Smiley face

2013, നവംബർ 1, വെള്ളിയാഴ്‌ച

ഇങ്ങനേയും ഒരു കുളി...

ഒരു കുറ്റാന്വേഷകയുടെ ത്വരയോടെയാണ്  മൌസ് പോയിന്റ് ചലിപ്പിച്ചുകൊണ്ടിരുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് എന്റെ ഒരുനോട്ടപ്പിശക് കൊണ്ട് അവന്റെ വിദ്യാഭ്യാസത്തിന് ഒരു തടസ്സവും ഉണ്ടാകരുത്. കമ്പൂട്ടറില്‍ മകന്റെ പേരിലുള്ള ഒരു ഡ്രൈവ് മുഴുവന്‍ ചെക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാതിരിക്കാനായില്ല; ഓരോ ഫോള്‍ഡറുകളും എത്ര ആലങ്കാരികമായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിന്റെ  പത്തിലൊന്ന് ശ്രദ്ധ ദിനചര്യകളില്‍ പുലര്‍ത്തിയിരുന്നെങ്കില്‍ .

ഒരു ഫോള്‍ഡര്‍ നിറയെ വിവിധ കമ്പനികളുടെ കാറുകള്‍ . ഒരു ഫോള്‍ഡറില്‍ ബൈക്കുകള്‍ . പിക്ച്ചര്‍ ഫോള്‍ഡറുകളും, സിനിമ ഫോള്‍ഡറുകളും, വീഡിയോ ഫോള്‍ഡറുകളുമെല്ലാം ഒരു ഓട്ടപ്രദക്ഷിണം നടത്തി. അരുതാത്തതൊന്നും കണ്ടില്ല. അല്ലെങ്കിലും എന്റെ മകന്‍ നല്ലവന്‍ തന്നെ. ഈയിടെ ഗെയിം പ്ലേ അല്‍പ്പം കൂടിയിട്ടുണ്ടെന്ന് മാത്രം.

വീഡിയോ ഓടിച്ച് നോക്കിക്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഹൃദയം സ്തംഭനാവസ്ഥയിലായി. അരുതാത്തതെന്തോ...പച്ചപിടിച്ച കാട്ടിനുള്ളില്‍ നഗ്നതയുടെ ഒരു പെരുമ. മിടിക്കുന്ന ഹൃദയത്തോടെ വീഡിയോ റീപ്ലേ ചെയ്തു. ഛെ..കണ്ണ് തുറന്ന് നോക്കാനാകുന്നില്ല. ഇത്ര വൃത്തികെട്ടകുട്ടികളേതാണ്!?.ഒരു നൂല്‍ബന്ധം പോലുമില്ലാത്ത വെളുത്ത ഒരാണ്‍കുട്ടി തന്റെ ഉയര്‍ത്തിപിടിച്ച നഗ്നത യാതൊരു മടിയും കൂടാതെ ക്യാമറക്ക് നേരെ ചലിപ്പിക്കുന്നു.സ്പീഡില്‍ മൌസ് ഡ്രാഗ് ചെയ്തപ്പോള്‍ മനസ്സിലൊരിടിത്തീ. എന്റെ മകനല്ലേ ഒരു പച്ചിലക്കാട്ടില്‍ നിന്നും ഷഡ്ഢി മാത്രം ധരിച്ച് ഇറങ്ങിവരുന്നത്!?. പെട്ടെന്ന് സ്ക്രീന്‍ ഓഫ് ചെയ്തു.

റബ്ബേ എന്തൊക്കെയാണ് കാണേണ്ടി വരിക!? എന്റെ ധാരണകള്‍ ഒന്നും ശരിയല്ലാതായി വരുമോ? പതിനാറ് വയസ്സിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ഉണ്ടെങ്കിലും ഇന്നുമെനിക്കവന്‍ കുഞ്ഞ് തന്നെ. വിറക്കുന്ന കയ്യോടെ മൌസ് വീണ്ടും ചലിപ്പിച്ചു. വീഡിയോ ആദ്യം മുതല്‍ പ്ലേ ചെയ്തു.

പച്ചിലക്കുന്നിന്മുകളില്‍ , നിബിഢവൃക്ഷങ്ങള്‍ക്കിടയിലൂടെ ഒരുത്തന്‍ ജെട്ടിമാത്രം ധരിച്ച് കൂനിക്കൂനി, കാല്‍പ്പാദം വഴുതാതെ, തോളൊപ്പം വളര്‍ന്നുനില്‍ക്കുന്ന പച്ചിലച്ചാര്‍ത്തുകളില്‍ താങ്ങിനെന്നവണ്ണം പിടിച്ച് താഴേക്കിറങ്ങിവരുന്നു. പെട്ടെന്ന് വേഗം കൂട്ടി താഴേക്കോടിയിറങ്ങി വന്ന് വായുവിലേക്കുയര്‍ന്ന് പൊങ്ങി താഴേക്ക് വീണു. താഴെ വെള്ളം പൂക്കുല പോലെ ചിതറി. ജലത്തിന്റെ അഗാധതയിലേക്ക് താണ് രണ്ട് മൂന്ന് നിമിഷങ്ങള്‍ക്കകം ഉയര്‍ന്നു വന്നു. വീണ്ടും ക്യാമറ മുകളിലെ കുന്നിന്‍ ചെരിവിലേക്ക്. അവിടെ നിന്ന് ജെട്ടി ധരിച്ച ആണ്‍ രൂപങ്ങള്‍ വെള്ളത്തിലേക്ക് വന്നു വീഴുന്നു.

