Smiley face

2012, ഡിസംബർ 1, ശനിയാഴ്‌ച

മഴയെ ഞാനും പ്രണയിച്ചു.
കുശുത്ത ഈറ്റയിലയിന്‍ വിടവിലൂടെ,
ഇറ്റിറ്റു വീണു നീയെന്റെ തഴപ്പായ
നനച്ചപ്പോള്‍ ഞാന്‍ ഛെ! യെന്നോതി 
ആദ്യത്തെ വെറുപ്പ് പ്രകടിപ്പിച്ചു. 

എന്റെ ഉണ്ണിയ്ക്കൊന്നേയുടുപ്പുള്ളു 
പള്ളിക്കൂടം പൂകിടാനതും നനച്ചെ-
ന്നാവലാതി പൂണ്ടെന്നമ്മ നനഞ്ഞോടവേ,
നിന്നെ നോക്കി ഞാന്‍ കൊഞ്ചനം കുത്തി. 

നിന്നെ നനഞ്ഞീറനായി വിറ പൂണ്ട് ,
അപ്പക്കുട്ടയും ചുമലിലേന്തി 
വീടുവീടാന്തരം കയറിയിറങ്ങവേ,
കേണു  ഞാന്‍ നിന്നോട് വഴി മാറുവാന്‍ . 

ഞാന്‍ പാകിയ വിത്തുകളില്‍ മുള-
പൊട്ടുന്നതും നോക്കി കണ്ണു തിരുമ്മി- 
യുണര്‍ന്നൊരു പ്രഭാതത്തില്‍
ഒഴുകിയൊലിച്ച മണ്ണില്‍

ചെറു തോട്ടത്തിന്‍ ചിതയെരിഞ്ഞ 
കാഴ്ച്ചകള്‍ പകപ്പോടെ 
നോക്കി ഉരുകിത്തീരവേ,
ഞാന്‍ പിന്നേയും നിന്നെ ശപിച്ചു. 

പക്ഷെ ഇന്ന് നിന്നോടെനിയ്ക്ക് 
പ്രണയമാണ്, നിന്റെ ചുംബന
മുദ്രകള്‍ പതിഞ്ഞെന്നധരത്തില്‍
പരിഭവങ്ങളേതുമില്ല പറയുവാന്‍ . 

നിന്റെ സ്നേഹത്തിന്‍ കുത്തൊഴുക്കില്‍
എന്റെ കുടിലിനെ വാരിപ്പുണര്‍ന്നൊരാ-
രാവില്‍ ഒരിക്കലുമുണരാത്ത നിദ്രയില്‍ 
നീയെന്റെ വേദനകളും വിഴുങ്ങിയില്ലേ?..

39 അഭിപ്രായങ്ങൾ:

shameerasi.blogspot.com പറഞ്ഞു...

കൊള്ളാം കേട്ടോ ഈ മഴയുടെ പരിഭവങ്ങള്‍ ,.,.ഒരു മഴപെയ്തു തോര്‍ന്ന പ്രതീതി .,.,.,ആശംസകള്‍

Rainy Dreamz ( പറഞ്ഞു...

കൊള്ളാം, മഴയെ ഇപ്പോൾ ഞാനും പ്രണയിക്കുന്നു....

വ്യത്യസ്തഭാവങ്ങളിൽ മഴവന്നപ്പോൾ, നന്നായി വരികൾ....


ആശംസകൾ

Unknown പറഞ്ഞു...

കാര്‍മേഘങ്ങള്‍ ഇരുട്ട് തീര്‍ക്കുന്ന ,മഴ കാത്തു നില്‍ക്കുന്ന സായം സന്ദ്യകള്‍ക്ക് ഇന്നും വിഷാദ ഭാവം തന്നെ ...പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍ പോലെ ഇന്നും അകാരണമായ ദുഃഖങ്ങള്‍ ഈ തണുത്ത സായം സന്ദ്യകളില്‍ ........

ajith പറഞ്ഞു...

നിന്റെ സ്നേഹത്തിന്‍ കുത്തൊഴുക്കില്‍
എന്റെ കുടിലിനെ വാരിപ്പുണര്‍ന്നൊരാ-
രാവില്‍ ഒരിക്കലുമുണരാത്ത നിദ്രയില്‍
നീയെന്റെ വേദനകളും വിഴുങ്ങിയില്ലേ?..

എന്നിട്ടും പരിഭവമില്ലാതെ...??

ശ്രീക്കുട്ടന്‍ പറഞ്ഞു...

നല്ല വരികള്‍..നല്ല രചന..അഭിനന്ദനങ്ങള്‍..

