്ച്. അവസാനം ബാക്കി വന്ന മുംബൈ അങ്ങിട്ടിട്ടുകൊടുത്ത്. 

   അത് ഞാ‍ന്‍ കോമണ്‍ സെന്‍സീതാ. എങ്ങനേ?.ഈ അദോലോകോം, ലൈഗീകകുടില്‍ വെവസായോക്കെ എങ്ങനെയാ കൂടണത്? വെട്ടോം വെളിച്ചോം ഇല്ലാത്തോണ്ട് തന്ന്യാ.അതൊക്കെ എവിടെയാ കൂടുതല്?.മുംബേല്. അപ്പൊ സര്‍ക്കാര്‍ എന്തു വിചാ‍രിക്കും? നാട് നന്നാവണോന്ന്. അപ്പൊ ആദ്യം വൈദ്ദുതി കൊട്ക്കണ്ടതാര്‍ക്കാ. മുംബേക്ക്.

    ദേ ആ ഗൂഗ് ള്‍മ്മേ കേറീവന്‍ ആ കട്ട മൊതല്‍ കൊണ്ട് പെട്ടീലിട്ട്ട്ടാ. ന്നാലും മനസാഷിക്കുത്തുള്ളവനാ. അവന്‍ സത്യം തുറന്നു പറഞ്ഞൂട്ടാ. ഗൂഗിളീന്ന് കട്ടതാണെന്ന്. നിക്ക് അവനോട് ബവുമാനം  തോന്നീട്ട് ഞാന്‍ എയ്ന്നേറ്റ് നിന്ന്.ആ സത്യോള്ള കള്ളന്‍ പറഞ്ഞത് ബാഗ്ലൂരെന്ന്. അല്ലെങ്കി എന്നാ ഈ സര്‍ക്കാര്‍ നേരാമ്പാട്ടിന് എന്തേലും ചെയ്തേക്കണത്?ന്റെ സെറിബ്രത്തിന്റെ വല്യ അരിപ്പ തൊളേക്കോടെ ശരി ചാടിപ്പോയത് ഞാനറിഞ്ഞില്ലാട്ടാ. 

       പിന്നേം ചോദ്യം ദേ ഫ് ളാഷണ്..ഏറ്റവും കൂടുതലായി വരുമാനം നേടിത്തരുന്ന നികുതിയേത്?.യ്യോ...ന്റെ തൊണ്ടേല്‍..സെറിബ്ബ്രത്തില് ..മെഡുല്ല ഒബ് ളേംഗേറ്റേല്..കുടുങ്ങി കിടക്ക്ണ്..യ്യോ.ശ്..ശോ..ഇച്ചാക്കാ..ഇച്ചാക്കാ.. “ന്ത്യേഡീ ..പാതിരാത്രീലും കെടത്തിയൊറക്കില്ലേ?..”.     ഉറ്ക്കത്തീന്ന് പുള്ളിയുണര്‍ന്നു.” ഇച്ചാക്കാ ആ കള്ള് കുടിയന്മാരുടെ നികുതിയേതാ?“ . “നീയിനിയും കിടന്നില്ലേ?..രാവിലെ എഴുന്നേല്‍ക്കാന്‍ താമസിച്ചിട്ട്  ജോലി തീര്‍ന്നില്ലാന്നും പറഞ്ഞ് എന്റെ മെക്കിട്ട് കേറരുത്. “ഇല്ല.. ഞാന്‍ ഓഫീസിലെ സൈറ്റ് അപ്ഡേറ്റ് ചെയ്യുവാ.. ആ കള്ളുകുടിയന്മാ.”    “ നീയെന്താ എക്സൈസിലേക്ക് മാറിയോ?” 