വീണ്ടും ക്യാമറ കുന്നിന്‍ ചെരിവിന് വലത് മാറി ഒരു അരുവിയിലേക്ക് നീങ്ങി. മിനുസമാര്‍ന്ന വഴുവഴുപ്പു നിറഞ്ഞ പാറകള്‍ കൊണ്ട് നിബിഢം. പാറകള്‍ക്കിടയിലൂടെ തെന്നാതെ ശ്രദ്ധിച്ച് തന്റെ മകന്‍ ഭയന്നെന്നവണ്ണം താഴേ ജലാശയത്തിലേക്ക് ഉന്നം വെക്കുന്നു. പിന്നെ താഴേക്ക് ഉയര്‍ന്ന് പൊങ്ങുന്നു. പിന്നാലെ വന്ന പയ്യന്‍ പൂര്‍ണ്ണ നഗ്നനാണ്. അല്‍പ്പം വികൃതിയും. തന്റെ നഗ്നത ക്യാമറയിലേക്ക് ഉയര്‍ത്തി ആട്ടി അവനും താഴേക്ക് ചാടുന്നു. പിന്നെ ജലക്രീഡയുടെ രംഗങ്ങളാണ്.

അവധി ദിവസങ്ങളില്‍ ക്രിക്കറ്റ് കളിക്കാന്‍ , ഫുട്ബാള്‍ കളിക്കാന്‍ , പോയിരിക്കുകയാണെന്ന് പറഞ്ഞ് ചുവന്ന കണ്ണുകളോടെ കയറി വന്നിരുന്നവന്‍, ബാത് റൂമില്‍ മാത്രമാണ് കുളിച്ചിരുന്നതെന്ന് വിചാരിച്ചിരുന്ന ഞാന്‍ വിഡ്ഢി. വീട്, വീട് കഴിഞ്ഞാല്‍ ഓഫീസ് എന്ന് കരുതിയിരുന്ന് ഞാന്‍ ലോകം വിസ്തൃതമാണെന്ന് കരുതാന്‍ മറന്നു. ഇപ്രായത്തിനുള്ളില്‍ കൊക്കിനടിയില്‍ ഒളിപ്പിക്കാന്‍ പറ്റില്ലല്ലോ?.

എങ്കിലും ഇത്തരത്തിലുള്ള കുളം ഇവിടെ ഏത് പ്രദേശത്തായിരിക്കും ഉണ്ടാവുക. എത്ര മനോഹരം!.നോക്കിയിരിക്കവേ ശരീരം മുഴുവന്‍ തണുപ്പരിച്ചുകയറുന്നു. രോമകൂപങ്ങള്‍ എഴുന്നേല്‍ക്കുന്നു.

ആ തുണി ഉടുക്കാത്തവന്‍ ലീലാമ്മ സാറിന്റെ മകനാണ്. താലൂക്ക് ഹോസ്പിറ്റലിലെ ഹെഡ് നഴ്സിന്റെ. കുളത്തില്‍ മുങ്ങിയും പാറയിടുക്കില്‍ കുടുങ്ങിയും എത്രയോ എണ്ണങ്ങളാണ് ദിനവും പത്രത്താളുകളില്‍ ഇടം പിടിക്കുന്നത്. ഇത് സിസ്റ്ററിനെ അറിയിച്ചിട്ട് തന്നെ കാര്യം. ഓരോ അമ്മമാരേയും ഈ വീഡിയോ കാണിക്കണം. പെട്ടെന്ന് തന്നെ ഫോണെടുത്ത് ലീനാ മാഡത്തെ വിളിച്ചു.  റെവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ ജൂനിയര്‍ സൂപ്രണ്ടാണവര്‍ . “ ഇന്ന് വൈകുന്നേരത്തെ ചായ എന്റടുക്കല്‍ ..ചെയിന്‍ മെസേജ് കൊടുത്തേക്കണേ..” അത് മതി. ആ മെസേജ്  സൌഹൃദങ്ങള്‍ പങ്കിട്ട് ഏഴ് പേരിലൂടെ കടന്ന് പോകും. അവധി ദിവസങ്ങളില്‍ വൈകുന്നേരം ഏഴ് ദിക്കില്‍ നിന്നും ഏഴ് സൌഹൃദങ്ങള്‍ ഏതെങ്കിലും ഒരു ടേബിളിന് ചുറ്റും കൂടുക പതിവാണ്.

ചായക്കുള്ള ഒരുക്കങ്ങളിലേര്‍പ്പെട്ടപ്പോഴും ആ കുളം മനസ്സിലങ്ങനെ മദിച്ചുയര്‍ന്നു നിന്നു. പെട്ടെന്നായിരുന്നു തീരുമാനത്തിന് മാറ്റം . ഈ പരിസരത്ത് അന്വേഷിച്ചാലാണോ കുളം കണ്ടു പിടിക്കാന്‍ പ്രയാസം.ഇന്നത്തെ ചായ കുളത്തിന്‍ കരയില്‍ . വിഭവങ്ങള്‍ പൊതിഞ്ഞെടുക്കാം. ചായ രണ്ട് വലിയ ഫ് ളാസ്ക്കിലേക്ക് പകര്‍ന്നു.

