Smiley face

2013, ജനുവരി 4, വെള്ളിയാഴ്‌ച

പാഠങ്ങള്‍

ശേഷിച്ച വറ്റില്‍ പ്രാവിന്‍ ചുണ്ടുകള്‍ മുട്ടവേ,
ഏറെ ഇഷ്ടപ്പെട്ട അന്നം ഞാന്‍ വലിച്ചെറിഞ്ഞു.
ചിറകടിയൊച്ചകള്‍ സുന്ദരമെന്ന തോന്നലുകള്‍ ,
ഉന്നം പിടിക്കാനെന്നെ പഠിപ്പിച്ചു.

കാഷ്ഠങ്ങളാലാലേഖനം ചെയ്ത ചുമര്‍ചിത്ര ഭംഗി,
പ്രാവിന്‍ കാഷ്ഠത്തെ അറപ്പില്ലാതാക്കി.
മണിനാദം കലാലയത്തിലുയര്‍ത്തിയഹര്‍ഷാരവം,
ബന്ധനങ്ങള്‍ക്ക് വാതായനങ്ങള്‍ തുറപ്പിച്ചു.

വീശുന്ന ചൂരലിന്റെ  സീല്‍ക്കാരങ്ങള്‍ ,
എഴുതപ്പെട്ട നിയമങ്ങളെ വെറുപ്പിച്ചു.
ദൈന്യങ്ങള്‍ കേട്ട് പിളരുന്ന നെഞ്ചകം,
കാതുകള്‍ മുറുക്കെ കൊട്ടിയടപ്പിച്ചു.

ലിഖിതങ്ങള്‍ തീര്‍ത്ത കാല്‍ ചങ്ങലകളെന്നില്‍
അലിഖിതങ്ങളെ കുത്തി തിരുകി.
പേമാരിയില്‍ ഒട്ടിയ വയറിന്റെ ദാരിദ്ര്യം
കടുത്ത ഉഷ്ണത്തെ കാത്തിരിപ്പിച്ചു.

ബിരുദങ്ങളുടെ അന്തരത്തിലൂറിയ ഭാവങ്ങള്‍ ,
`തോട്ടി`യെ ഒപ്പം ഇരുത്താന്‍ കൊതിപ്പിച്ചു.
വിഷം ചീറ്റിയാഞ്ഞുയര്‍ന്ന ഫണങ്ങള്‍ ,
കാട്ടുപൊന്തകളെ വെറുപ്പിച്ചു.

അടുത്താവുമ്പോള്‍ മറവിയിലാഴ്ന്നുറങ്ങുന്നവ,
അകലത്താവുമ്പോള്‍ ഓര്‍മ്മിപ്പിച്ചു.
വൃഥാ ഊറിയൊഴുകിയ അമ്മിഞ്ഞപ്പാല്‍
പിഞ്ചിളം ചുണ്ടിന്നാവലാതി കേള്‍പ്പിച്ചു.

കൊടിയ വേനലിലെ ദാഹത്തിന്‍ തീക്ഷ്ണത,
വെള്ളം നീട്ടിയ കയ്യിനെ  സ്നേഹിക്കാന്‍ പഠിപ്പിച്ചു.
പാഠങ്ങള്‍ ഗ്രഹിക്കാന്‍ കൂട്ടാക്കാത്ത ശ്രോതാക്കള്‍ ,
മൌനങ്ങള്‍ കുത്തിക്കുറിപ്പിച്ചു.

28 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

പാഠം പഠിച്ചു
ഇനിയും പഠിക്കാനേറെ

kochumol(കുങ്കുമം) പറഞ്ഞു...

പാഠങ്ങള്‍ കൊള്ളാം !

Unknown പറഞ്ഞു...