Manoj Vellanad പറഞ്ഞു...

മഴ തുമ്പിയെ കൂടുതല്‍ പ്രണയിച്ചുവോ?

Unknown പറഞ്ഞു...

വായിച്ചു കേട്ടോ ;-)

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

മഴയുടെ ഭാവങ്ങള്‍ ചില സമയങ്ങളില്‍ നമ്മില്‍ അലോസരമുണ്ടാകും.. ചിലപ്പോള്‍ പ്രണയവും....

© Mubi പറഞ്ഞു...

ഇഷ്ടായി ഈ വരികള്‍...

മണ്ടൂസന്‍ പറഞ്ഞു...

ഛെ! യെന്നോതി
ആദ്യത്തെ വെറുപ്പ് പ്രകടിപ്പിച്ചു.

ഇങ്ങനെ വെറുത്തിട്ടും,

നനഞ്ഞോടവേ,
നിന്നെ നോക്കി ഞാന്‍ കൊഞ്ചനം കുത്തി.

ഇങ്ങനെ കൊഞ്ഞനം കുത്തിയിട്ടും,

വീടുവീടാന്തരം കയറിയിറങ്ങവേ,
കേണു ഞാന്‍ നിന്നോട് വഴി മാറുവാന്‍ .

ഇങ്ങനെ വഴിമാറാൻ കേണിട്ടും,

അവസാനം 'ഒരവസ്ഥയി' 'ഒരേയൊരവസ്ഥയിൽ' അവനെ ഇഷ്ടപ്പെടേണ്ടി വന്നു.

അതാണ സത്യം,
'നിന്റെ സ്നേഹത്തിന്‍ കുത്തൊഴുക്കില്‍
എന്റെ കുടിലിനെ വാരിപ്പുണര്‍ന്നൊരാ-
രാവില്‍ ഒരിക്കലുമുണരാത്ത നിദ്രയില്‍
നീയെന്റെ വേദനകളും വിഴുങ്ങിയില്ലേ?..'

ആശംസകൾ.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

മഴയെ ഞാനും മഴ എന്നെയും പ്രണയിക്കുന്നു

Unknown പറഞ്ഞു...

പക്ഷെ ഇന്ന് നിന്നോടെനിയ്ക്ക്
പ്രണയമാണ്, നിന്റെ ചുംബന
മുദ്രകള്‍ പതിഞ്ഞെന്നധരത്തില്‍
പരിഭവങ്ങളേതുമില്ല പറയുവാന്‍ .

നിന്റെ സ്നേഹത്തിന്‍ കുത്തൊഴുക്കില്‍
എന്റെ കുടിലിനെ വാരിപ്പുണര്‍ന്നൊരാ-
രാവില്‍ ഒരിക്കലുമുണരാത്ത നിദ്രയില്‍
നീയെന്റെ വേദനകളും വിഴുങ്ങിയില്ലേ?..

വളരെ മനോഹരമായ ഒരു കവിത ....ഈ വരികള്‍ എനിക്ക് ഹൃദയത്തോട് ചേര്‍ന് നില്കുന്ന പോലെ ...
ആശംസകള്‍ നസീമാ....

വര്‍ഷിണി* വിനോദിനി പറഞ്ഞു...

മരണം ഉറഞ്ഞു തുള്ളും സ്വാപ്നാടനങ്ങളിൽ പോലും മഴ പെയ്തൊഴിയുന്നു..
എന്നിട്ടും..
പരിഭവങ്ങളും ആശങ്കകളുമില്ലാതെ..
അതെ..നിയ്ക്കും നിന്നോട്‌ പ്രണയമാണു..

സ്നേഹം സഖീ..
ഈ മഴയിൽ നനഞ്ഞുണർന്ന എന്നിലും മഴ പെയ്യുന്നു..സന്തോഷം,

ശുഭരാത്രി..!

വള്ളുവനാടന്‍ പറഞ്ഞു...

കുശുത്ത ഈറ്റയിലയിന്‍ വിടവിലൂടെ,
ഇറ്റിറ്റു വീണു നീയെന്റെ തഴപ്പായ
നനച്ചപ്പോള്‍ ഞാന്‍ ഛെ! യെന്നോതി
ആദ്യത്തെ വെറുപ്പ് പ്രകടിപ്പിച്ചു.
നല്ല രസാ ..വായിക്കാന്‍ ..വീണ്ടും ഇതുപോലെ മനോഹരമായ കവിതകള്‍ പ്രതീക്ഷിക്കുന്നു .

അസ് ലു പറഞ്ഞു...