കുളം കണ്ടെത്തിയപ്പോള്‍ നടന്നലഞ്ഞ ക്ഷീണം  അകന്ന് മാറി. വീഡിയോയില്‍ കണ്ടതിനേക്കാള്‍ മനോഹരം. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകി വരുന്ന അരുവി ഏകദേശം പത്ത് അടി താഴ്ച്ചയിലേക്ക് പതിക്കുന്നു. ഉള്ളിലായി ചുറ്റും പായല്‍ച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്ന മണ്‍ തിട്ട കുളത്തിനുചുറ്റും ഇരുപത് അടിയോളം ഉയര്‍ന്ന് നില്‍ക്കുന്നു.  ആരുടേയോ കരവിരുത് കൊണ്ട് പണിതീര്‍ത്ത പോലെ വൃത്താകൃതിയില്‍ കാട്ടരുവി ഒരു  കുളം തീര്‍ത്തിരിക്കുന്നു. വെള്ളം പുറത്തേക്ക് ഒഴുകുന്ന  ഇടുങ്ങിയ മാര്‍ഗ്ഗത്തില്‍ , ഇരുകരയിലും കുറ്റിച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നു. ഭൂതലത്തില്‍ നിന്ന് നോക്കിയാല്‍ മണ്‍ തിട്ടകള്‍ക്കുള്ളിലായി ഒരു ജലാശയം ആരും കണ്ടുപിടിക്കില്ല. ഈ കുട്ടികള്‍ ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു എന്ന് എല്ലാവരും അത്ഭുതംകൂറി. 

ബാല്യം മനസ്സിലേക്ക് പറന്നെത്തി. ഒരേ തരത്തിലുള്ള താല്‍പ്പര്യങ്ങളാണ് ഈ സൌഹൃദങ്ങളുടെ   കാതല്‍ തന്നെ. അത്കൊണ്ട് കുളത്തില്‍ ചാടിയുള്ള കുളിയെന്ന് കേട്ടയുടനെ രേണു ഡ്രസ് ചേഞ്ച് ചെയ്തു കഴിഞ്ഞു. സാരിക്കുത്തഴിച്ച് ചെടികള്‍ക്കുമുകളില്‍ വെച്ച്, അടിപ്പാവാടയുടെ കുടുക്കഴിച്ചപ്പോള്‍ , കുട്ടികളില്ലാത്ത റോസ്മേരിക്ക് നാണം. “ ശ്ശൊ..ഈ ഡ്രസ് നനഞ്ഞാലെങ്ങനെ തിരികെ പ്പോകും?”.

 “വേണ്ട ഡ്രസ് നനച്ച് ആരും ഈ കുളത്തില്‍ നീന്തണ്ട. അടി വസ്ത്രങ്ങള്‍ മാത്രം മതി. ആരാണ് ഈ കൊടും കാട്ടില്‍ ? നമ്മള്‍ ഏഴ് പേരുള്ളപ്പോള്‍ ആരെ ഭയക്കണം? ”. ഞാനെതിര്‍ത്തു.

 ഇതിനോടകം ട്രീസ കരയില്‍ നിന്നവരുടെ മേലെ വെള്ളം തെറിപ്പിച്ചുകൊണ്ട്  മുങ്ങിത്താണിരുന്നു. അരികില്‍ ലേസ് പിടിപ്പിച്ച ഇളംറോസ് നിറത്തിലെ ബ്രേസിയറും അതേ കളറിലെ പാന്റീസും ധരിച്ച് നനഞ്ഞൊട്ടി , മണ്‍ തിട്ടയില്‍ നിന്നും കുളത്തിലേക്ക് തള്ളിനില്‍ക്കുന്ന തടിച്ച വേരില്‍ നനഞ്ഞൂറിയിരിക്കുന്ന ബ്രൂണിയെക്കണ്ടപ്പോള്‍ കുളത്തിലൊരാമ്പല്‍ വിരിഞ്ഞിരിക്കുന്നത് പോലെ തോന്നി. നീന്തലിന്റെ ഇടവേളകളില്‍ എന്റെ കണ്ണുകള്‍ ബ്രൂണിയെത്തേടി.  നനഞ്ഞൊട്ടിയ ദേഹത്ത്  വിരിയാന്‍ വെമ്പുന്ന മൊട്ടുകളില്‍ ഞാന്‍ കൌതുകം പൂണ്ടു.

ഷാമില ഇനിയും ചാടാതെ പേടിയോടെ കുന്നിന്‍ ചെരിവില്‍ താഴെ ദൃശ്യങ്ങള്‍ നോക്കി നില്‍പ്പാണ്. ആര്‍ദ്ര തലമുടി ഉയര്‍ത്തിക്കെട്ടിക്കൊണ്ട് കുളത്തിലെ പാറയില്‍ അള്ളിപ്പിടിച്ചുകയറുന്നതിനിടയില്‍ വിളിച്ച് കൂവി. “ ഷാമീ..ചാടൂന്നേ..ഞങ്ങളൊക്കെയില്ലേയിവിടെ. "പുറം ലോകത്താരും തങ്ങളെ ശ്രദ്ധിക്കാനില്ലെന്ന തിരിച്ചരിവില്‍ ഷാമിലയും വസ്ത്രങ്ങളൂരി. ഇപ്പോള്‍ ഏഴ് പേരും കുളത്തിലാണ്.

നനവാര്‍ന്ന ഉടലുകളെ കാറ്റ് പിന്നേയും കുളിര്‍പ്പിച്ചുകൊണ്ടിരുന്നു. ദിനം മുഴുവന്‍ ഉടുവസ്ത്രങ്ങളില്‍ ഗോപ്യമാക്കപ്പെട്ടിരുന്നതൊക്കെ ഈ കാനനഛായയില്‍ അനാവൃതമായിരിക്കുന്നു. എല്ലാം പുതിയ അനുഭവങ്ങള്‍ . പുതിയൊരു ലോകം. മറ്റുള്ളവരുടെ നഗ്നത ആര്‍ക്കും ദൃഷ്ടിഗോചരമാകാത്തത് പോലെ ശാന്തം. കൂടുതല്‍ നേരം വെള്ളത്തില്‍ മുങ്ങിക്കിടക്കുക, കൂടുതല്‍ ഉയരത്തില്‍ നിന്ന് നീറ്റിലേക്ക് താഴുക, കുളത്തിന് വൃത്തമൊപ്പിച്ച് നീന്തുക ഇതിലൊക്കെയായിരുന്നു എല്ലാവരുടേയും ശ്രദ്ധ.