അടുത്താവുമ്പോള്‍ മറവിയിലാഴ്ന്നുറങ്ങുന്നവ,
അകലത്താവുമ്പോള്‍ ഓര്‍മ്മിപ്പിച്ചു.
വൃഥാ ഊറിയൊഴുകിയ അമ്മിഞ്ഞപ്പാല്‍
പിഞ്ചിളം ചുണ്ടിന്നാവലാതി കേള്‍പ്പിച്ചു.

അസാധ്യ രചന...ഈ പെണ്ണെഴുത്ത്ല്‍ അഭിമാനം തോനുന്നു...ലേശം അസൂയയും ..അഭിനന്ദനങ്ങള്‍ നസീമ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ജീവിതത്തില്‍ അനുഭവപാഠങ്ങള്‍ ഇനിയുമേറെ പഠിക്കാന്‍ കിടക്കുന്നു.
അര്‍ത്ഥവ്യാപ്തിയുള്ള രചന.അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു .
(@razla.. പെണ്ണെഴുത്ത് ആണെഴുത്ത് എന്ന വേര്‍തിരിവ് വേണോ?)

പട്ടേപ്പാടം റാംജി പറഞ്ഞു...

കാഷ്ഠങ്ങളാലാലേഖനം ചെയ്ത ചുമര്‍ചിത്ര ഭംഗി,
പ്രാവിന്‍ കാഷ്ഠത്തെ അറപ്പില്ലാതാക്കി.

പഠിക്കുന്ന പാഠങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലിറങ്ങുന്നു.
നന്നായിരിക്കുന്നു.

പൈമ പറഞ്ഞു...

ഇഷ്ടായി ..നല്ല വരികള്‍ ..
നാട്ടുകാരി ....ഇനിയും വരാം

കൊമ്പന്‍ പറഞ്ഞു...

അനുഭവത്തില്‍ നിന്ന് പഠിക്കണം പാഠം അപ്പോള്‍ മറവി ബാധിക്കില്ല

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ബിരുദങ്ങളുടെ അന്തരത്തിലൂറിയ ഭാവങ്ങള്‍ ,
`തോട്ടി`യെ ഒപ്പം ഇരുത്താന്‍ കൊതിപ്പിച്ചു.
വിഷം ചീറ്റിയാഞ്ഞുയര്‍ന്ന ഫണങ്ങള്‍ ,
കാട്ടുപൊന്തകളെ വെറുപ്പിച്ചു.

നല്ല വരികൾ
ആശംസകൾ

ഫൈസല്‍ ബാബു പറഞ്ഞു...

തുമ്പിയില്‍ നിന്നും വ്യതസ്തമായ ഒരു കവിത !!

നിസാരന്‍ .. പറഞ്ഞു...

നല്ല കവിത എന്ന് പറയുമ്പോഴും ചില ഭാഗങ്ങള്‍ എനിക്ക് വ്യക്തമായില്ല
"വലിച്ചെറിഞ്ഞ അന്നത്തില്‍ പ്രാവിന്‍ ചുണ്ടുകള്‍ മുട്ടവേ,
ഏറെ ഇഷ്ട്ടപ്പെട്ട അന്നം ഞാന്‍ വലിച്ചെറിഞ്ഞു."
എവിടെയോ എന്തോ പ്രശ്നം പോലെ. അതോ എനിക്ക് മനസ്സിലാകാഞ്ഞിട്ടോ
ചൂരല്‍ മുനയുടെ സീല്‍ക്കാരങ്ങള്‍ എന്നതിലും ചൂരലിന്റെ സീല്‍ക്കാരങ്ങള്‍ അല്ലെ ഉചിതം ?
അടുത്താവുമ്പോള്‍ മറവിയിലാഴ്ന്നുറങ്ങുന്നവ,
അകലത്താവുമ്പോള്‍ ഓര്‍മ്മിപ്പിച്ചു.
വൃഥാ ഊറിയൊഴുകിയ അമ്മിഞ്ഞപ്പാല്‍
പിഞ്ചിളം ചുണ്ടിന്നാവലാതി കേള്‍പ്പിച്ചു.