എന്റെ ഉണ്ണിയ്ക്കൊന്നേയുടുപ്പുള്ളു
പള്ളിക്കൂടം പൂകിടാനതും നനച്ചെ-
ന്നാവലാതി പൂണ്ടെന്നമ്മ നനഞ്ഞോടവേ,
നിന്നെ നോക്കി ഞാന്‍ കൊഞ്ചനം കുത്തി.

ee lines kandappol vailoppilliyude kurchu lines aanu orma varunne...gud one..keep going

Vp Ahmed പറഞ്ഞു...

മഴയുടെ പരിഭവം കേട്ട് കൊണ്ടിരിക്കാന്‍ ഒരു സുഖം തന്നെ. ആശംസകള്‍

http://surumah.blogspot.in

kochumol(കുങ്കുമം) പറഞ്ഞു...

'നിന്റെ സ്നേഹത്തിന്‍ കുത്തൊഴുക്കില്‍
എന്റെ കുടിലിനെ വാരിപ്പുണര്‍ന്നൊരാ-
രാവില്‍ ഒരിക്കലുമുണരാത്ത നിദ്രയില്‍
നീയെന്റെ വേദനകളും വിഴുങ്ങിയില്ലേ?..'!!

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ആദ്യത്തെ വെറുപ്പ്‌ കുത്തിയൊഴുക്കിക്കളഞ്ഞ അവസാനത്തെ മഴ..അതിനിടയില്‍ ദുരിത ജീവിതത്തിന്റെ വെയില്‍ ചിത്രങ്ങള്‍ ..വളരെ നന്നായി.

Mohammed Kutty.N പറഞ്ഞു...


നിന്റെ സ്നേഹത്തിന്‍ കുത്തൊഴുക്കില്‍
എന്റെ കുടിലിനെ വാരിപ്പുണര്‍ന്നൊരാ-
രാവില്‍ ഒരിക്കലുമുണരാത്ത നിദ്രയില്‍
നീയെന്റെ വേദനകളും വിഴുങ്ങിയില്ലേ?..
____________________
വരികള്‍ വളരെ ഇഷ്ടമായി.അഭിനന്ദനങ്ങള്‍!

കൊമ്പന്‍ പറഞ്ഞു...

നല്ല വരികള്‍ ആശംസകള്‍
ഈ റ്റ യിലക്കിടയിലൂടെ ഇറങ്ങുന്ന മഴത്തുള്ളികള്‍ ഒരോര്‍മ തന്നെയാണ് നിറമില്ലാത്ത ഓര്മ

kazhchakkaran പറഞ്ഞു...

എന്റെ ഉണ്ണിയ്ക്കൊന്നേയുടുപ്പുള്ളു
പള്ളിക്കൂടം പൂകിടാനതും നനച്ചെ-
ന്നാവലാതി പൂണ്ടെന്നമ്മ നനഞ്ഞോടവേ,

വേദനയാണല്ലോ എന്നിലേക്ക് പകരാനാവുന്നത് ഈ വരികൾക്ക്...

noorA പറഞ്ഞു...

ഒരു മഴ നനഞ്ഞ പോലെ...

വേണുഗോപാല്‍ പറഞ്ഞു...

കവിതകള്‍ വിശകലനം ചെയ്യാന്‍ ഞാന്‍ പുറകിലാണ് ...

വരികള്‍ ലളിതമാണ്. കൊള്ളാം

Shahida Abdul Jaleel പറഞ്ഞു...

ചെറു തോട്ടത്തിന്‍ ചിതയെരിഞ്ഞ
കാഴ്ച്ചകള്‍ പകപ്പോടെ


നനായിരിക്കുന്നു വരികള്‍ ..

പൈമ പറഞ്ഞു...

മഴ കേട്ട് മടുത്ത വിഷയം ആണ് ..
ന്നാലും ഇതില്‍ എന്തോ ഒരു പുതുമ ഉണ്ട് ..
കൊള്ളാം ഈ എഴുത്ത്

Shaleer Ali പറഞ്ഞു...

മഴയുടെ മറ്റൊരു കാഴ്ച ..
ചിത്രം പോലെ വരികളും മനോഹരം...
ഒരു സംശയം തോന്നി
അതിവിടെ കുറിക്കട്ടെ

മഴ നനഞ്ഞീറനായി വിറ പൂണ്ട് ,
അപ്പക്കുട്ടയും ചുമലിലേന്തി
വീടുവീടാന്തരം കയറിയിറങ്ങവേ,
കേണു ഞാന്‍ നിന്നോട് വഴി മാറുവാന്‍

മഴയോടല്ലേ .. ഈ സംഭാഷണം
അപ്പൊ നിന്നെ നനഞ്ഞീറനായ് വിറ പൂണ്ട്
എന്നല്ലേ ശരി... അതല്ലേ ഭംഗിയും... ?
വായിച്ചപ്പോള്‍ തോന്നിയ കുഞ്ഞു സംശയം മാത്രമാണ് കേട്ടോ .. നല്ല വരികള്‍ക്കെന്റെയും ആശംസകള്‍... :)

പട്ടേപ്പാടം റാംജി പറഞ്ഞു...