 ജലത്തിന് സമനിരപ്പില്‍  വളഞ്ഞുന്തി നില്‍ക്കുന്ന വേരുകളില്‍ തന്റെ തടിച്ച  നിതംബം അമര്‍ത്തിയിരിപ്പാണ് റബേക്ക. താഴേക്ക് പതിക്കാതെ മേലേക്ക് ഉയര്‍ന്ന് പൊങ്ങിയ വേരുകളില്‍ വിരലുകള്‍ കൊരുത്തിട്ടുണ്ട്. നീന്തല്‍ അവസാനിപ്പിച്ച മട്ടാണ്.  തണുത്ത് വിറച്ച റബേക്കയുടെ താടി കൂട്ടിമുട്ടുന്നത് കണ്ട്  എല്ലാവരോടുമായി ഞാന്‍ പറഞ്ഞു. “നമുക്ക് നിര്‍ത്താം. ഇനി ചായ കുടിക്കാം”.

പാറക്ക്മേല്‍ ഈറന്‍ വീഴ്ത്തി നനഞ്ഞിരുന്നപ്പോള്‍ തുവര്‍ത്താനൊന്നും കരുതാത്തതില്‍ കുണ്ഠിതം തോന്നി. അല്ലെങ്കിലും ഈ കുളവും കുളിയും നേരത്തെകൂട്ടി പ് ളാന്‍ ചെയ്തിരുന്നതല്ലല്ലോ!.കണ്ടപ്പോള്‍ സംഭവിച്ചുപോയതാണ്. ചുരിദാര്‍ ധരിച്ചിരുന്നവര്‍ ഷാള്‍ കൊണ്ടും, സാരി ധരിച്ചിരുന്നവര്‍ അടിപ്പാവാട കൊണ്ടും മേല്‍തുവര്‍ത്തി.

ഫ് ളാസ്ക്കില്‍ നിന്നും ഡിസ്പൊസിബിള്‍ ഗ് ളാസിലേക്ക് ചായപകര്‍ന്ന് കുടിച്ചുകൊണ്ടിരുന്നപ്പോള്‍  അടുത്ത അവധിക്ക് വരുമ്പോള്‍ പഴം പൊരി മത്രം പോരെന്ന് റബേക്ക. റബേക്കയുടെ പൃഷ്ഠത്തില്‍ പാന്റീസിനു പുറത്തേക്ക് തെറിച്ച് നിന്ന ഭാഗത്ത് ആ തടിച്ച വേരുകളുടെ പാട് ചുവന്നു കിടന്നിരുന്നു.

കാട്ട്തേക്കില്‍ നിന്നും ഒരു മരച്ചില്ല ഒടിഞ്ഞമര്‍ന്നപ്പോള്‍ ഒരു നിമിഷം ചിലര്‍ നെഞ്ചിന്‍ മുകളില്‍ കൈകള്‍ പിണച്ചുപോയി. ചില്ല ഒടിഞ്ഞമര്‍ന്ന് കുളത്തിലേക്ക് വീണപ്പോള്‍ മുഖത്ത് തെറിച്ച വെള്ളത്തെ ഞാന്‍ അമര്‍ത്തി തുടച്ചു.

“സോറീട്ടോ...ഞങ്ങളെ വിളിച്ചു വരുത്തീട്ട് ഈ പകലുറക്കം കൊള്ളില്ല.” മുന്നില്‍ ഗ് ളാസില്‍ നിന്ന് മുഖത്തേക്ക് വെള്ളം തെറിപ്പിച്ചുകൊണ്ട് ലീലാമ്മ സിസ്റ്റര്‍ . ശ്ശോ ..ഞാന്‍ ഉറങ്ങിപ്പോയിരിക്കുന്നു. പഴം പൊരിക്കാന്‍ മാവ് കലക്കിയിട്ട് വന്നിരുന്നതാണ് ദിവാൻ കോട്ടില്‍ . ഉണര്‍വിറ്റ് വീഴുന്ന സ്വപ്നത്തിലെ നഗ്നമേനികള്‍ ഇപ്പോള്‍ മൂടിപ്പൊതിഞ്ഞിങ്ങെത്തും. ഞാന്‍ അടുക്കളയിലേക്കോടി. പിറകേ ലീലാമ്മ സിസ്റ്ററും.

 എണ്ണയിലേക്ക് പഴം മാവില്‍ മുക്കിയിട്ടപ്പോള്‍ ലീലാമ്മ സിസ്റ്ററിനെ ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ മറന്നില്ല.വയറ് മുഴുവന്‍ പുറത്താണ് ട്ടോ..സാരിയിത്തിരി കൂടി വിടര്‍ത്തിയിടൂന്നേ... ” ലീലാമ്മ സിസ്റ്ററിനത് ഇഷ്ട്ടപ്പെട്ടില്ല. “എന്നാപ്പിന്നെ നിന്നേപ്പോലെ പര്‍ദ്ദയിട്ട് നടക്കാം ഞാന്‍ . നീയൊന്ന് മാറി നില്ല് . ഞാനുണ്ടാക്കാമിത്. പിന്നെ ഇന്ന് എന്തൊണ്ടായീ പ്രത്യേകിച്ച്..എല്ലാവരേയും വിളിച്ചുകൂട്ടാന്‍ മാത്രം?.”

