ഭൂമിയുടെ നനുത്ത ഹൃദയം തേടി
മുളപൊട്ടിയതെല്ലാം വേരുകളാഴ്ത്തി
ഇഴുകിച്ചേരും വരേയ്ക്കും
ഇറുകെ പുണര്‍ന്ന് പുണര്‍ന്ന്...ജലം
നീയെനിക്കൊരു സാഗരമാകണം
തിരമാലകളായെന്നെ ചുംബിച്ചുണര്‍ത്തണം
എനിക്ക് നിന്നില്‍ ആഴ്ന്നാഴ്ന്നിറങ്ങണം
പിന്നെ അലിഞ്ഞലിഞ്ഞില്ലാതാകണം
വായു
എന്റെ സ്വപ്നങ്ങള്‍ ഞാന്‍ കാറ്റിന് നല്‍കുന്നു
ആകാശമുറ്റത്തെ മേഘപ്പന്തലില്വായു
എന്റെ സ്വപ്നങ്ങള്‍ ഞാന്‍ കാറ്റിന് നല്‍കുന്നു
എന്റെ പ്രണയിനിയുടെ ചാരെ നീയണയണം
ആ അധരങ്ങളിലെ മന്ദസ്മേരം നിന്റെ
മിന്നലുകള്‍ ഇഴകൊര്‍ത്തൊരു
മാലചാര്‍ത്തിയപ്പോള്‍ നീ ഉരുകി-------------------------------------
യൊലിച്ചൊരു പ്രളയമായതും...
19 അഭിപ്രായങ്ങൾ:
ഒടുവിൽ ............?
നല്ല വരികള്‍...
പഞ്ചഭൂതങ്ങള്‍ക്ക് പുതിയ നിര്‍വചനം പോലെ
മനോഹരമായ വരികള്‍ ..
ആശംസകള്‍
ഓരോ കവിതയ്ക്കും പേര് വേണ്ടിയിരുന്നില്ല.
കഥക്കുള്ള കവിതയെ കവിഥ എന്ന് പുതുപേര് ചൊല്ലണോന്ന് ചിരിച്ചിട്ട് പോകുന്നു ഒരു കഥയില്ലാസ്വാദകൻ.!
പിന്നെ കവിതയും വഴങ്ങുമെന്ന് സന്തോഷിക്കുന്നു, വായനക്കാരൻ സുഹൃത്ത്. :)
കവിത ആയതോണ്ട് കാര്യമായൊന്നും പറയാന്‍ വയ്യ.
പഞ്ചഭൂതമല്ല എന്ത് ഭൂതമായാലും സ്നേഹമൊക്കെ പണത്തെ ആസ്പദമാക്കിയാണ്.
ബോധപൂർവ്വമല്ലാതെ എഴുതുമ്പോഴാണ് ഒരു സർഗസൃഷ്ടിക്ക് അതിന്റെ സൗന്ദര്യം കൈവരിക്കാനാവുക - കഥക്കു വേണ്ടി എഴുതിയ വരികളിൽ കവിത താനെ വന്നണഞ്ഞപ്പോൾ അതിന് പ്രത്യേക ചാരുത
ആകാശം കൂടുതൽ നന്നായി
good
ആശയങ്ങളിൽ പുതുമ തോന്നിയില്ല.
നിയ്ക്ക് പ്രിയപ്പെട്ടത് അഗ്നി തന്നെ..
വരികളെല്ലാം തന്നെ നന്നായിരിക്കുന്നു തുമ്പ്യേ..
ന്നിട്ട് കഥയെവിടെ.. ?
കൂടുതൽ കഥകളും കവിതകളും പിറക്കട്ടെ..ആശംസകൾ ട്ടൊ
അഗ്നി...പ്രിയമായതും..
അപ്രിയമായതും
തന്നിലേക്കാവാഹിക്കുന്നവള്‍!! rr
കൊള്ളാം....
naseema, varikal valare eshtappettu...kooduthal ezhuthuka, vayikkan njangalundu..
കൊള്ളാം
കൊള്ളാം
പഞ്ചഭൂതങ്ങളെ കൊണ്ട് ഒരു പ്രണയ മാല തന്നെ തീർത്തല്ലെ ? കൊള്ളാം ട്ടോ ...
നന്നായി.............. ആശംസകൾ
എല്ലാം കൂടി ചേര്‍ന്നാല്‍ ..നല്ലൊരു സദ്യ
അര്‍ത്ഥമുള്ള വരികള്‍..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.