  “ഹോ! കിട്ടിപ്പോയി.” മണ്ടശിരോമണികളാരും ഇത് വരെ ഉത്തരമെറിഞ്ഞിട്ടില്ല.ഞാന്‍ വച്ച് കീച്ചി.എക്സൈസ്.    ഓ..ഇച്ചാക്കാ..ഇച്ചാക്കാ..  ഞാന്‍ ആനന്ദനൃത്തം ചവിട്ടി. ഫെയര്‍&ലൌലിയുടെ പരസ്യത്തിലേത് പോലുള്ള എന്റെ കാല്മ്മേന്ന് ചോര പൊടിയണു..താഴെ കിടന്ന പൂച്ചയുടെ വല്മ്മേ ചവിട്ടിയാര്ന്നു, ഞാന്‍ ഡന്‍സീത്.എന്റെ സുന്ദരമായ കാല് മ്മെ  സീബ്ബ്രാ വരക ള്..ദേ ഫൈസലിന്റെ ലൈക് ഫ് ളാഷണു. ഞാനാണ് അറിവിന്റെ നിറകുടം.പിന്നേം ദേ കിടക്കണ് എന്റെ എക്സൈസ്  റിസല്‍റ്റിന് താഴെ.

  ഞാനീ കമ്പ്യൂട്ടറ് പെട്ടി തല്ലിപ്പൊട്ടിച്ചാല്‍ എന്റെ സെറിബ്രത്തിനിരിക്കാന്‍ സലം കാണില്ലല്ലോന്ന് കരുതി, ആ ത്മസംയോനം പാലിച്ച് ഞാന്‍ ബോക്സിലേക്ക് ആഞ്ഞുതുപ്പി. ‘സുല്ല്..എനിക്ക് ചോദ്യം കിട്ടുന്നില്ല’ അപ്പൊ ദാ..അവിടിരിക്കണ ആ കുഞ്ഞ് പയ്യന്‍..ആബിദാണോ..പറയണ്..ബ്രൌസാന്‍  .. ന്റ് ള്ളോ.ഇത്രേം ചെറിയ പ്രായത്തില്..വായില് കൊള്ളാന്‍ പറ്റാത്ത വര്‍ത്താനാ വരണ് ത്. ദേ മാഷും പറയണു റിഫ്രെഷാന്‍ . ഞാന്‍ വീട്ടിന്റെ വാതില്‍ തുറന്നു കാത്തിരുന്നു.ഛായ്..ആരും വന്നില്ല. ഞാന്‍ കരുതി ആരെങ്കിലും ഇപ്പൊ വന്ന് നന്നാക്കി തരൂന്ന്. 

  ദേ വേണൂജീം പറയണ് കണാന്‍ പറ്റണില്ലാന്ന്.വേണൂജീടെ നെറ്റ് കാളവണ്ടിപോലെയാണെന്ന്. ഫൈസല് പറഞ്ഞപ്പഴാ കാര്യത്തിന്റെ ഗൌരവം പുടികിട്ടീത്..ബ്രോഡ് ബാന്‍ഡ് തന്നെ വേണം. എന്നിട്ട് വേണം ഇതിന്റെ ചോട്ടീ കുത്തിയിര്ന്ന് ഉള്ള ജോലീം കള്ഞ്ഞ്  കഞ്ഞീം വെള്ളോം കുടിക്കാതെ ..പോ മോനെ ദി..ദേ ചോദ്യം..വാട്ടര്‍ ലു യുദ്ധം നടന്നെതെവിടെ വെച്ച്?ഓ..അത് സെറിബ്രത്തിന്റെ തുന്‍ഞ്ചത്ത് ഒഴുകി വന്നിരിക്കണ്.ഞാനത് ബോക്സിലേക്ക് കുടഞ്ഞിട്ടു. 

  സന്തോഷത്തോടെ ഞാന്‍ നോക്കി ബെല്‍ജിയത്തിന്റെ കിടപ്പ്. അയ്യോ.ബെല്‍ജിയത്തിന്റെ മുകളില് ആരൊക്കെയോ അപരിചിതര്..അയ്യോ..ഞാനിതിവിടെയാ.?.സ്ക്രീന്‍ എപ്പോഴോ സ്ക്രോളായി. സ്ക്രോള് വണ്ടി വന്ന് പെട്ടതെവിടെയാ. ആ വല്യ കണ്ണുള്ള പെങ്കൊച്ച്.. കുടിലിന് പേര് തിരക്കിനടക്കണ ആ പെങ്കൊച്ച്. ആഹ്.യാസ്മിന്റെ കുടിലിന്റെ പേരീടല്‍ കര്‍മ്മത്തില്. ശ്ശോ.. ആ പഹയമ്മാര് ഇപ്പൊ ഉത്തരമിട്ടിട്ടുണ്ടാവും. ഞാന്‍ മുകളിലേക്കോടി ബെല്‍ജിയത്തെ തട്ടി ബോക്സിലിട്ടു.ദേ അതിന്റെ മണ്ടേ ക്കേറി വേറൊരുത്തനിരിക്കന്ണു.അതും പോയി. 