കൊടിയ വേനലിലെ ദാഹത്തിന്‍ തീക്ഷ്ണത,
വെള്ളം നീട്ടിയ കയ്യിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചു.
പാഠങ്ങള്‍ ഗ്രഹിക്കാന്‍ കൂട്ടാക്കാത്ത ശ്രോതാക്കള്‍ ,
മൌനങ്ങള്‍ കുത്തിക്കുറിപ്പിച്ചു.
ഈ വരികള്‍ പക്ഷെ അത്യുജ്വലം

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

കൊടിയ വേനലിലെ ദാഹത്തിന്‍ തീക്ഷ്ണത,
വെള്ളം നീട്ടിയ കയ്യിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചു.
പാഠങ്ങള്‍ ഗ്രഹിക്കാന്‍ കൂട്ടാക്കാത്ത ശ്രോതാക്കള്‍ ,
മൌനങ്ങള്‍ കുത്തിക്കുറിപ്പിച്ചു.

ആഹ.. ഈ വരികള്‍ എനിക്കും ഒത്തിരി ഇഷ്ടായി

മിനി പി സി പറഞ്ഞു...

അടുത്താവുമ്പോള്‍ മറവിയിലാഴ്ന്നുറങ്ങുന്നവ,
അകലത്താവുമ്പോള്‍ ഓര്‍മ്മിപ്പിച്ചു....നല്ല വരികള്‍ .പിന്നെ നിസാര്‍ പറഞ്ഞതൊക്കെ തന്നെയാണ് എനിക്കും പറയാനുള്ളത്

തുമ്പി പറഞ്ഞു...

@നിസാരന്‍, ചോറുണ്ടതിന്റെ അവശിഷ്ട്ട്ടങ്ങള്‍,സ്ക്കൂള്‍ മുറ്റത്ത് കൂടിക്കിടക്കുമ്പോള്‍ പ്രാവുകള്‍ കൂട്ടത്തോടെ വരുന്നത് കണ്ട് ,പ്രാവുകള്‍ക്കായി ഭക്ഷണം എറിഞ്ഞെന്നാണ് ഉദ്ദേശിച്ചത്.ശരിയാണ് ആ വരിയില്‍ ഒരവ്യക്തതയുണ്ട്. ചൂരല്‍മുനയുടെ മുനയെ ഞാന്‍ ഒടിച്ചു.

Unknown പറഞ്ഞു...

ആശംസകള്‍ ...............

Unknown പറഞ്ഞു...

പാഠങ്ങള്‍ ഗ്രഹിക്കുവാന്‍ കൂട്ടാക്കാത്ത ശ്രോതാവ് പറയുന്നു : 'ഒമ്പ് (9)' നു ശേഷം നല്ല നിലവാരമുളള പോസ്റ്റു ... ഈ തീപ്പൊരി കെടാതെ സൂക്ഷിക്കൂ .....ഒരു സംഭവം ആകാനുള്ള സാദ്ധ്യതകള്‍ കാണുന്നു ....ഓള്‍ ദി ബെസ്റ്റു .......... :)

ഷൈജു.എ.എച്ച് പറഞ്ഞു...

പാഠം നല്ല പാഠം. പഠിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാലും ഈ കാലത്ത് ഇങ്ങനെയുള്ള പാഠങ്ങള്‍ അത്യാവശ്യമാണ്. നല്ല ചിന്തയില്‍ ഉരുത്തിരിഞ്ഞ പാഠം...ആശംസകള്‍.

www.ettavattam.blogspot.com

വേണുഗോപാല്‍ പറഞ്ഞു...

നല്ല വരികളാല്‍ മെനഞ്ഞ ഈ കവിത ഇഷ്ട്ടായി തുമ്പി

Joselet Joseph പറഞ്ഞു...

