Smiley face

2012, നവംബർ 21, ബുധനാഴ്‌ച

രണാങ്കണം

അഴലലയും ചിതയിലേറിയുഴലുന്ന- 
ചിത്തമേ നിന്‍ ലോലതന്ത്രികള്‍ , 
ചൂഴ്ന്നൊഴുകും ദ്രുത താണ്ഡവ താള- 
മേളങ്ങളിതെവിടെനിന്നോ!?

ഹാ! വെടിക്കോപ്പില്‍ നിന്നുതിര്‍ന്നീടു-
മസഹ്യമീയലയൊലികള്‍ . 
പൊട്ടിത്തകര്‍ക്കുന്നിതെന്‍ കാതുകള്‍ ,
വെട്ടിപ്പിളര്‍ക്കുന്നിതെന്‍ ഹൃത്തടം .

ഇല്ല,കഴിയില്ല ലയിക്കുവാനീ മൃത്തിന്‍ -
കാഹള മന്ത്ര വിഭൂതിയില്‍ .
കുടിപ്പകകള്‍ കോമരം തുള്ളിയാടുമ്പോള്‍ ,
രണാങ്കണം കുടിച്ചുവീര്‍ക്കുന്നു.

നിണമൊഴുക്കി, കരള്‍ തുളഞ്ഞ്,
കൈകളറ്റ്. മിഴികള്‍ വറ്റി,
ദൈന്യമൂറി ഹൃദയം വരണ്ട്
തെളിയുന്ന ചിത്രങ്ങള്‍ , വര്‍ണ്ണപ്പൊലിമകള്‍ .

അധികാര മത്തിന്നഹന്തയില്‍ -
അധിനിവേശവും, അള്ളിപ്പിടിക്കലും 
പോര്‍വിളികള്‍ മുഴക്കത്തില്‍
താളമേളങ്ങളില്‍ ലയിക്കുവോരെ..

കഴിയുമോ തിരികെയൊരു ജീവന്റെ 
തുടിപ്പേകുവാന്‍ ?ഏറ്റീടുമോ 
ഒരു പിടി മണ്ണ് കൈകളില്‍ -
അന്ത്യമായാത്രയില്‍ സ്വന്തമായി?.


25 അഭിപ്രായങ്ങൾ:

ഫൈസല്‍ ബാബു പറഞ്ഞു...

കഴിയുമോ തിരികെയൊരു ജീവന്റെ
തുടിപ്പേകുവാന്‍ ?ഏറ്റീടുമോ
ഒരു പിടി മണ്ണ് കൈകളില്‍ -
അന്ത്യമായാത്രയില്‍ സ്വന്തമായി?.
=======================
മനുഷ്യ ജീവനു കളിക്കോപ്പുകളുടെ വില പോലും കല്‍പിക്കാത്ത കാട്ടാളന്‍ മാര്‍ !!

Shahida Abdul Jaleel പറഞ്ഞു...

നിണമൊഴുക്കി, കരള്‍ തുളഞ്ഞ്,
കൈകളറ്റ്. മിഴികള്‍ വറ്റി,
ദൈന്യമൂറി ഹൃദയം വരണ്ട്
തെളിയുന്ന ചിത്രങ്ങള്‍ , വര്‍ണ്ണപ്പൊലിമകള്‍ .


ഞാന്‍ എന്തേ പറയേണ്ടത്‌ ..

ajith പറഞ്ഞു...

ദയനീയ കാഴ്ച്ചകളുടെ നടുവില്‍ ഇരുന്ന് യുദ്ധമില്ലാത്തൊരു ലോകത്തെ സ്വപ്നം കാണുന്നു ഞാന്‍

വെടക്കന്‍ പറഞ്ഞു...

വിഷമിപ്പിച്ചു.. ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കി..

ആചാര്യന്‍ പറഞ്ഞു...

അധികാര മത്തിന്നഹന്തയില്‍ -
അധിനിവേശവും, അള്ളിപ്പിടിക്കലും
പോര്‍വിളികള്‍ മുഴക്കത്തില്‍
താളമേളങ്ങളില്‍ ലയിക്കുവോരെ..