“നമ്മടെ മക്കടെ വിശേഷം പറയാനാണ്. നിന്റെ മോന്റെയൊരു വീഡിയൊ എന്റെ കമ്പ്യൂട്ടറിലുണ്ട. ബഹുകേമം. എല്ലാവരേയും ഒന്നുകാണിക്കാന്‍ തന്നെയാ വിളിച്ചുകൂട്ടിയത്”. ഇങ്ങനെ പറയാനായിരുന്നു മുന്‍പ് വിചാരിച്ചിരുന്നത്. പക്ഷെ പറയാന്‍ വിചാരിച്ചിരുന്നതൊക്കെയും   മാവില്‍ മുക്കി പഴത്തോടൊപ്പം എണ്ണയിലേക്കിട്ടു. ആ സ്വാതന്ത്ര്യം അവര്‍ അസ്വദിക്കട്ടെ. ഉണര്‍വിറ്റ് വീഴുന്ന സ്വപ്നത്തെ തലോടി ഞാന്‍ പറഞ്ഞു.“വെറുതെ നമുക്കൊന്നിച്ചൊന്നുരിയാടാന്‍ ...”.


63 അഭിപ്രായങ്ങൾ:

laughing_teardrop പറഞ്ഞു...

വായിച്ചു കഴിഞ്ഞപ്പോള്‍ കുളത്തില്‍ കുളിച്ച അല്ലങ്കില്‍ ഒരു കുളിസീന്‍ കണ്ട പ്രതീതി..

ajith പറഞ്ഞു...

കുളിസീന്‍ ആയതോണ്ട് ആ ഭാഗമൊക്കെ കണ്ണടച്ചാണ് വായിച്ചത്. ക്ലൈമാക്സ് വളരെ സൂപ്പര്‍ ആക്കി.

Pheonix പറഞ്ഞു...

വായിച്ചു, പക്ഷെ എന്തുകൊണ്ടോ ഇഷ്ടമായില്ല.

animeshxavier പറഞ്ഞു...

അവസാനിപ്പിച്ച സ്റ്റൈൽ ഇഷ്ടമായി.

Pradeep Kumar പറഞ്ഞു...

ഇതാണ് മനുഷ്യമനസ്സ് -----
ബാല്യകൗമാരങ്ങളുടെ ചാപല്യങ്ങളിൽ പഴുതുകൾ കണ്ടുപിടിക്കുന്ന നമ്മൾ ഒരു നിമിഷം നാം ആ അവസ്ഥയിൽ എന്താണ് ചെയ്യുക എന്ന് ഒരു നിമിഷം ആലോചിക്കുന്നത് നല്ലതാണ്. ലളിതമായ ഭാഷയിൽ പറഞ്ഞത് വലിയയൊരു സന്ദേശമാണ്....
കന്യാകുമാരിയാത്രയെക്കാൾ ഈ പോസ്റ്റാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്.....

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

നാം താണ്ടിയ വഴികളില്‍ കുറേശ്ശെ കുറേശ്ശെയായി നാം നമ്മെത്തന്നെ അഴിച്ചു വെച്ചിട്ടാണ് പോന്നത്. അതെന്താണെന്ന് തിരിച്ചറിയുന്നത് നമ്മുടെ കുട്ടികളിലൂടെ നാം ബാല്യത്തിലേക്ക് കണ്ണ് കൊടുക്കുമ്പോഴാണ്. ഇവിട ഇക്കഥയിലും അതുതന്നെയാണ് വിഷയീഭാവിക്കുന്നത്. ഈ എഴുത്തിലെ ഏറ്റം ആകര്‍ഷകമായി തോന്നിയത് ഇതിന്റെ ഭാഷയാണ്‌. പിന്നെ, കഥയുടെ അവസാനം നീതി പൂര്‍വ്വകമാണ് എന്നാ സന്തോഷവും. അഭിനന്ദനങ്ങള്‍.!

Unknown പറഞ്ഞു...

മനോഹരം ,എടുത്തണിഞ്ഞ വേഷങ്ങള്‍ ഒന്നൊന്നായി അഴിച്ചുവെച്ച് നഗ്നമായ ബാല്ല്യത്തിലെത്തി ഒന്ന് നനഞ്ഞുകേറാന്‍ കൊതിക്കാതിരിക്കാനാവില്ല. മറ്റാര്‍ക്കോ വേണ്ടി നാം നമ്മെ മറച്ചുപിടിക്കുന്നു, ഭാഷയും അവതരണവും അതി മനോഹരം

ഫൈസല്‍ ബാബു പറഞ്ഞു...

വായിച്ചു , :)

റോസാപ്പൂക്കള്‍ പറഞ്ഞു...

കഥ സൂപ്പറായി .
എന്നാലും പെണ്ണുങ്ങള് കൊള്ളാല്ലോ.ഒരു നാണോം ഇല്ലാതെ അങ്ങ് കുളിക്ക്യെ....?
മനസ്സ് നമ്മെ എവിടെയൊക്കെ കൊണ്ടു പോയി തിരിച്ചു കൊണ്ടുവരും അല്ലെ...?

Aneesh chandran പറഞ്ഞു...

അവസാനമെത്തിയപ്പോള്‍ കാര്യാമായി...നന്നായി.