പോകെപ്പോകെ ഇഷ്ടമില്ലാത്തതും ഇഷ്ടമായിത്തീരാരുണ്ട്.
ഇഷ്ടപ്പെട്ടു ഈ മഴക്കവിത.

നിസാരന്‍ .. പറഞ്ഞു...

മഴയെ പ്രണയിക്കതിരിക്കാനാര്‍ക്കാകും
തുടക്കത്തിലേ പരിഭവങ്ങള്‍ മറന്നു പ്രണയം ഒഴുകും

വള്ളുവനാടന്‍ പറഞ്ഞു...

തുമ്പി ....പറന്നിട്ട് കുറെ നാളായി ..

Hari പറഞ്ഞു...

മൂവാണ്ടൻ മാവിൻ മുട്ടികൾ എരിഞ്ഞു തുടങ്ങുമ്പോൾ
ഞാനേറെ ആശച്ചു നീ കനിഞ്ഞു പെയ്തിരുന്നെങ്കിലെന്ന്!
അഗ്നി വിഴുങ്ങിയൊരെൻ കൂട്ടുകാരിയെ നീയെനിക്കു
തിരികെ തന്നിരുന്നെങ്കിലെന്ന്...!!

ഞാൻ ഇന്ന് മഴയെ സ്നേഹിക്കുന്നോ വെറുക്കുന്നോ എന്ന് വ്യക്തമല്ല...!! കവിത നന്നായി.. നന്നായി ആസ്വദിച്ചു വായിച്ചു..!!

Jefu Jailaf പറഞ്ഞു...

വിവിധ ഭാവങ്ങൾ ... ലളിതമായ വാക്കുകളിൽ...

Jefu Jailaf പറഞ്ഞു...

വിവിധ ഭാവങ്ങൾ ... ലളിതമായ വാക്കുകളിൽ...

Absar Mohamed : അബസ്വരങ്ങള്‍ പറഞ്ഞു...

നല്ല വരികള്‍. ആശംസകള്‍

Shamir Ibrahim പറഞ്ഞു...

Sorry to write in English due to lost my writing pad for a while…. The lyrics which wrote was very beautiful but I felt some missing somewhere,….

First you said… You were in conflict with “RAIN” , at last you started to love him…. But could have expressed the reason or turning point where you fall in “LOVE”…..

This is only my Suggestion….!!!! Other than it is good and nice..

God bless you to get more thread for your stories and poems

Best wishes

Unknown പറഞ്ഞു...

മനോഹരം

Aju George Mundappally പറഞ്ഞു...

പക്ഷെ ഇന്ന് നിന്നോടെനിയ്ക്ക്
പ്രണയമാണ്, നിന്റെ ചുംബന
മുദ്രകള്‍ പതിഞ്ഞെന്നധരത്തില്‍
പരിഭവങ്ങളേതുമില്ല പറയുവാന്‍ . ..നല്ല വരികള്‍...ഇഷ്ടമായി...ആശംസകള്‍....

SHAMSUDEEN THOPPIL പറഞ്ഞു...

പക്ഷെ ഇന്ന് നിന്നോടെനിയ്ക്ക്
പ്രണയമാണ്, നിന്റെ ചുംബന
മുദ്രകള്‍ പതിഞ്ഞെന്നധരത്തില്‍
പരിഭവങ്ങളേതുമില്ല പറയുവാന്‍ നല്ല വരികള്‍...ഇഷ്ടമായി...ആശംസകള്‍...

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

മഴ , പ്രണയം പിന്നെ ഞാൻ ഈ കോമ്പിനേഷനിൽ എല്ലാ കാലത്തും എല്ലാർക്കും എന്തെങ്കിലും എഴുതാൻ കിട്ടും ..ദാരിദ്യം അനുഭവിക്കാത്ത ആശയമാണ് ഇത് മൂന്നും ... അത് കൊണ്ട് തന്നെ ഈ വിഷയത്തിലെ പുതുമകൾക്ക് എന്നോ ഭ്രഷ്ട് കൽപ്പിക്കപ്പെട്ടിരിക്കുന്നു ,,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.