Smiley face

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

ആസ്വാദനം-അമ്മീമ്മക്കഥകള്‍


പതിവു വായനയുടെ പ്രതീക്ഷകളോ, മുന്‍ വിധികളോ ഒന്നുമില്ലാതെയാണ് ഞാന്‍ അമ്മീമ്മയുടെ സ്നേഹവീടിന്റെ വാതില്‍പ്പടി കടന്നത്. എന്നാല്‍ പിന്നീടുള്ള എന്റെ ഓരോ കാല്‍ വെപ്പുകളിലും ഞാന്‍ തികച്ചും ഒരു പരിചിതത്വം അനുഭവിക്കുകയായിരുന്നു. അമ്മീമ്മയുടെ വീടും, ആ ഗ്രാമവും എല്ലാം തികഞ്ഞ കൈയ്യടക്കത്തോടെ, ശക്തവും, സരളവുമായ ഭാഷയിലൂടെ ഒരിക്കലും മടുപ്പിക്കാത്ത, വഴക്കം നിറഞ്ഞ ശൈലിയില്‍ എച്ച്മു എനിക്കു മുന്നില്‍ തുറന്നിട്ടു.
 ഈ വായനയില്‍ ഞാന്‍ എനിക്കു പരിചയമുള്ള ആരൊയൊക്കെയോ കാണുകയായിരുന്നു, അറിയുകയായിരുന്നു. അമ്മീമ്മയുടെ സ്നേഹവും, സങ്കടവും, ശക്തിയും അക്കാലത്തെ സ്ത്രീകളില്‍ പൊതുവെ അപൂര്‍വ്വമായിരുന്ന ഉല്‍പതിഷ്ണേച്ഛയും എല്ലാം അറിയുകയായിരുന്നു. പാറുക്കുട്ടിയുടെ കുശുമ്പിച്ച സംസാരങ്ങള്‍ എന്റെ ചെവിയിലുണ്ട്. ഇനിയും വാക്കിന്റെ കുളിര്‍മയുള്ള നീരുറവുകള്‍ തീര്‍ക്കുന്ന ചാലുകളില്‍ മുങ്ങി ഉണരാന്‍ കാത്ത്...
അമ്മീമ്മക്കഥകള്‍ പ്രസിദ്ധീകരിച്ച സീയെല്ലെസ് ബൂക്സിനും, എച്ച്മുവിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. 

 you made me to feel a lady next door to me....

10 അഭിപ്രായങ്ങൾ:

Pradeep Kumar പറഞ്ഞു...

മലയാളത്തിൽ ബ്ളോഗെഴുതുന്നവർക്കിടയിൽ , നിരന്തരം പുതിയ വിഷയങ്ങളും, അനുഭവങ്ങളും, നിരീക്ഷണങ്ങളും, കഥകളും എഴുതുകയും, അതോടൊപ്പം മറ്റ് ബ്ളോഗെഴുത്തുകാരെ വായിക്കാനും അഭിപ്രായം അറിയിക്കാനും സമയം കണ്ടെത്തുകയും ചെയ്യുന്ന വ്യത്യസ്ഥയായ എഴുത്തുകാരിയാണ് എച്മുക്കുട്ടി. ഈ കാരണങ്ങൾ കൊണ്ടുതന്നെ മലയാളത്തിലെ ബ്ളോഗ് സാഹിത്യവുമായി ഇടപഴകുന്ന ഏവരുടേയും പ്രശംസയും, ആദരവും ഇതിനകം അവർ നേടിയെടുത്തിട്ടുണ്ട്. സാഹിത്യഗുണം കൊണ്ട് ഏറെ ഉയർന്നുനിൽക്കുന്ന അവരുടെ രചനകൾ പ്രിന്റ് മാധ്യമരംഗത്തും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

അമ്മീമ്മക്കഥകൾ എന്ന സമാഹാരത്തിലെ ഏതാനും കഥകൾ മാത്രമെ വായിച്ചിട്ടുള്ളു. ഒരു ചെറിയ കുറിപ്പിലൂടെ നാളെകളിൽ ഏറെ അംഗീകാരങ്ങൾ നേടാൻ പോവുന്ന ഒരു എഴുത്തുകാരിയെ അറിയിക്കാൻ ശ്രമിച്ചതിന് നന്ദി......