Unknown പറഞ്ഞു...

നന്നായീട്ടോ ..

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

അമർത്തിവെച്ച അഭീഷ്ടങ്ങൾ.

പട്ടേപ്പാടം റാംജി പറഞ്ഞു...

എല്ലാം അമര്‍ത്തിവെച്ച് വേഷം കെട്ടി ഒരുതരം ഇല്ലാത്ത അഭിമാനം ഉണ്ടെന്ന ഭാവേന ജീവിക്കുന്നവരാണ് അധികവും. ലിഖിതവും അലിഖിതവും ആയ കുറെ സംസ്കാരങ്ങളെ മുറുകെ പിടിക്കുമ്പോഴും അതൊന്നും ബാധകമല്ലെന്ന ഭാവേന ജീവിക്കുന്ന പുതുതലമുറയുടെ ചെയ്തികള്‍ തെറ്റും ധിക്കാരവും ആകുമ്പോഴും ഇത്തരം ആഗ്രഹങ്ങള്‍ മനസ്സുകളില്‍ കെട്ടിവരിഞ്ഞു ജീവിക്കുന്നവരെക്കാള്‍ ഈ കുട്ടികള്‍ ജീവിക്കുന്നു എന്ന് സമ്മതിക്കുമ്പോള്‍ സ്വയം കൊച്ചാകുന്നു എന്ന ഭയം!
നന്നായിരിക്കുന്നു.

പ്രയാണ്‍ പറഞ്ഞു...

കലക്കി...

ബഷീർ പറഞ്ഞു...

ഒരടി നടക്കുമെന്ന് കരുതി വായിച്ചു വന്നു :)പിന്നെയല്ലേ വീടിതല്ലോ കിടക്കുന്നു കുളത്തിൽ ..!

വയ്സ്രേലി പറഞ്ഞു...

ഗുഡ്

www.adimaliweb.com പറഞ്ഞു...

വായിച്ചു... കഥ പറഞ്ഞു വന്ന രീതി ഇഷ്ടപ്പെട്ടു...

Unknown പറഞ്ഞു...

hai....................entha parayuka......ooro thonnalukal,chilappol nammal pachayavunnu alle?

വര്‍ഷിണി* വിനോദിനി പറഞ്ഞു...

സ്വപ്നം...പലപ്പോഴുമത്‌ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി തന്നെ...ആ മാസ്മരികതയാണു വായിച്ചനുഭവ്യമായത്‌..
അവതരണം വളരെ ഇഷ്ടായി..ആശംസകൾ

Biju Davis പറഞ്ഞു...

ആവശ്യത്തിനു സസ്പെന്‍സ് നില നിര്‍ത്തി, നല്ല ഒരു തിരിഞ്ഞുനോട്ടം ഭംഗിയായി അവതരിപ്പിച്ചു, നസീമ.

ജീവിക്കാനുള്ള തത്രപ്പാടില്‍ നാം ജീവിക്കാന്‍ മറക്കുന്നോ? :)

ടി. കെ. ഉണ്ണി പറഞ്ഞു...

കഥ നന്നായിട്ടുണ്ട്..
രചനയും അവതരണവും ഹൃദ്യമായി..
ആശംസകള്‍

Nisha പറഞ്ഞു...

നല്ല അവതരണം. ഇഷ്ടപ്പെട്ടു

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ആധുനികതയുടെ കെട്ടുകാഴ്ച്ചകള്‍ക്കിടയില്‍, എവിടയോ നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ ഗ്രാമീണതയും ബാല്യവും നമ്മെ എത്ര മേല്‍ അലോസരപ്പെടുത്തുന്നു എന്ന് ലാളിത്യമൂറുന്ന ഭാഷയില്‍ വിവരിച്ചു. അനിര്‍വചനീയ സ്വപ്നത്തിലൂടെ ആഴമുള്ള ഒരു കാട്ടരുവി ആയി ഈ നാട്ടെഴുത്ത് ..അഭിനന്ദനങ്ങള്‍ !!

SHAMSUDEEN THOPPIL പറഞ്ഞു...

കഥ നന്നായിട്ടുണ്ട്..
രചനയും അവതരണവും ഹൃദ്യമായി..
ആശംസകള്‍
www.hrdyam.blogspot.com

ചന്തു നായർ പറഞ്ഞു...

നല്ല അവതരണം....ആശംസകൾ...അപ്പോൾ കുട്ടികളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ലാ അല്ലേ?

ആമി അലവി പറഞ്ഞു...

K.R . UNNIYUDYO MATTO ethupolru katha vayichathu orkkunnu. apoornamaayi thonni thumbee ...

drpmalankot പറഞ്ഞു...

നല്ല പ്രമേയം, അവതരണം. അതെ, അവര്ക്ക് അവരുടെതായ രീതി.... താൽപ്പര്യപൂർവ്വം വായിച്ചു.
ആശംസകൾ.

Sunais T S പറഞ്ഞു...

കഥ നന്നായിട്ടുണ്ട്..
.
ആശംസകള്‍

ശ്രീ പറഞ്ഞു...

കഥയാണെങ്കിലും ചില സന്ദേശങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നുണ്ട് ഈ കഥ.

* കൌമാര പ്രായക്കാരായ മക്കള്‍, അവരെന്തു ചെയ്യുന്നു എന്ന് ശ്രദ്ധയോടെ വീക്ഷിയ്ക്കുന്ന ഒരമ്മ മറ്റ് മാതാപിതാക്കള്‍ക്ക് മാതൃക തന്നെയാണ്.

