ചിത്തമേ നിന് ലോലതന്ത്രികള്‍ ,
ചൂഴ്ന്നൊഴുകും ദ്രുത താണ്ഡവ താള-
മേളങ്ങളിതെവിടെനിന്നോ!?
ഹാ! വെടിക്കോപ്പില്‍ നിന്നുതിര്ന്നീടു-
മസഹ്യമീയലയൊലികള് .
പൊട്ടിത്തകര്ക്കുന്നിതെന് കാതുകള്‍ ,
വെട്ടിപ്പിളര്ക്കുന്നിതെന് ഹൃത്തടം .
ഇല്ല,കഴിയില്ല ലയിക്കുവാനീ മൃത്തിന്‍ -
കാഹള മന്ത്ര വിഭൂതിയില്‍ .
കുടിപ്പകകള്‍ കോമരം തുള്ളിയാടുമ്പോള്‍ ,
രണാങ്കണം കുടിച്ചുവീര്‍ക്കുന്നു.
നിണമൊഴുക്കി, കരള്‍ തുളഞ്ഞ്,
കൈകളറ്റ്. മിഴികള്‍ വറ്റി,
ദൈന്യമൂറി ഹൃദയം വരണ്ട്
തെളിയുന്ന ചിത്രങ്ങള്‍ , വര്‍ണ്ണപ്പൊലിമകള്‍ .
അധികാര മത്തിന്നഹന്തയില്‍ -
അധിനിവേശവും, അള്ളിപ്പിടിക്കലും
പോര്‍വിളികള്‍ മുഴക്കത്തില്‍
താളമേളങ്ങളില്‍ ലയിക്കുവോരെ..
കഴിയുമോ തിരികെയൊരു ജീവന്റെ
തുടിപ്പേകുവാന്‍ ?ഏറ്റീടുമോ
ഒരു പിടി മണ്ണ് കൈകളില്‍ -
അന്ത്യമായാത്രയില്‍ സ്വന്തമായി?.
25 അഭിപ്രായങ്ങൾ:
കഴിയുമോ തിരികെയൊരു ജീവന്റെ
തുടിപ്പേകുവാന്‍ ?ഏറ്റീടുമോ
ഒരു പിടി മണ്ണ് കൈകളില്‍ -
അന്ത്യമായാത്രയില്‍ സ്വന്തമായി?.
=======================
മനുഷ്യ ജീവനു കളിക്കോപ്പുകളുടെ വില പോലും കല്പിക്കാത്ത കാട്ടാളന് മാര്‍ !!
നിണമൊഴുക്കി, കരള്‍ തുളഞ്ഞ്,
കൈകളറ്റ്. മിഴികള്‍ വറ്റി,
ദൈന്യമൂറി ഹൃദയം വരണ്ട്
തെളിയുന്ന ചിത്രങ്ങള്‍ , വര്‍ണ്ണപ്പൊലിമകള്‍ .
ഞാന്‍ എന്തേ പറയേണ്ടത് ..
ദയനീയ കാഴ്ച്ചകളുടെ നടുവില്‍ ഇരുന്ന് യുദ്ധമില്ലാത്തൊരു ലോകത്തെ സ്വപ്നം കാണുന്നു ഞാന്‍
വിഷമിപ്പിച്ചു.. ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കി..
അധികാര മത്തിന്നഹന്തയില്‍ -
അധിനിവേശവും, അള്ളിപ്പിടിക്കലും
പോര്‍വിളികള്‍ മുഴക്കത്തില്‍
താളമേളങ്ങളില്‍ ലയിക്കുവോരെ..
കഴിയുമോ തിരികെയൊരു ജീവന്റെ
തുടിപ്പേകുവാന്‍ ?
ഒരാള്‍ക്കും കഴിയില്ലല്ലോ....
കവിത വിലയിരുത്താനറിയില്ല
എങ്കിലും ആ വരികളിലെ തീഷ്ണതയും മനസ്സിലെ വിങ്ങലും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്
ഈ ബ്ലോഗിലെ ഏറ്റവും നല്ല പോസ്റ്റ് ഇതാണെന്ന് തോന്നുന്നു.
"നിണമൊഴുക്കി, കരള്‍ തുളഞ്ഞ്,കൈകളറ്റ്. മിഴികള്‍ വറ്റി,
ദൈന്യമൂറി ഹൃദയം വരണ്ട്തെളിയുന്ന ചിത്രങ്ങള്‍ , വര്‍ണ്ണപ്പൊലിമകള്‍ ."
അതെ , ഹൃദയഭേദകമായ ഇത്തരംകാഴ്ചകള്‍ കണ്ടിട്ടും ചിലര്‍ക്കിത് വെറും വര്ണ്ണപ്പോലിമകള് തന്നെ !
വേദനയില്‍ വിനോദം കാണുന്നവര്‍!!!
ഉള്ളിലെ 'തീ' കെടാതെ സൂക്ഷിക്കുക
ആശംസകള്‍
No War ..
ചോരകൊണ്ട് ചിത്രം വരക്കുന്നത് എങ്ങിനെ എന്ന് എനിക്കറിയില്ല,
എനിക്കിതൊന്നും കണേണ്ട
ആശംസകൾ
ആശംസകള്‍
ലോകത്ത് സമാധാനം പുലരട്ടെ
അനീതിയുടെ ലോകമാണ് വലിയവരുടെ ഈ ലോകം. അവിടെ നീതി സ്വപ്നം കാണുന്നവർ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ്.