   അക്കിടി തൊറന്ന് പറഞ്ഞപ്പൊ  ആ...ആ.. പൂച്ചക്കണ്ണുള്ള ആ പയ്യന്‍ പറയാ.പ്രായത്തിന്റെയാ   കണ്ണ് കാണാന്‍ വയ്യാത്തേന്ന്. “ഡാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ായ്.... തിരിഞ്ഞ് ആ കോളേജിന്റെ കല്‍പ്പടവുകളിലേക്ക് നോക്കിയേ.. ആ പൂഴി മണ്ണീന്നിപ്പോഴും ഈ കാല്‍പ്പാട് മാഞ്ഞിട്ടില്ല.” “ ദേ പിള്ളേരെ ഒന്ന് ഒച്ചയുണ്ടാക്കാതെ കിടന്നുറങ്ങ്..മനുഷ്യമ്മാരേക്കൊണ്ട് ഓരോന്നും പറേപ്പിക്കാതെ”. 

  എന്നാലും ഒരു പോയിന്റുണ്ട്. നാണം കെടുത്താതെ. ന്റെ ആരോഗദിനം ഏപ്രില്‍ 7 ന് ഒരു..മ്..മ്..മ്മ..           ശ്ശോ ..ഇപ്പോള്‍ യാസ്മിന്‍ എന്ത് വിചാരിക്കും?വീടിന് ഒരു പേരു അന്വേഷിച്ച്, വല്ലാതെ അലഞ്ഞ് ,നാവിലെ വെള്ളം പറ്റി, കിതച്ച്,ക്ഷീണിച്ചവശയായ ആ യാസ്മിന്‍ ഈ ബെല്‍ജിയത്തിന്റെ പേര് ഞാന്‍ സുബോധത്തോടെ നിര്‍ദ്ദേശിച്ചതാണെന്ന് കരുതിയാലോ.. ഞാന്‍ താഴേക്കോടി. വഴി തെറ്റി വന്ന് വേണ്ടാത്തത് പറഞ്ഞതിന് ഒരു ക്ഷമാപണം കൊടുത്തു. 

   “നിക്കിനി വയ്യ പൊയില് മാഷേ.“”ഞാനോടിയോടി മടുത്തു.ഓണ്‍ ലൈന്‍ ക്വിസില്‍ പങ്ങില്ലാത്തോരെ ക്കൂടി പങ്കെടുപ്പിക്കാന്മറ്റൊരു മാര്‍ഗ്ഗം കണ്ടുപിടിക്ക്. 4 ഓപ്ഷന്‍ വേണം.(2 ആയാലും കുഴപ്പമില്ല) a,b,c,d,എന്നേ അന്‍സ്വര്‍ ചെയ്യാന്‍ പറ്റൂന്ന് പറഞ്ഞ് ഞാനവിടന്നും പോന്നു. എന്റെ കൂട്ടരെ പറയാനാണെങ്കി ഒരുപാട്ണ്ട്. ഞാന്‍ പോയിട്ട് പിന്നെ വരാം  .
                                            

11 അഭിപ്രായങ്ങൾ:

viddiman പറഞ്ഞു...

വായിച്ച് രസിച്ചൂട്ടാ..

എഴുതുന്നത് ചെറിയ പാരഗ്രാഫുകളാക്കി തിരിച്ചാൽ വായിക്കാൻ സുഖമുണ്ടാവും..

വേണുഗോപാല്‍ പറഞ്ഞു...

ന്നാലും തുമ്പിയേ...
ജ്ജ് ഞമ്മടെ കിസ്സ്‌ മല്‍സരം പോസ്റ്റ്‌ ആക്കിയോ ??

ബൂലോകപ്രവേശവും തുടര്‍അനുഭവങ്ങളും രസകരമായി പറഞ്ഞു. മനോജ്‌ പറഞ്ഞ പോലെ കൊച്ചു കൊച്ചു പേരഗ്രാഫുകള്‍ ആക്കി എഴുതുക. വായനാസുഖം കൂടും.