* പ്രകൃതിയില്‍ അഥവാ സ്വകാര്യതയില്‍ മതിമറന്ന് പോകുമ്പോള്‍ അപ്രതീക്ഷിതമായി ഇത്തരം സാഹചര്യങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടേക്കാം/ അവയ്ക്ക് പിന്നീട് വില കൊടുക്കേണ്ടി വന്നേക്കാം എന്ന മുന്നറിയിപ്പ് തരുന്നു, പെണ്ണുങ്ങളുടെ ഒരുമിച്ചുള്ള കുളിയും അവസാനം ഒടിഞ്ഞു വീഴുന്ന മരക്കമ്പിന്റെ സൂചന.

* മക്കളെ ശ്രദ്ധയോടെ വളര്‍ത്തുന്നതിനൊപ്പം അവരുടെ പ്രായത്തിന്റെ കുസൃതികളും സ്വാതന്ത്ര്യവും മാതാപിതാക്കള്‍ മനസ്സിലാക്കണമെന്നു കാണിച്ചു തരുന്നു അവസാന ഭാഗം.

ഇഷ്ടമായി, കഥ!

Jefu Jailaf പറഞ്ഞു...

ആശംസകള്‍

കാല്‍പ്പാടുകള്‍ പറഞ്ഞു...

ഒരു നിമിഷം ഈ കഥ എങ്ങോട്ട് പോകുന്നു എന്ന് ചിന്തിച്ചു?? ക്ലൈമാക്സ്‌ ആയപ്പോള്‍ അല്ലെ കാര്യം മനസ്സിലായത്

Shahida Abdul Jaleel പറഞ്ഞു...

നല്ല രീതിയില്‍ പറഞ്ഞു കഥ ..അവാനിപ്പിച്ചതും നന്നായിരിക്കുന്നു അതെ അവര്‍ക്ക് അവരുടെ രീതി അത് നമുക്ക് മാറ്റാന്‍ പറ്റില്ല ...

സാജന്‍ വി എസ്സ് പറഞ്ഞു...

നല്ല കഥ, നല്ല അവതരണം, ഒപ്പം നല്ല ചില സന്ദേശങ്ങളും.ആശംസകള്‍

Manoj Vellanad പറഞ്ഞു...

അപ്രതീക്ഷിതമായ കുളിസീന്‍.. സോറി ക്ലൈമാക്സ്‌.. :) :)

Unknown പറഞ്ഞു...

നമുക്ക് പിറകെ വരുന്നവര്‍ നമ്മുടെ തന്നെ ഫോടോ കോപികള്‍ ,എങ്കിലും ചില സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചുകൊടുക്കാന്‍ നമ്മുടെ മനസ്സ് തയാറാവുന്നില്ല .നാം എന്തിനെയും പേടിയോടെ ആസ്വതിക്കാന്‍ ശീലിച്ചവര്‍ ,കൂടുതല്‍ എഴുതണം എന്നുന്നുണ്ട് .നാം ഇപ്പോഴും സുഹൃതുക്കളല്ല ..

Unknown പറഞ്ഞു...

എല്ലാം പേടിയോടെ സമീപിക്കണം എന്ന് എല്ലാവരും പറയുന്നു ,ദൈവത്തെ ഭയപ്പെടണം ,സമൂഹത്തെ ഭയപ്പെടണം, സുഹ്ര്ത്തുക്കളെ സൂക്ഷിക്കണം ,ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുമ്പോള്‍ സൂക്ഷിക്കണം , പഠനം ,മൊബൈല്‍,ടീവി ,കമ്പ്യുടേര്‍ ,എല്ലാം പേടിയോടെ കാണേണ്ട കാര്യങ്ങള്‍ ,അങ്ങനെ ശീലിച്ച നമ്മള്‍ ചില സ്വാതന്ത്ര്യങ്ങള്‍ നമ്മുടെ പിന്നില്‍ വരുന്നവര്‍ക്ക് അനുവദിച്ചുകൊടുക്കാന്‍ ഭയപ്പെടുന്നു ..

Unknown പറഞ്ഞു...

എന്നാണിനി ,ദൈവത്തെ ഭയക്കാതെ സമീപിക്കാന്‍ പഠിക്കുക ,അല്ലെങ്കില്‍ ശീലിക്കുക ?

പടന്നക്കാരൻ പറഞ്ഞു...

ഈ വീഡിയോകളെ ഇങ്ങനെ പറയാൻ വിടരുത് :

Aarsha Abhilash പറഞ്ഞു...

:) എവിടെക്കാണീ കഥ പോകുന്നത് എന്ന് ഒന്ന് ചിന്തിച്ചു... കുളക്കടവില്‍ എടുത്തു ചാടിയവരെ എല്ലാരേയും "അമ്പടീ കള്ളികളെ " എന്നു മനസില്‍ ഒന്ന് കുശുംബിച്ചു , അപ്പോഴേക്കും ദാ വരുന്നു ക്ലൈമാക്സ്‌!!! അത് പെരുത്തിഷ്ടായി :)
എന്‍റെ രണ്ടര വയസുകാരനെ ഞാനിടയ്ക് വഴക്ക് പറയാന്‍ തുടങ്ങുമ്പോള്‍ ആകും ഓര്‍ക്കുക - ഒന്ന് വെള്ളം തെറിപ്പിച്ചതിനു എന്തിനു കുഞ്ഞിനെ ഞാന്‍ വഴക്ക് പറയണം എന്ന് (എപ്പോഴും ഈ ചിന്ത ഇല്ലാട്ടോ) :) . അത് പോലെ തോന്നി ഇത് വായിച്ചപ്പോള്‍ ..... ആശംസകള്‍

Unknown പറഞ്ഞു...