കഴിയുമോ തിരികെയൊരു ജീവന്റെ
തുടിപ്പേകുവാന്‍ ?

ഒരാള്‍ക്കും കഴിയില്ലല്ലോ....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

കവിത വിലയിരുത്താനറിയില്ല
എങ്കിലും ആ വരികളിലെ തീഷ്ണതയും മനസ്സിലെ വിങ്ങലും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്
ഈ ബ്ലോഗിലെ ഏറ്റവും നല്ല പോസ്റ്റ്‌ ഇതാണെന്ന് തോന്നുന്നു.

"നിണമൊഴുക്കി, കരള്‍ തുളഞ്ഞ്,കൈകളറ്റ്. മിഴികള്‍ വറ്റി,
ദൈന്യമൂറി ഹൃദയം വരണ്ട്തെളിയുന്ന ചിത്രങ്ങള്‍ , വര്‍ണ്ണപ്പൊലിമകള്‍ ."
അതെ , ഹൃദയഭേദകമായ ഇത്തരംകാഴ്ചകള്‍ കണ്ടിട്ടും ചിലര്‍ക്കിത് വെറും വര്‍ണ്ണപ്പോലിമകള്‍ തന്നെ !
വേദനയില്‍ വിനോദം കാണുന്നവര്‍!!!
ഉള്ളിലെ 'തീ' കെടാതെ സൂക്ഷിക്കുക
ആശംസകള്‍

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

No War ..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ചോരകൊണ്ട് ചിത്രം വരക്കുന്നത് എങ്ങിനെ എന്ന് എനിക്കറിയില്ല,
എനിക്കിതൊന്നും കണേണ്ട
ആശംസകൾ

കൊമ്പന്‍ പറഞ്ഞു...

ആശംസകള്‍
ലോകത്ത് സമാധാനം പുലരട്ടെ

Unknown പറഞ്ഞു...

അനീതിയുടെ ലോകമാണ് വലിയവരുടെ ഈ ലോകം. അവിടെ നീതി സ്വപ്നം കാണുന്നവർ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ്. 
കുഞ്ഞുങ്ങളെയെങ്കിലും വെറുതേ വിടണമെന്നാണ് എളിയ ഒരപേക്ഷ. അവരുടെ ജാതിയും മതവുമൊക്കെ ഒന്നാണ്- നിഷ്കളങ്കതയും നിസ്സഹായതയും! 

Unknown പറഞ്ഞു...

വീണ്ടു മൊരുനാള്‍ വരും......! ആശംസകള്‍

Unknown പറഞ്ഞു...

വെടി പുകയാല്‍ നിറം മങ്ങിയ പകലുകളും വെടി മരുന്നിന്റെ രൂക്ഷ ഗന്ധവും

വരും തലമുറയ്ക്ക് എങ്കിലും കേട്ടറിവുകളായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു .......അല്ലെങ്കില്‍ ............."ലോകാവസാനം വരേയ്ക്കും പിറക്കാതെ പോകട്ടെ നീ എന്‍ മകനെ "

Mohammed Kutty.N പറഞ്ഞു...

"കഴിയുമോ തിരികെയൊരു ജീവന്റെ
തുടിപ്പേകുവാന്‍ ?ഏറ്റീടുമോ
ഒരു പിടി മണ്ണ് കൈകളില്‍ -
അന്ത്യമായാത്രയില്‍ സ്വന്തമായി?."
__________ഇവിടെയുണ്ട് പൊരുള്‍ ...

kochumol(കുങ്കുമം) പറഞ്ഞു...

കഴിയുമോ തിരികെയൊരു ജീവന്റെ
തുടിപ്പേകുവാന്‍ ?
:(

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

യുദ്ധഭീകരതകള്‍ വാക്കുകള്‍ വ്യക്തമാക്കുന്നു.ഉത്തരം അറിയുമെങ്കിലും ചോദിക്കപ്പെടാന്‍ വേണ്ടിയെന്നോണം ക്രൂരതകള്‍ എപ്പോഴും അഴിഞ്ഞാടുന്നു.നല്ല വരികള്‍

K@nn(())raan*خلي ولي പറഞ്ഞു...