ആശംസകള്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നല്ല എഴുത്ത്
ആശംസകൾ

ഫൈസല്‍ ബാബു പറഞ്ഞു...

ബൂലോകത്തെ ഇങ്ങളെ കുതിപ്പും കിതപ്പും സഹിക്കാനുള്ള ആവതു ഞങ്ങള്‍ക്കും കൂടി ഉണ്ടാവാന്‍ ബൂലോക മാതാവിനെ മനസ്സില്‍ ധ്യാനിച്ച്‌ മുട്ടിപ്പായി പ്രാര്‍ഥിക്കാം !! ..quiz പരിപാടിയില്‍ ചോദിച്ച ചോദ്യത്തിനു ആവേശം കേറി ഉത്തരം മറ്റുള്ള വരുടെ പോസ്റ്റില്‍ കൊണ്ട് പോയിട്ട് ,ഞാന്‍ ഉത്തരം പറഞ്ഞിട്ടും എനിക്ക് സമ്മാനം തന്നില്ലേ എന്ന് നിലവിളിച്ച ഇങ്ങള്‍ക്ക് ബൂലോകം നല്ലൊരു അവാര്‍ഡ് തരട്ടെ !! എന്തിനനിന്നോ ഏറ്റവും നല്ല പോയത്തം പറ്റിയതിനു !!
----------------------------
ചിരിപ്പിക്കാനായി ബൂലോക വിശേഷങ്ങള്‍ എഴുതിയത് ഒത്തിരി ഇഷ്ട്ടായി ട്ടോ !!!

കൊമ്പന്‍ പറഞ്ഞു...

സരസമായ എഴുത്ത് രസമായി വായിച്ചു

Rainy Dreamz ( പറഞ്ഞു...

എന്റമ്മെ.... കുഞ്ഞു കുഞ്ഞു പാരഗ്രാഫ് ആക്കി എയുതീലാച്ചാല് റബ്ബാണേ, പടച്ചോനാണോ ഞമ്മക്ക് മനസിലാകൂലാ... വയസായില്ലെന്റെ കുട്ട്യേ..എനിക്ക് വയസായി എന്റെ ബ്ലോഗിനും വയസായി. പയേ പോലെ അങ്ങ്ട് ദഹിക്കൂലാ.. ആയ കാലത്ത് ഒരു കൊല പയം ഒക്കെ ഒറ്റക്ക് തിന്ന മൻഷ്യനാ... അപ്പൊ ഇക്കാക്ക് ബായിക്കാനും മനസിലാക്കാനും മാണ്ടീട്ട് ഇഞ്ഞി മൊതല് ജ്ജി കുഞ്ഞേ പാരഗ്രാഫാക്കി എയുതൂലോ ല്ലെ... എന്നാണ് മനോജേട്ടൻ പറയണത്.. അങ്ങനെ ഓര് പറഞ്ഞാ പിന്നെ ഞമ്മളും പറയും....:)

എന്നാലും ഒരു പോയിന്റുണ്ട്. നാണം കെടുത്താതെ. ന്റെ ആരോഗദിനം ഏപ്രില്‍ 7 ന് ഒരു..മ്..മ്..മ്മ.. ( ഇതിലൊരു തെറ്റൂലാ..ഇപ്പളത്തെ ആരോഗ്യ ദിനം ഒക്കെ ആ രോഗ ദിനമാ )

നല്ല രസമുണ്ട് കെട്ടോ വായിക്കാൻ....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നല്ല എഴുത്ത് രസായി ഒരു വരി രണ്ട് വെട്ടം ബായിച്ച് മനസിലാക്കി ഹൊ

ajith പറഞ്ഞു...

ഹഹഹ...
ഓരോ പോസ്റ്റ് വരുന്ന വഴിയേയ്...!!!

റോസാപ്പൂക്കള്‍ പറഞ്ഞു...

തുമ്പി ആളു കൊള്ളാല്ലോ

Unknown പറഞ്ഞു...

ന്റെ പള്ളീ!!!!

Aju George Mundappally പറഞ്ഞു...

വായിക്കാന്‍ നല്ല രസം..നല്ല ശൈലി...ആശംസകള്‍....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.