നന്നായിട്ടുണ്ട്. നല്ലയെഴുത്ത്.

asrus irumbuzhi പറഞ്ഞു...

മുഴുവനും വായിപ്പിച്ചു !

നന്നായിട്ടുണ്ട്
അസ്രൂസാശംസകള്‍ :)

Unknown പറഞ്ഞു...

E Kliseen katha nammale purakottu kondu pokunnu...nannayittundu..

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

കുറച്ച് വായിച്ചു. ശേഷം പിന്നീടാകാമെന്ന് വെച്ചു. എനിക്ക് വായനാശീലം വളരെ കുറവ്. എന്നാലും എഴുതിക്കൊണ്ടിരിക്കും.

padasaram പറഞ്ഞു...

ആദ്യായിട്ടാണ് ഇവടെ,,,നന്നായി എഴുതി

Akbar പറഞ്ഞു...

കുട്ടികളുടെ ലോകത്തേക്ക് ഇറങ്ങി ചിന്തിക്കാൻ തയാറായാൽ അവർ ഇന്ന് ചെയ്യുന്ന പലതും മുതിർന്നവർ അന്ന് ചെയ്തതായിരുന്നു എന്ന് മനസ്സിലാവും..കഥയുടെ പ്രമേയവും അവതരണവും നന്നായി.

Cv Thankappan പറഞ്ഞു...

എപ്പോഴും കണ്ണും,കാതും തുറന്നിരിക്കണം.
എന്നാല്‍ ഇന്ന് കാലം മാറി
എല്ലാം ഒളിവില്‍ ഒപ്പിയെടുക്കുന്ന കാലമാണിന്നത്തേത്.
നല്ല സന്ദേശം
ആശംസകള്‍

sunitha പറഞ്ഞു...

kollatto ..nannayittundu

സമീരന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്..!

വള്ളുവനാടന്‍ പറഞ്ഞു...

ഏതായാലും അടി വസ്ത്രങ്ങൾ ഉണ്ടായത് നന്നായി

SIBIRAJ PR പറഞ്ഞു...

NANNAYIRIKUNNNU.

ബൈജു മണിയങ്കാല പറഞ്ഞു...

പഴം പോരിക്കെന്താ സ്വാദു

മുജി കൊട്ട പറമ്പന്‍ പറഞ്ഞു...

ആശംസകള്‍ .. നല്ല എഴുത്ത്

Unknown പറഞ്ഞു...

Excellent. ....keep it up...

വിഷ്ണു ഹരിദാസ്‌ പറഞ്ഞു...

ഒരു കുളിസീന്‍ കണ്ട ചാരുത ഉണ്ടെങ്കിലും, സംഭവം കൊള്ളാം ട്ടോ, ആര്‍ക്കാ ഒരു മുങ്ങിക്കുളി ഇഷ്ടമല്ലാത്തത് :-) എന്താല്ലേ!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വളരെ ഹൃദ്യമായി അവതരിപ്പിച്ചു
എന്നതാണ് ഇതിന്റെ മേന്മ കേട്ടൊ തുമ്പി.

............ പറഞ്ഞു...

വളരെ നന്നായി ട്ടൊ ..

kochumol(കുങ്കുമം) പറഞ്ഞു...

ഈ കുളിസീന്‍ ഞാന്‍ നേരത്തെ വായിച്ചതാണല്ലോ ??

ക്ലൈമാക്സ്‌ നന്നായിട്ടുണ്ട് തുമ്പീ ..

abuerfan പറഞ്ഞു...

മക്കള്‍ക്ക്‌ സ്വാതന്ത്ര്യം കൊടുക്കുന്നതിനോപ്പം അവരുടെ നിഴലായി നമ്മളും കൂടെയുണ്ടാവുന്നത് നല്ലതെന്ന സന്ദേശവും വായനയില്‍ നിന്ന് കിട്ടുന്നുണ്ട്‌..(കുളി ഒരു സീനായി മാത്രംകാണാന്‍ കഴിയരുത്‌) നന്നായെഴുതുന്നു..

Unknown പറഞ്ഞു...

നന്നായിട്ടുണ്ട്.... വളരെ ഹൃദൃം (y)

Rainy Dreamz ( പറഞ്ഞു...

നല്ലെഴുത്ത്... അവസാനം വളരെ നന്നായി, എനിക്കാണെങ്കിൽ നേരെ തിരിച്ചാണ് പതിവ്, ആദ്യം നന്നാവും അവസാനം ഒരു വഴിക്കാവും... :) ആശംസകള്

അന്നൂസ് പറഞ്ഞു...

കഥാഗതി ഇഷ്ട്ടമായി,ആശയവും...ആശംസകള്‍ ..!

Rainy Dreamz ( പറഞ്ഞു...

ദിത് നുമ്മ മുൻപേ വായിച്ചതാരുന്നു. പുനർവ്വായന ഇഷ്ടായി

Unknown പറഞ്ഞു...

ഞാൻ തങ്ങളുടെ എഴുത്തു വായിച്ചതിൽ ഏറ്റവും മനോഹരം. ചേതോഹരം . യാതൊരു കൃത്രിമത്വങ്ങളും ക്ളിഷ്ട പ്രയോഗങ്ങളും ഇല്ലാത്ത ഭാഷയും. അഭിനന്ദനങൾ. ഇത് എനിക്ക് ഫ് ബി യിൽ ഷെയർ ചെയ്യാൻ അനുവദിക്കാമോ ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.