നിണമൊഴുക്കി, കരള്‍ തുളഞ്ഞ്,
കൈകളറ്റ്. മിഴികള്‍ വറ്റി,
ദൈന്യമൂറി ഹൃദയം വരണ്ട്
തെളിയുന്ന ചിത്രങ്ങള്‍ , വര്‍ണ്ണപ്പൊലിമകള്‍ .

തീപാറി ശരിക്കും!

Shukoor Ahamed പറഞ്ഞു...

കഴിയുമോ തിരികെയൊരു ജീവന്റെ
തുടിപ്പേകുവാന്‍ ?ഏറ്റീടുമോ
ഒരു പിടി മണ്ണ് കൈകളില്‍ -
അന്ത്യമായാത്രയില്‍ സ്വന്തമായി?.


വളരെ നന്നായി....
യുദ്ധമില്ലാത്ത ..
ചോര ചീന്താത്ത..
ഒരു നാളേക്ക് ...
വേണ്ടി കാത്തിരിക്കാം ...നമ്മുക്ക്..

Satheesan OP പറഞ്ഞു...

ചോര മണക്കാത്ത ഒരു നാളെക്കായി പ്രാര്‍ത്ഥിക്കാം .
കവിത നന്നായി .

ശ്രീക്കുട്ടന്‍ പറഞ്ഞു...

ശാന്തിയും സമാധാനവും നിറഞ്ഞുകളിയാടുന്ന ഒരു ലോകം..അതെന്നുണ്ടാവാനാണു..യുദ്ധങ്ങള്‍ ഇല്ലാതാവട്ടെ..യുദ്ധക്കൊതിയമ്മാരും...

Irshad പറഞ്ഞു...

ഒരുനാളില്‍ അക്രമികള്‍ തോല്‍ക്കും. അന്നു സമാധാനം വരും.

ആശംസകള്‍

വള്ളുവനാടന്‍ പറഞ്ഞു...

മരണം........
ഒരു മണം പൂശി
ഹൃദയം ചിതയിലേക്ക്
എടുക്കുമ്പോള്‍
വെന്ത മാംസത്തിന്റെ ....
മഹാഭാരത യുദ്ധം പോലെ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും , മനുഷ്യന്‍ ഉള്ള കാലം വരെ ...കാരണം ജീവന്റെ വില മനുഷ്യന്‍ തിരിച്ചറിയുന്നത്‌ നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് ..

വള്ളുവനാടന്‍ പറഞ്ഞു...

തുമ്പി , ഒന്നുകൂടി വിസിറ്റ് ചെയ്തു നോക്കു ..

വേണുഗോപാല്‍ പറഞ്ഞു...

യുദ്ധങ്ങള്‍ ..

ഓര്‍മ്മകളില്‍ പോലും ഇല്ലാതിരിക്കട്ടെ ..

ലോക ശാന്തിക്കായി പ്രാര്‍ത്ഥനകള്‍.

laughing_teardrop പറഞ്ഞു...

ജോര്‍ജ്ജ് ബുഷും..ഒബാമയുമൊക്കെ ഈ കവിതയൊന്നു വായിച്ചിരുന്നെങ്കില്‍...

Aju George Mundappally പറഞ്ഞു...

അധികാര മത്തിന്നഹന്തയില്‍ -
അധിനിവേശവും, അള്ളിപ്പിടിക്കലും
പോര്‍വിളികള്‍ മുഴക്കത്തില്‍
താളമേളങ്ങളില്‍ ലയിക്കുവോരെ..

കഴിയുമോ തിരികെയൊരു ജീവന്റെ
തുടിപ്പേകുവാന്‍ ?ഏറ്റീടുമോ
ഒരു പിടി മണ്ണ് കൈകളില്‍ -
അന്ത്യമായാത്രയില്‍ സ്വന്തമായി?....പ്രസ്സക്തം...ചിന്തനീയം....ആശംസകള്‍...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.