വള്ളുവനാടന്‍ പറഞ്ഞു...

എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

viddiman പറഞ്ഞു...

ആസ്വാദനം വളരെ ഹ്രസ്വമായി പോയി എന്നൊരു തോന്നൽ.
അമ്മീമ്മക്കഥകളെ കുറിച്ച് എഴുതണമെന്ന ആഗ്രഹം കുറച്ചു കാലമായി കൊണ്ടു നടക്കുന്നതിനാലും എന്നാലതിനൊട്ട് സമയം കിട്ടാത്തതിനാലും ആണോ എന്നറിയില്ല.

പട്ടേപ്പാടം റാംജി പറഞ്ഞു...

നിസ്സാരമെന്നു തോന്നാവുന്ന സംഭവങ്ങള്‍ക്കുള്ളിലെ ദാക്ഷ്യണൃമില്ലാത്ത പിടിച്ചടക്കലുകളുടെ വേദനകളും തീഷ്ണമായ അനുഭവങ്ങളും. അഭിമാനം അടിയറവേക്കാതെ ഒരു സ്ത്രീയായി നിന്നുകൊണ്ട് സ്വന്തം ജീവിതത്തെ പ്രശ്നമാക്കാതെ പ്രതിസന്ധികളെ എതിര്‍പ്പുകളെ സധൈര്യം നേരിട്ട അമ്മീമ്മ ഒരാവേശമായി മാറുന്നു വായന തീരുമ്പോള്‍. ലളിതമായ വായന പാല്‍പ്പായസം പോലെ മധുരം. അറിയപ്പെടുന്ന ഒരെഴുത്തുകാരിയാകും എച്ച്മുക്കുട്ടിയെന്നു ഈ പുസ്തകം തെളിയിക്കുമ്പോള്‍ നമ്മള്‍ ബ്ലോഗര്‍മാര്‍ എന്ന നിലക്ക് അഭിമാനിക്കാം.
എച്ച്മുക്കുട്ടിയുടെ ഒരു കുറിപ്പെങ്കിലും വായിച്ചിട്ടുള്ള ആരും തന്നെ ഈ പുസ്തകം വിട്ടുകളയും എന്ന് തോന്നുന്നില്ല.
ആസ്വാദനം അല്പം കൂടി ആകാമായിരുന്നു എന്നെനിക്കും തോന്നി.

ശ്രീക്കുട്ടന്‍ പറഞ്ഞു...

പുസ്തകം വായിക്കാന്‍ പറ്റിയിട്ടില്ല. വായിക്കണം.

ഷംസ്-കിഴാടയില്‍ പറഞ്ഞു...

വായിക്കണം.

ഫൈസല്‍ ബാബു പറഞ്ഞു...

അമ്മീമ കഥകളെ കുറിച്ചും എച്ചുമു വിനെ കുറിച്ചും കൂടുതല്‍ പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്ന് തോന്നിയത് കൊണ്ടാവും ചുരുക്കിയത് അല്ലെ ,, ബുക്ക് നു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇത് വരെ കയ്യില്‍ കിട്ടിയില്ല.

പാന്ഥന്‍ പറഞ്ഞു...

അഭിനന്ദനങ്ങള്‍....

Echmukutty പറഞ്ഞു...

നന്ദി പറയുന്നില്ല, ഞാന്‍ തുമ്പിയോട് ... കേട്ടോ..

അനശ്വര പറഞ്ഞു...

പുസ്തകം വായിച്ചിട്ടില്ല. ചെറുതെങ്കിലും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ആസ്വാദനക്കുറിപ്പ്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.