പ്രാസത്തില്‍ കോര്‍ത്തിണക്കിയ അര്‍ത്ഥസംബുഷടമായ വരികള്‍!!!!!
കവിത ഇഷ്ടമായി.

ആമി അലവി പറഞ്ഞു...

ചില വരികള്‍ വളരെ മനോഹരം തുമ്പീ ... ഇഷ്ടമായി കവിത .

വള്ളുവനാടന്‍ പറഞ്ഞു...

പുരുഷാ ..നിനക്ക് പിറക്കുവാന്‍ ..
ജനനി ആയിട്ട് ഒരു നാരി തന്നെ വേണം ...
അവളുടെ മാറിന്റെ ചൂട് വേണം ..മുലപ്പാലായിട്ടവളുടെ ...
സ്വപ്‌നങ്ങള്‍ സ്വന്തമാക്കണം ..
പിന്നിട്ട പാതകള്‍ എത്രയോ ...
പിന്നെ നിന്നെ തനിച്ചാക്കി ..
അവള്‍ മറഞ്ഞു പോകും .....

ശ്രീ പറഞ്ഞു...

അനുഭവം നല്‍കുന്ന പാഠങ്ങള്‍!

നന്നായിട്ടുണ്ട്

pravaahiny പറഞ്ഞു...

നല്ല കവിത തുമ്പി . സത്യത്തില്‍ എനിയ്ക്കു കവിത എഴുതന്‍ കഴിയാത്തതില്‍ വളരെ വിഷമം തോന്നാറുണ്ട്. എന്നാല്‍ നന്നായി കവിത എഴുതുന്നവരെ എനിയ്ക്ക് വളരെ ഇഷടമാണ്‍. @PRAVAAHINY

Shaleer Ali പറഞ്ഞു...

ഓരോ പാദ ചലനത്തിലും പഠിക്കുകയാണ് ഓരോരോ പാഠങ്ങള്‍....
മനോഹരമായൊരു കവിത.. ആശംസകള്‍...

പ്രവീണ്‍ കാരോത്ത് പറഞ്ഞു...

വരികളോരോന്നും, പിന്നെ ആശയവും ഇഷ്ടപ്പെട്ടു, പക്ഷെ എന്തോ എവിടെയോ... ഒരേ രീതിയില്‍ ചൊല്ലാന്‍ പറ്റാത്തത് കൊണ്ടായിരിക്കാം ചിലപ്പോള്‍ !

റിയാസ് പെരിഞ്ചീരി പറഞ്ഞു...

കാലം പഠിപ്പിച്ച പാഠങ്ങള്‍
പഠിച്ചതിലും ഏറെ ഇനി പഠിക്കാനുണ്ട്
കാലം അനുവദിച്ചാല്‍ പിന്നെ
പഠിക്കാന്‍ ഞാനെന്നും ബാക്കിയായുണ്ട്,

aboothi:അബൂതി പറഞ്ഞു...

ഇമ്മിണി ബല്ല്യ പാഠങ്ങള്‍

Unknown പറഞ്ഞു...

പാഠങ്ങള്‍ ഗ്രഹിക്കാന്‍ കൂട്ടാക്കാത്ത ശ്രോതാക്കള്‍ ,
മൌനങ്ങള്‍ കുത്തിക്കുറിപ്പിച്ചു.

മനോഹരം

Aju George Mundappally പറഞ്ഞു...

ലിഖിതങ്ങള്‍ തീര്‍ത്ത കാല്‍ ചങ്ങലകളെന്നില്‍
അലിഖിതങ്ങളെ കുത്തി തിരുകി.
പേമാരിയില്‍ ഒട്ടിയ വയറിന്റെ ദാരിദ്ര്യം
കടുത്ത ഉഷ്ണത്തെ കാത്തിരിപ്പിച്ചു.....കൊള്ളാം...ഇനിയുമെഴുതുക...കവിത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.