കുഞ്ഞുങ്ങളെയെങ്കിലും വെറുതേ വിടണമെന്നാണ് എളിയ ഒരപേക്ഷ. അവരുടെ ജാതിയും മതവുമൊക്കെ ഒന്നാണ്- നിഷ്കളങ്കതയും നിസ്സഹായതയും!
വീണ്ടു മൊരുനാള് വരും......! ആശംസകള്‍
വെടി പുകയാല്‍ നിറം മങ്ങിയ പകലുകളും വെടി മരുന്നിന്റെ രൂക്ഷ ഗന്ധവും
വരും തലമുറയ്ക്ക് എങ്കിലും കേട്ടറിവുകളായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു .......അല്ലെങ്കില്‍ ............."ലോകാവസാനം വരേയ്ക്കും പിറക്കാതെ പോകട്ടെ നീ എന്‍ മകനെ "
"കഴിയുമോ തിരികെയൊരു ജീവന്റെ
തുടിപ്പേകുവാന്‍ ?ഏറ്റീടുമോ
ഒരു പിടി മണ്ണ് കൈകളില്‍ -
അന്ത്യമായാത്രയില്‍ സ്വന്തമായി?."
__________ഇവിടെയുണ്ട് പൊരുള്‍ ...
കഴിയുമോ തിരികെയൊരു ജീവന്റെ
തുടിപ്പേകുവാന്‍ ?
:(
യുദ്ധഭീകരതകള്‍ വാക്കുകള്‍ വ്യക്തമാക്കുന്നു.ഉത്തരം അറിയുമെങ്കിലും ചോദിക്കപ്പെടാന്‍ വേണ്ടിയെന്നോണം ക്രൂരതകള്‍ എപ്പോഴും അഴിഞ്ഞാടുന്നു.നല്ല വരികള്‍
നിണമൊഴുക്കി, കരള്‍ തുളഞ്ഞ്,
കൈകളറ്റ്. മിഴികള്‍ വറ്റി,
ദൈന്യമൂറി ഹൃദയം വരണ്ട്
തെളിയുന്ന ചിത്രങ്ങള്‍ , വര്‍ണ്ണപ്പൊലിമകള്‍ .
തീപാറി ശരിക്കും!
കഴിയുമോ തിരികെയൊരു ജീവന്റെ
തുടിപ്പേകുവാന്‍ ?ഏറ്റീടുമോ
ഒരു പിടി മണ്ണ് കൈകളില്‍ -
അന്ത്യമായാത്രയില്‍ സ്വന്തമായി?.
വളരെ നന്നായി....
യുദ്ധമില്ലാത്ത ..
ചോര ചീന്താത്ത..
ഒരു നാളേക്ക് ...
വേണ്ടി കാത്തിരിക്കാം ...നമ്മുക്ക്..
ചോര മണക്കാത്ത ഒരു നാളെക്കായി പ്രാര്‍ത്ഥിക്കാം .
കവിത നന്നായി .
ശാന്തിയും സമാധാനവും നിറഞ്ഞുകളിയാടുന്ന ഒരു ലോകം..അതെന്നുണ്ടാവാനാണു..യുദ്ധങ്ങള്‍ ഇല്ലാതാവട്ടെ..യുദ്ധക്കൊതിയമ്മാരും...
ഒരുനാളില്‍ അക്രമികള്‍ തോല്‍ക്കും. അന്നു സമാധാനം വരും.
ആശംസകള്‍
മരണം........
ഒരു മണം പൂശി
ഹൃദയം ചിതയിലേക്ക്
എടുക്കുമ്പോള്‍
വെന്ത മാംസത്തിന്റെ ....
മഹാഭാരത യുദ്ധം പോലെ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും , മനുഷ്യന് ഉള്ള കാലം വരെ ...കാരണം ജീവന്റെ വില മനുഷ്യന് തിരിച്ചറിയുന്നത് നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് ..
തുമ്പി , ഒന്നുകൂടി വിസിറ്റ് ചെയ്തു നോക്കു ..
യുദ്ധങ്ങള്‍ ..
ഓര്‍മ്മകളില്‍ പോലും ഇല്ലാതിരിക്കട്ടെ ..
ലോക ശാന്തിക്കായി പ്രാര്‍ത്ഥനകള്‍.
ജോര്‍ജ്ജ് ബുഷും..ഒബാമയുമൊക്കെ ഈ കവിതയൊന്നു വായിച്ചിരുന്നെങ്കില്‍...
അധികാര മത്തിന്നഹന്തയില്‍ -
അധിനിവേശവും, അള്ളിപ്പിടിക്കലും
പോര്‍വിളികള്‍ മുഴക്കത്തില്‍
താളമേളങ്ങളില്‍ ലയിക്കുവോരെ..
കഴിയുമോ തിരികെയൊരു ജീവന്റെ
തുടിപ്പേകുവാന്‍ ?ഏറ്റീടുമോ
ഒരു പിടി മണ്ണ് കൈകളില്‍ -
അന്ത്യമായാത്രയില്‍ സ്വന്തമായി?....പ്രസ്സക്തം...ചിന്തനീയം....ആശംസകള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.